KITTS: കിറ്റ്‌സിൽ പ്രൊഫസർ, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 9
അക്കാദമിക് അസോസിയേറ്റ്,അസിസ്റ്റന്റ് പ്രൊഫസർ,റിസർച്ച് അസോസിയേറ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. ഈ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 9.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസ് (KITTS) കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അക്കാദമിക് അസോസിയേറ്റ്, അസിസ്റ്റന്റ് പ്രൊഫസർ,റിസർച്ച് അസോസിയേറ്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. ഈ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 9.
WHAT TO READ NEXT

ഗ്രാമീണ ബാങ്കുകളിൽ 13,706 ഒഴിവുകൾ; ഡിഗ്രി മതി, മുൻപരിചയം വേണ്ട !
ഒഴിവുകൾ
1.റിസർച്ച് അസോസിയേറ്റ്
ഒഴിവ്: 1
കാലാവധി: 6 മാസം
പ്രതിമാസ ശമ്പളം: 25,000 രൂപ
യോഗ്യത: മാനേജ്‌മെന്റ്, സോഷ്യൽ സയൻസ്, ടൂറിസം തുടങ്ങിയ വിഷയങ്ങളിൽ Ph.D.
2. അക്കാദമിക് അസോസിയേറ്റ് (Hospitality/Hotel Management)
ഒഴിവ്: 1
കാലാവധി: 6 മാസം
പ്രതിമാസ ശമ്പളം: 24,000 രൂപ
യോഗ്യത: ഹോസ്പിറ്റാലിറ്റി/ഹോട്ടൽ മാനേജ്‌മെന്റിൽ കുറഞ്ഞത് 60% മാർക്കോടെയുള്ള പി.ജി.
3.അസിസ്റ്റന്റ് പ്രൊഫസർ (Tourism Management)
ഒഴിവ്: 1
കാലാവധി: 1 വർഷം
പ്രതിമാസ ശമ്പളം: 30,000 രൂപ
യോഗ്യത: ടൂറിസം വിഷയങ്ങളിൽ MBA/MTA/MTTM 60% മാർക്കോടെ പാസായിരിക്കണം. കൂടാതെ NET അല്ലെങ്കിൽ Ph.D. ഉണ്ടായിരിക്കണം.
4. അസിസ്റ്റന്റ് പ്രൊഫസർ (IT Management)
ഒഴിവ്: 1
കാലാവധി: 1 വർഷം
പ്രതിമാസ ശമ്പളം: 30,000 രൂപ
യോഗ്യത: കംപ്യുട്ടർ സയൻസ്/MCA അല്ലെങ്കിൽ IT സ്പെഷ്യലൈസേഷനോടെയുള്ള MBA, കുറഞ്ഞത് 60% മാർക്ക്. കൂടാതെ NET അല്ലെങ്കിൽ Ph.D. ഉണ്ടായിരിക്കണം.
പ്രായപരിധി: 01-01-2026-ൽ 50 വയസ്സ് കവിയരുത്. സർക്കാർ/യൂണിവേഴ്സിറ്റി മാനദണ്ഡപ്രകാരമുള്ള ഇളവുകൾ ലഭിക്കും.
പ്രവൃത്തിപരിചയം: അധ്യാപനത്തിലോ ഗവേഷണത്തിലോ ഉള്ള മുൻപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ (Resume), സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന രേഖ, മൊബൈൽ നമ്പർ, ഇ- മെയിൽ ഐഡി എന്നിവ നൽകണം.
കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങിയവർ കേരള യൂണിവേഴ്സിറ്റിയുടെ ഇക്വിവലൻസി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
അപേക്ഷകൾ ''ഡയറക്ടർ, കിറ്റ്സ് (KITTS), റസിഡൻസി കോമ്പൗണ്ട്, തൈക്കാട്, തിരുവനന്തപുരം 695014'' എന്ന വിലാസത്തിൽ അവസാന തീയതിക്ക് മുൻപായി ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 380 ഒഴിവുകൾ
WHAT TO READ NEXT

എഞ്ചിനീയറിങ് കഴിഞ്ഞോ?, ISRO-യിൽ ജോലി നേടാം; 175 ഒഴിവുകൾ!
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
KITTS Recruitment Apply for Academic Associate and Research Associate Posts by September 9.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






