
രണ്ട് ലക്ഷം രൂപവരെ ശമ്പളം, എൻ എം ആർ സിയിൽ വിവിധ മാനേജർ തസ്തികകളിൽ ഒഴിവുകൾ; ഏപ്രിൽ 30നകം അപേക്ഷിക്കണം
ഓൺലൈനായോ നേരിട്ടോ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. തപാൽ വഴി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

നോയിഡ മെട്രോ റെയിൽ കോർപ്പറേഷൻ (NMRC) ലിമിറ്റഡിൽ വിവിധ മാനേജർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവർക്ക് ഓഫ്‌ലൈനായി അപേക്ഷിക്കാം.ഡെപ്യൂട്ടേഷനിലും നേരിട്ടും ഉള്ള നിയമനങ്ങളാണ് നടപ്പാക്കുന്നത്. എല്ലാ തസ്തികകളിലും നേരിട്ട് നിയമനത്തിനും ഡെപ്യൂട്ടേഷൻ നിയമനത്തിനും ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. രണ്ട് തസ്തികകളിലുമായി ആകെ 11 ഒഴിവുകളാണ് ഉള്ളത്.
ഓരോ തസ്തികയുടെയും യോഗ്യതയും പ്രവൃത്തി പരിചയവും തസ്തികയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെടും. പ്രായപരിധിയിലും വ്യത്യാസമുണ്ട്. ഡെപ്യൂട്ടേഷനിൽ അപേക്ഷിക്കുന്നവരുടെയും നേരിട്ട് നിയമനത്തിന് അപേക്ഷിക്കുന്നവരുടെ പ്രായപരിധിയിലും വ്യത്യാസമുണ്ട്.
നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ ഓഫ്‌ലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30-ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഓൺലൈനായോ നേരിട്ടോ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. തപാൽ വഴി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
കേന്ദ്ര, ഉത്തർപ്രദേശ് സർക്കാരുകളുടെ സംയുക്ത സംരഭമാണ് നോയിഡ മെട്രോ റെയിൽ കോർപ്പറേഷൻ. 29.707 കിലോമീറ്റർ ദൂരത്തിൽ നോയിഡയ്ക്കും ഗ്രേറ്റർ നോയിഡയ്ക്കും ഇടയിൽ 2019 മുതൽ എൻ എം ആർ സി പ്രവർത്തിക്കുന്നത്.
നോയിഡ മെട്രോ റെയിൽ കോർപ്പറേഷൻ (NMRC)
തസ്തികയുടെ പേര്: ഡെപ്യൂട്ടി മാനേജർ
ഒഴിവുകളുടെ എണ്ണം: 04
ഡെപ്യൂട്ടി മാനേജർ (പ്രോജക്ട്-ഫിനാൻസ്) :01
ഡെപ്യൂട്ടി മാനേജർ (കമ്പനി സെക്രട്ടറി) :01
ഡെപ്യൂട്ടി മാനേജർ (ഓപ്പറേഷൻസ്) :01
ഡെപ്യൂട്ടി മാനേജർ (പ്രോജക്ട്) :01
തസ്തികയുടെ പേര്: അസിസ്റ്റന്റ് മാനേജർ
ഒഴിവുകളുടെ എണ്ണം : 07
അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്-ഡിസൈൻ) :01
അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്-ആർക്കിടെക്റ്റ്) :01
അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) :01
അസിസ്റ്റന്റ് മാനേജർ (ഇൻഫർമേഷൻ ടെക്നോളജി) :01
അസിസ്റ്റന്റ് മാനേജർ (പ്രോപ്പർട്ടി ബിസിനസ്):01
അസിസ്റ്റന്റ് മാനേജർ (ഹ്യൂമൻ റിസോഴ്സ്):01
അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്സ്):01
ആകെ ഒഴിവുകളുടെ എണ്ണം: 11
യോഗ്യത തസ്തികയെ അടിസ്ഥാനമാക്കി ആവശ്യമായ വിവിധ ബിരുദ, ബിരുദാനന്തര യോഗ്യതകളും പ്രവൃത്തി പരിചയവും
തസ്തികയും നിയമനരീതിയും പ്രായപരിധിയും
ഡെപ്യൂട്ടി മാനേജർ തസ്തിക: ഡെപ്യൂട്ടേഷൻ വഴിയുള്ള നിയമനം : 56 വയസ്സ്, നേരിട്ടുള്ള നിയമനം: 45 വയസ്സ്.
അസിസ്റ്റന്റ് മാനേജർ തസ്തിക: ഡെപ്യൂട്ടേഷൻ വഴിയുള്ള നിയമനം : 56 വയസ്സ്, നേരിട്ടുള്ള നിയമനം: 40 വയസ്സ്.
ശമ്പളം
ഡെപ്യൂട്ടി മാനേജർ: 70,000-2,00,000 രൂപ ശമ്പള സ്കെയിൽ
അസിസ്റ്റന്റ് മാനേജർ : 50,000-1,60,000 രൂപ ശമ്പള സ്കെയിൽ
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 30
അപേക്ഷ സമർപ്പിക്കേണ്ട വിധം
രജിസ്ട്രേഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ് കൊറിയർ എന്നിവയിൽ ഏതെങ്കിലും രീതിയിൽ വേണ്ം അപേക്ഷ സമർപ്പിക്കേണ്ടത്. ഇമെയിൽ വഴി അയക്കുന്നതും നേരിട്ട് സമർപ്പിക്കുന്നതുമായ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
എൻ എം ആർ സിയുടെ നിർദ്ദിഷ്ട അപേക്ഷാ ഫോം പൂരിപ്പിച്ച്, സർട്ടിഫിക്കറ്റുകളും രേഖകളും ഉൾപ്പടെ വേണം അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയുടെ കവറിന് മുകളിൽ ഏത് തസ്തികയ്ക്കാണോ അപേക്ഷിക്കുന്നത് അത് APPLICATION FOR THE POST OF ____________________________ (Post Code
No. _______ ) ഈ രീതിയിൽ രേഖപ്പെടുത്തണം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
The General Manager/ Projects & HR,
Noida Metro Rail Corporation Limited, Block III, 3rd Floor,
Ganga Shopping Complex- Sector29,
Noida-201301, Distt. Gautam Budh Nagar,UP.
News Now
'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന് കാമറ; വണ്പ്ലസ് 16 ലോഞ്ച് ഒക്ടോബര് 12ന്

വൈഭവ് സൂര്യവംശി ഏറ്റവും പ്രായം കുറഞ്ഞ സ്വർണ മെഡൽ ജേതാവ്!

Summary
Job Alert: Noida Metro Rail Corporation (NMRC) has announced recruitment for multiple Manager-level posts. Eligible candidates can apply before April 30. Check vacancy details, eligibility, and application process
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





