
Nabfins Recruitment: 12-ാം ക്ലാസ് മതി, കേരളത്തിൽ നിയമനം
പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. എത്ര ഒഴിവുകൾ ഉണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റിന് (NABARD) കീഴിലുള്ള നാബ്ഫിൻസിൽ അവസരം. കസ്റ്റമർ സർവീസ് ഓഫീസർ – ഫീൽഡ് വർക്ക് തസ്തികയിൽ കേരളത്തിലെ വിവിധയിടങ്ങളിലാണ് നിയമനം നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. എത്ര ഒഴിവുകൾ ഉണ്ടെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
യോഗ്യത
10+2 പാസായിരിക്കണം.
പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും എഴുതാനും വായിക്കാനും സംസാരിക്കാനും കഴിവുണ്ടായിരിക്കണം.
ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.
സമാന തസ്തികയിൽ 1–3 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
ഫീൽഡ് ഓപ്പറേഷൻസിൽ പ്രവൃത്തിപരിചയം അഭികാമ്യം.
ഡ്രൈവിങ് ലൈസൻസും സ്വന്തമായി ഇരുചക്ര വാഹനവും നിർബന്ധമാണ്.
നിയമനം ലഭിക്കുന്ന സ്ഥലങ്ങൾ
അഞ്ചാലുമ്മൂട്, ചെങ്ങന്നൂർ, കരുനാഗപ്പള്ളി, കോന്നി, കൊട്ടാരക്കര, നെടുമങ്ങാട്, ശ്രീമൂലനഗരം, തൊടുപുഴ, വടക്കാഞ്ചേരി, നടത്തറ എന്നിവിടങ്ങളിലാണ് ഒഴിവുകൾ.
ജോലി ഉത്തരവാദിത്വങ്ങൾ
ബ്രാഞ്ചിലേക്ക് പുതിയ ഉപഭോക്താക്കളെ കണ്ടെത്തുകയും പുതിയ ബിസിനസ് മേഖലകൾ തിരിച്ചറിയുകയും ചെയ്യുക. വായ്പ വിതരണം ചെയ്തതിന് ശേഷം നിശ്ചിത തീയതികളിൽ ഉപഭോക്താക്കളിൽ നിന്ന് തവണകൾ ശേഖരിക്കുക തുടങ്ങിയവയാണ് ജോലി.
എങ്ങനെ അപേക്ഷിക്കാം?
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ careers@nabfins.org എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.
ബന്ധപ്പെടേണ്ടവർ:
Ani Aravind: 9562475563
Jackson K M: 8129596092
Thomas Paul: 9400554776
ആപ്ലിക്കേഷൻ ഫോം: https://nabfins.org/Careers/application.pdf?file=%27Application%27
WHAT TO READ NEXT

സമയമായി... റെയിൽവേയിലെ 6,777 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
NABFINS Recruitment 2026 Customer Service Officer Vacancies Across Kerala.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates









