ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിരവധി ഒഴിവുകൾ
സ്റ്റോർ കീപ്പർ, എഞ്ചിൻ ഡ്രൈവർ, ഡ്രാഫ്റ്റ്സ്മാൻ, ലാസ്കർ, ഫയർമാൻ, എംടിഎസ് (ഡാഫ്റ്ററി, പ്യൂൺ, ചൗക്കിദാർ), അൺസ്കിൽഡ് ലേബർ എന്നി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാൻ അവസരം. ഗ്രൂപ്പ് 'സി' സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മുംബൈ കോസ്റ്റ് ഗാർഡ് റീജിയണിന് ) കീഴിലുള്ള വിവിധ സ്ഥലങ്ങളിൽ ആകും നിയമനം ലഭിക്കുക. സ്റ്റോർ കീപ്പർ, എഞ്ചിൻ ഡ്രൈവർ, ഡ്രാഫ്റ്റ്സ്മാൻ, ലാസ്കർ, ഫയർമാൻ, എംടിഎസ് (ഡാഫ്റ്ററി, പ്യൂൺ, ചൗക്കിദാർ), അൺസ്കിൽഡ് ലേബർ എന്നി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
WHAT TO READ NEXT

മൂന്ന് തസ്തികകൾ, 2,570 ഒഴിവുകൾ; വിജ്ഞാപനം പ്രസിദ്ധീകരിച്ച് റെയിൽവേ
ആകെ 13 ഒഴിവുകൾ ആണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 18,000 മുതൽ 81,100 വരെ (ശമ്പള ലെവൽ 1 മുതൽ 4 വരെ) ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 11.
വിദ്യാഭ്യാസ യോഗ്യത
സ്റ്റോർ കീപ്പർ-II: അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ 12-ാം ക്ലാസ് വിജയം.
എൻജിൻ ഡ്രൈവർ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) കൂടാതെ എഞ്ചിൻ ഡ്രൈവർ എന്ന നിലയിലുള്ള യോഗ്യതാ സർട്ടിഫിക്കറ്റ്.
ഡ്രാഫ്റ്റ്സ്മാൻ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) കൂടാതെ സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/മറൈൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ നേവൽ ആർക്കിടെക്ചറിൽ ഡിപ്ലോമ, അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻഷിപ്പിൽ സർട്ടിഫിക്കറ്റ്.
ലാസ്കർ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) അല്ലെങ്കിൽ തത്തുല്യം.
ഫയർമാൻ: അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം).
എംടിഎസ് (ഡാഫ്റ്ററി, പ്യൂൺ, ചൗക്കിദാർ): മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) അല്ലെങ്കിൽ തത്തുല്യം.
അൺസ്കിൽഡ് ലേബർ: മെട്രിക്കുലേഷൻ (പത്താം ക്ലാസ് വിജയം) അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐടിഐ.
പ്രായപരിധി
എഞ്ചിൻ ഡ്രൈവർ & ലാസ്കർ: 18 മുതൽ 30 വയസ്സ് വരെ.
ഫയർമാൻ, എംടിഎസ് (ഡാഫ്റ്ററി, പ്യൂൺ, ചൗക്കിദാർ), അൺസ്കിൽഡ് ലേബർ: 18 മുതൽ 27 വയസ്സ് വരെ.
സ്റ്റോർ കീപ്പർ-II & ഡ്രാഫ്റ്റ്സ്മാൻ: 18 മുതൽ 25 വയസ്സ് വരെ.
സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
WHAT TO READ NEXT
ഇന്ത്യൻ ആർമിയിൽ ജോലി നേടാം; അപേക്ഷ ഇന്ന് മുതൽ സമർപ്പിക്കാം
തെരഞ്ഞെടുപ്പ് പ്രക്രിയ,എക്‌സ്‌പീരിയൻസ് തുടങ്ങിയ വിവരങ്ങൾക്ക് https://indiancoastguard.gov.in/ സന്ദർശിക്കുക.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Job alert: Indian Coast Guard Civilian Recruitment 2025 for MTS Fireman and Other Posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





