
എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിൽ 30 ഒഴിവുകൾ; തിരുവനന്തപുരത്ത് നിയമനം
ഗ്രാജ്വേറ്റ്/ഡിഗ്രി അപ്രന്റിസ് 20 ഒഴിവുകളും ഡിപ്ലോമ/ടെക്നീഷ്യൻ അപ്രന്റിസ് 10 ഒഴിവുകളും ഉൾപ്പെടെ ആകെ 30 ഒഴിവുകളാണുള്ളത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ് (HLL Lifecare) തിരുവനന്തപുരം പേരൂർക്കട ഫാക്ടറിയിൽ അപ്രന്റിസ് തസ്തികകളിൽ നിയമനം നടത്തുന്നു. ഗ്രാജ്വേറ്റ്/ഡിഗ്രി അപ്രന്റിസ് 20 ഒഴിവുകളും ഡിപ്ലോമ/ടെക്നീഷ്യൻ അപ്രന്റിസ് 10 ഒഴിവുകളും ഉൾപ്പെടെ ആകെ 30 ഒഴിവുകളാണുള്ളത്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. അപ്രന്റിസ്ഷിപ്പിന് താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 11 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം.
WHAT TO READ NEXT

ഇന്ത്യൻ കോഫി ഹൗസിൽ ജോലി നേടാം; 600 ഒഴിവുകൾ
ഗ്രാജ്വേറ്റ്/ഡിഗ്രി അപ്രന്റിസ് – 20 ഒഴിവുകൾ
BE, B.Tech, BA, BSc, BBA, B.Com, BCA തുടങ്ങിയ ഏതെങ്കിലും സ്ട്രീമിലുള്ള ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.
യോഗ്യതാ പരീക്ഷ പാസായിട്ട് 5 വർഷം കഴിയാൻ പാടില്ല.
പരിശീലന കാലാവധി- 12 മാസം
സ്റ്റൈപ്പൻഡ്: പ്രതിമാസം 12,300 രൂപ
ഡിപ്ലോമ/ടെക്നീഷ്യൻ അപ്രന്റിസ് – 10 ഒഴിവുകൾ
ഏതെങ്കിലും സ്ട്രീമിലുള്ള ഡിപ്ലോമ യോഗ്യതയാണ് ആവശ്യമായത്.
യോഗ്യതാ പരീക്ഷ പാസായിട്ട് 5 വർഷത്തിൽ കൂടുതൽ ആയിരിക്കരുത്.
പരിശീലന കാലാവധി- 12 മാസം
സ്റ്റൈപ്പൻഡ്: പ്രതിമാസം 10,900 രൂപ
സ്റ്റൈപ്പൻഡിന്റെ 50 ശതമാനം കമ്പനി നൽകും. ബാക്കി 50 ശതമാനം ബി.ഓ.എ.ടി (Board of Apprenticeship Training) നേരിട്ട് നൽകും. മുമ്പ് അപ്രന്റിസ്ഷിപ്പ് പരിശീലനം നേടിയിട്ടുള്ളവർക്ക് വീണ്ടും അപേക്ഷിക്കാനാകില്ല. കേന്ദ്രസർക്കാർ ചട്ടങ്ങൾ പ്രകാരം സംവരണം ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
താൽപര്യമുള്ള ഉദ്യോഗാർഥികൾ 11.08.2026ന് മുമ്പായി ബയോഡേറ്റ hrpft@lifecarehll.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.
ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമേ സെലക്ഷൻ ടെസ്റ്റ്/ഇന്റർവ്യൂവിന് വിളിക്കുകയുള്ളൂ. പരീക്ഷ/ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും. പങ്കെടുക്കുന്നതിനായി യാത്രാബത്ത നൽകുന്നതല്ല.
WHAT TO READ NEXT

നഴ്സിങ് കഴിഞ്ഞോ? 2,218 ഒഴിവുകൾ; കേന്ദ്ര സർക്കാർ ജോലി നേടാം
സ്ഥലം: പേരൂർക്കട ഫാക്ടറി, SAP ക്യാമ്പിന് സമീപം, പേരൂർക്കട, തിരുവനന്തപുരം – 695005.
ബന്ധപ്പെടാൻ: 9947861924, 0471-2437270, 2433459, 2432147
അവസാന തീയതി: ഓഗസ്റ്റ് 11, 2026
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
HLL Lifecare Apprentice Jobs 2026 Graduates and Diploma Holders Can Apply.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



