ISRO: എഞ്ചിനീയർമാർക്ക് സയന്റിസ്റ് ആകാം; കേരളത്തിലും അവസരം, ഇപ്പോൾ അപേക്ഷിക്കാം

കേരളത്തിലും നിരവധി ഒഴിവുകളുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിംഗ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17.

ISRO Recruitment 2026
ISRO Recruitment 2026 Apply for 92 Scientist/Engineer 'SC' Posts.
Edited by :Joice Daniel
Last Updated :29 ജൂലൈ 2026, 4:54 pm IST

ഐ എസ് ആർ ഓയിൽ സയന്റിസ്റ് ആകാൻ എഞ്ചിനീയർമാർക്ക് അവസരം. സയന്റിസ്റ് /എഞ്ചിനീയർ 'SC' തസ്തികയിലേക്ക് ആണ് നിയമനം. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യുട്ടർ സയൻസ്, സിവിൽ, ഇലക്ട്രിക്കൽ, റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ്, ആർക്കിടെക്ചർ എന്നീ വിഭാഗങ്ങളിലായി ആകെ 92 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേരളത്തിലും നിരവധി ഒഴിവുകളുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിംഗ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17.

ഒഴിവുകളുടെ എണ്ണം

  • ഇലക്ട്രോണിക്സ് – 34

  • മെക്കാനിക്കൽ – 26

  • കംപ്യുട്ടർ സയൻസ് – 13

  • സിവിൽ – 10

  • ഇലക്ട്രിക്കൽ – 4

  • റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് – 2

  • ആർക്കിടെക്ചർ – 2

  • പി.ആർ.എൽ (Autonomous Body) സിവിൽ – 1

വിദ്യാഭ്യാസ യോഗ്യത

  • ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഷയത്തിൽ BE/B.Tech അല്ലെങ്കിൽ അതിന് തത്തുല്യമായ ബിരുദം നേടിയിരിക്കണം.

  • ആർക്കിടെക്ചർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് B.Arch യോഗ്യത നിർബന്ധമാണ്.

  • ബിരുദ പരീക്ഷയിൽ കുറഞ്ഞത് 65 ശതമാനം മാർക്ക് അല്ലെങ്കിൽ കുറഞ്ഞത് 6.84 CGPA നേടിയിരിക്കണം.

  • അപേക്ഷിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട സാധുവായ GATE 2025 അല്ലെങ്കിൽ GATE 2026 സ്‌കോർ ഉണ്ടായിരിക്കണം.

  • GATE സ്‌കോറിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും തുടർ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് പരിഗണിക്കുകയും ചെയ്യുക.

പ്രായപരിധി

  • അപേക്ഷകരുടെ പ്രായം 28 വയസ് കവിയാൻ പാടില്ല. (2026 ഓഗസ്റ്റ് 17ന് അടിസ്ഥാനമാക്കി)

  • കേന്ദ്ര സർക്കാർ ചട്ടങ്ങൾ പ്രകാരം ഉയർന്ന പ്രായപരിധിയിൽ സംവരണ വിഭാഗക്കാർക്ക് ഇളവുകൾ ലഭിക്കും.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് Pay Matrix Level-10 പ്രകാരം 56,100 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. ഇതിന് പുറമെ ഡിയർനസ് അലവൻസ് (DA), ഹൗസ് റെന്റ് അലവൻസ് (HRA), ട്രാൻസ്പോർട്ട് അലവൻസ് (TA) എന്നിവ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള വിവിധ അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർഥികൾ ഐഎസ്ആർഒയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടൽ വഴി ഓൺലൈനായി മാത്രം അപേക്ഷ സമർപ്പിക്കണം. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവം വായിച്ച് യോഗ്യത, പ്രായപരിധി, GATE സ്‌കോർ, ആവശ്യമായ രേഖകൾ എന്നിവ ഉറപ്പാക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

ISRO Recruitment 2026 Apply for 92 Scientist/Engineer 'SC' Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates