
NTPC: ഗ്രീൻ എനർജിയിൽ 114 ഒഴിവുകൾ, ഡിപ്ലോമ, എഞ്ചിനീയറിങ് യോഗ്യത
വിവിധ എഞ്ചിനീയറിങ് വിഷയങ്ങളിൽ ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31.

എൻടിപിസിയുടെ (NTPC) അനുബന്ധ സ്ഥാപനമായ ഗ്രീൻ എനർജി ലിമിറ്റഡ് (NGEL) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 114 ഒഴിവുകൾ ആണ് ഉള്ളത്. റിന്യൂവൽ എനർജി മേഖലയിലെ പരിചയസമ്പന്നരായ ഉദ്യോഗാർഥികൾക്കാണ് അവസരം. വിവിധ എഞ്ചിനീയറിങ് വിഷയങ്ങളിൽ ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31.
അസിസ്റ്റന്റ് എഞ്ചിനീനിയർ- 100 ഒഴിവുകൾ
ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ എന്നീ വിഷയങ്ങളിലുള്ള AICTE/UGC അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഫുൾടൈം ഡിപ്ലോമ
പവർ സെക്ടറിൽ 10 വർഷത്തെ പ്രവൃത്തി പരിചയവും വേണം.
പ്രായപരിധി 40 വയസ്.
ശമ്പള സ്കെയിൽ ₹30,000–1,20,000,
WHAT TO READ NEXT

എഞ്ചിനീയറിങ് പഠിച്ച വനിതകളാണോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാൻ ഇതാ അവസരം
ഡെപ്യൂട്ടി ജനറൽ മാനേജർ -14 ഒഴിവുകൾ
ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ, സിവിൽ, മെക്കാനിക്കൽ എൻജിനിയറിങ് വിഷയങ്ങളിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം
പവർ മേഖലയിലെ 12 വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.
പ്രായപരിധി 44 വയസ്.
ശമ്പള സ്കെയിൽ ₹90,000–2,40,000
WHAT TO READ NEXT

കുടുംബശ്രീ വനിതകൾക്ക് ബ്രോയിലർ ഫാം തുടങ്ങാം; അപേക്ഷ ക്ഷണിച്ചു
അപേക്ഷാ ഫീസ്: ജനറൽ/EWS/OBC വിഭാഗങ്ങൾക്ക് ₹500. SC/ST, PwBD, മുൻ സൈനികർ, വനിതകൾ എന്നിവർക്ക് ഫീസ് ഇല്ല.
താൽപര്യമുള്ളവർ NGEL വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
WHAT TO READ NEXT

പി.എച്ച്.ഡി ഉണ്ടോ?, എൻഐടി കാലിക്കറ്റിൽ അധ്യാപകരാകാം; നിരവധി ഒഴിവുകൾ
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
NTPC Green Energy Recruitment 2026 Apply Online for 114 Engineer and Deputy General Manager Vacancies
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



