
വരുന്നു... 12,000+ ബാങ്ക് ഒഴിവുകൾ; ബിരുദം മതി, പ്രവൃത്തി പരിചയം വേണ്ട !
പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത.

ബാങ്കിങ് മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് വൻ അവസരം വരുന്നു. ഗ്രാമീണ ബാങ്കുകളിലെ ഓഫീസർ, ക്ലർക്ക് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി ലഘു വിജ്ഞാപനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) പുറത്തിറക്കി. 12,000-ത്തിലധികം ഒഴിവുകളാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. പൂർണമായ വിജ്ഞാപനം ഉടൻ പുറത്തിറക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 21.
തസ്തികയും മറ്റ് വിവരങ്ങളും
1. ഓഫീസ് അസിസ്റ്റന്റ്
പ്രായപരിധി: 18 മുതൽ 28 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം (Degree).
അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിയണം.
കംപ്യുട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയം ആവശ്യമില്ല
2. ഓഫീസർ (സ്കെയിൽ-I)
പ്രായപരിധി: 18 മുതൽ 30 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം (Degree).
മുൻഗണന ലഭിക്കുന്നവർ: അഗ്രികൾച്ചർ, ഐടി, ലോ, ഇക്കണോമിക്സ്, അക്കൗണ്ടൻസി എന്നീ വിഷയങ്ങൾ പഠിച്ചവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിയണം.
പ്രവൃത്തിപരിചയം ആവശ്യമില്ല
3. ഓഫീസർ (സ്കെയിൽ-II)
പ്രായപരിധി: 21 മുതൽ 32 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് 50% മാർക്കോടെ ബിരുദം പാസായിക്കണം.
പ്രവൃത്തിപരിചയം: ഒരു ബാങ്കിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തിലോ ഓഫീസറായി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
4.ഓഫീസർ (സ്കെയിൽ-II)
പ്രായപരിധി: 21 മുതൽ 32 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിലെ പ്രൊഫഷണൽ ബിരുദം.
ഐടി (IT) തസ്തികയ്ക്ക് B.Tech/BE, നിയമം (Law) തസ്തികയ്ക്ക് LLB, ഫിനാൻസ് തസ്തികയ്ക്ക് ചാർട്ടേഡ് അക്കൗണ്ടന്റ് (CA), മാർക്കറ്റിംഗിന് MBA.
പ്രവൃത്തിപരിചയം: അതത് മേഖലകളിൽ 1 മുതൽ 2 വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
5. ഓഫീസർ (സ്കെയിൽ-III)
പ്രായപരിധി: 21 മുതൽ 40 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് 50% മാർക്കോടെ പാസ്സായ ബിരുദം.
പ്രവൃത്തിപരിചയം: ബാങ്കിലോ ധനകാര്യ സ്ഥാപനങ്ങളിലോ ഓഫീസറായി കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
തെരഞ്ഞെടുപ്പ് പ്രക്രിയ
ഓഫീസ് അസിസ്റ്റന്റ് (Clerk): രണ്ട് ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷ. പ്രിലിമിനറി പരീക്ഷയും (Prelims) അതിൽ പാസ്സാകുന്നവർക്ക് മെയിൻ പരീക്ഷയും (Mains) ഉണ്ടാകും. ഇതിന് ഇന്റർവ്യൂ ഉണ്ടായിരിക്കില്ല. മെയിൻ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ജോലി ലഭിക്കുക.
ഓഫീസർ സ്കെയിൽ-I (PO): മൂന്ന് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പ്. പ്രിലിംസ് പരീക്ഷ, മെയിൻ പരീക്ഷ, അതിനുശേഷം ഫേസ്-ടു-ഫേസ് ഇന്റർവ്യൂ എന്നിവ ഉണ്ടായിരിക്കും.
ഓഫീസർ സ്കെയിൽ-II & III: ഇവർക്ക് പ്രിലിംസ് പരീക്ഷ ഇല്ല. നേരിട്ട് ഒരു സിംഗിൾ ഓൺലൈൻ പരീക്ഷയും അതിനുശേഷം ഇന്റർവ്യൂവും മാത്രമാണ് ഉണ്ടാകുക.
WHAT TO READ NEXT

എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. https://www.ibps.in/
WHAT TO READ NEXT
ഫാക്ടിൽ 40 ഒഴിവുകൾ: ബിരുദം,ഡിപ്ലോമ യോഗ്യത; ഫ്രഷേഴ്സിന് അവസരം!
WHAT TO READ NEXT

Nabfins Recruitment: 12-ാം ക്ലാസ് മതി, കേരളത്തിൽ നിയമനം
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
IBPS RRB Recruitment 2026, 12,000+ Bank Jobs for Graduates, Apply by September 21
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates









