
മംഗളൂരു റിഫൈനറിയിൽ ഫയർ ഓഫീസർ ഒഴിവ്; വാർഷിക ശമ്പളം 14 ലക്ഷം വരെ
ഓയിൽ & ഗ്യാസ്, പെട്രോകെമിക്കൽ അല്ലെങ്കിൽ വള നിർമ്മാണ മേഖലയിലെ ഫയർ/ഫയർ സേഫ്റ്റി വിഭാഗത്തിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ONGC) അനുബന്ധ സ്ഥാപനമായ മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (MRPL) ഫയർ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 5 ഒഴിവുകളാണ് ഉള്ളത്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത ഇന്ത്യൻ സർവകലാശാലയിൽ നിന്ന് ഫയർ/ഫയർ ആൻഡ് സേഫ്റ്റി എഞ്ചിനീയറിംഗിൽ ബി.ഇ/ബി.ടെക് ബിരുദം (കുറഞ്ഞത് 60 ശതമാനം മാർക്ക്) ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയം
ഓയിൽ & ഗ്യാസ്, പെട്രോകെമിക്കൽ അല്ലെങ്കിൽ വള നിർമ്മാണ മേഖലയിലെ ഫയർ/ഫയർ സേഫ്റ്റി വിഭാഗത്തിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
പ്രായപരിധി
ജനറൽ വിഭാഗം – പരമാവധി 50 വയസ്
ഒബിസി (NCL) – പരമാവധി 53 വയസ്
ഭിന്നശേഷിക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ശമ്പളവും ആനുകൂല്യങ്ങളും
5 മുതൽ 6 വർഷം വരെ പ്രവൃത്തി പരിചയമുള്ളവർക്ക് പ്രതിവർഷം 13 ലക്ഷം വരെ ശമ്പളം.
6 വർഷത്തിലധികം പ്രവൃത്തി പരിചയമുള്ളവർക്ക് പ്രതിവർഷം 14 ലക്ഷം വരെ ശമ്പളം.
ഇതിന് പുറമെ പി.എഫ്, ഗ്രാറ്റുവിറ്റി, മെഡിക്കൽ സൗകര്യം, അവധി ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും.
WHAT TO READ NEXT
ISRO: അധ്യാപകരാകാൻ അവസരം, ബിഎഡ് യോഗ്യത, മികച്ച ശമ്പളം
ആദ്യഘട്ടത്തിൽ മൂന്ന് വർഷത്തേക്കാണ് നിയമനം. കമ്പനിയുടെ നിബന്ധനകൾ പ്രകാരം പരമാവധി അഞ്ച് വർഷം വരെ കാലാവധി നീട്ടാൻ സാധിക്കും. അപേക്ഷകളുടെ പരിശോധനയ്ക്ക് ശേഷം പേഴ്സണൽ ഇന്റർവ്യൂ (PI) വഴിയാണ് തെരഞ്ഞെടുപ്പ്. ആവശ്യമെങ്കിൽ സ്ക്രീനിംഗ് പരീക്ഷയും നടത്താം.
ഫയർ ആൻഡ് സേഫ്റ്റി എഞ്ചിനീയറിംഗ് യോഗ്യതയും വ്യവസായ മേഖലയിലയിൽ പ്രവൃത്തി പരിചയവും ഉള്ള ഉദ്യോഗാർഥികൾക്ക് മികച്ച ശമ്പളത്തിൽ കേന്ദ്ര പൊതുമേഖല സ്ഥാപനത്തിൽ ജോലി നേടാനുള്ള അവസരമാണിത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT
റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം
News Now
മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ
'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ 'അവസ്ഥ'!!!

'ലാലേട്ടനെ ഉപ്പൂപ്പ ആക്കണ്ടായിരുന്നു, അച്ഛനാക്കിയാൽ മതിയാരുന്നു! ഇത്രയും ഡീഗ്രേഡിങിന്റെ ആവശ്യമില്ല'; 'ഖലീഫ' ഒടിടി റിലീസ് പ്രതികരണം

Summary
MRPL Recruitment 2026 Apply Online for 5 Fire Officer Posts Until July 16.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






