97 ലക്ഷം വരെ ശമ്പളം! SBI-യിൽ 207 ഓഫീസർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ബാങ്കിങ് മേഖലയിൽ പ്രവൃത്തി പരിചയം ഉള്ളവർക്കാണ് അവസരം. നിയമനം ലഭിക്കുന്നവർക്ക് വാർഷിക സി ടി സി 97 ലക്ഷം രൂപ വരെ ലഭിക്കാം.

SBI Recruitment 2026
SBI Recruitment 207 Specialist Officer Jobs, CTC Up to ₹97 Lakh
Edited by :Joice Daniel
Last Updated :7 സെപ്റ്റംബർ 2026, 11:21 am IST

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. വിവിധ വിഭാഗങ്ങളിലായി വിഭാഗങ്ങളിലായി ആകെ 207 ഒഴിവുകളാണ് ഉള്ളത്. ബാങ്കിങ് മേഖലയിൽ പ്രവൃത്തി പരിചയം ഉള്ളവർക്കാണ് അവസരം. നിയമനം ലഭിക്കുന്നവർക്ക് വാർഷിക സി ടി സി 97 ലക്ഷം രൂപ വരെ ലഭിക്കാം. കേരളത്തിലും ഒഴിവുകളുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 25.

ഒഴിവുകൾ

  • സോണൽ ഹെഡ് (റീറ്റെയ്ൽ) - 1

  • റീജിയണൽ ഹെഡ് (RH)- 5

  • റിലേഷൻഷിപ്പ് മാനേജർ - ടീം ലീഡ്- 24

  • ഇൻവെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ് (IS)- 09

  • ഇൻവെസ്റ്റ്മെന്റ് ഓഫീസർ (IO)- 04

  • വിപി വെൽത്ത് (VP Wealth)- 91

  • എവിപി വെൽത്ത് (AVP Wealth)- 73

1. സോണൽ ഹെഡ് (റീറ്റെയ്ൽ)

  • പ്രായപരിധി: 35 മുതൽ 50 വയസ്സ് വരെ.

  • ശമ്പളം (Annual CTC): പരമാവധി 97.00 ലക്ഷം രൂപ പ്രതിവർഷം.

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാല ബിരുദം. (60% മാർക്കോടെയുള്ള MBA ഉള്ളവർക്കും CFP/CFA/NISM യോഗ്യതയുള്ളവർക്കും മുൻഗണന).

  • പ്രവൃത്തിപരിചയം: വെൽത്ത് മാനേജ്‌മെന്റ് / റീറ്റെയ്ൽ ബാങ്കിങ് / AMC എന്നിവയിൽ സെയിൽസ് വിഭാഗത്തിൽ കുറഞ്ഞത് 15 വർഷത്തെ പരിചയം. ഇതിൽ 5 വർഷമെങ്കിലും ഒരു വലിയ ടീമിന്റെ ലീഡ് ചെയ്തിരിക്കണം.

2. റീജിയണൽ ഹെഡ് (RH)

  • പ്രായപരിധി: 35 മുതൽ 50 വയസ്സ് വരെ.

  • ശമ്പളം (Annual CTC): പരമാവധി 66.40 ലക്ഷം രൂപ പ്രതിവർഷം.

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാല ബിരുദം.

  • 60% മാർക്കോടെയുള്ള MBA ഉള്ളവർക്കും CFP/CFA/NISM യോഗ്യതയുള്ളവർക്കും മുൻഗണന

  • പ്രവൃത്തിപരിചയം: പ്രമുഖ ബാങ്കുകളിലോ വെൽത്ത് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലോ റിലേഷൻഷിപ്പ് മാനേജ്‌മെന്റിൽ കുറഞ്ഞത് 12 വർഷത്തെ പരിചയം. ഇതിൽ 5 വർഷമെങ്കിലും ടീം ലീഡറായി പ്രവർത്തിച്ചിരിക്കണം.

3. റിലേഷൻഷിപ്പ് മാനേജർ - ടീം ലീഡ്

  • പ്രായപരിധി: 28 മുതൽ 42 വയസ്സ് വരെ.

  • ശമ്പളം (Annual CTC): പരമാവധി 51.80 ലക്ഷം രൂപ പ്രതിവർഷം.

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാല ബിരുദം.

  • 60% മാർക്കോടെയുള്ള MBA ഉള്ളവർക്കും CFP/CFA/NISM യോഗ്യതയുള്ളവർക്കും മുൻഗണന.

  • പ്രവൃത്തിപരിചയം: പ്രമുഖ ബാങ്കുകൾ, ബ്രോക്കിങ് അല്ലെങ്കിൽ സുരക്ഷാ സ്ഥാപനങ്ങൾ, AMC എന്നിവയിലെ വെൽത്ത് മാനേജ്‌മെന്റിൽ റിലേഷൻഷിപ്പ് മാനേജരായി കുറഞ്ഞത് 8 വർഷത്തെ പരിചയം.

4. ഇൻവെസ്റ്റ്മെന്റ് ഓഫീസർ (IO)

  • പ്രായപരിധി: 28 മുതൽ 40 വയസ്സ് വരെ.

  • ശമ്പളം (Annual CTC): പരമാവധി 27.10 ലക്ഷം രൂപ പ്രതിവർഷം.

  • വിദ്യാഭ്യാസ യോഗ്യത: Investment Specialist-ന് പറഞ്ഞിട്ടുള്ള അതേ പിജി ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ CA / CFA യോഗ്യത.

  • പ്രവൃത്തിപരിചയം: വെൽത്ത് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലോ AMC-കളിലോ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർ / ഓഫീസർ തസ്തികകളിൽ കുറഞ്ഞത് 4 വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയം.

5. വിപി വെൽത്ത്

  • പ്രായപരിധി: 26 മുതൽ 42 വയസ്സ് വരെ.

  • ശമ്പളം (Annual CTC): പരമാവധി 44.70 ലക്ഷം രൂപ പ്രതിവർഷം.

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാല ബിരുദം.

  • MBA, NISM V-A, XXI-A, CFP / CFA സർട്ടിഫിക്കറ്റുകൾ ഉള്ളവർക്ക് മുൻഗണന.

  • പ്രവൃത്തിപരിചയം: പ്രമുഖ ബാങ്കുകളിലോ വെൽത്ത് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലോ സെയിൽസ് & മാർക്കറ്റിങ് വിഭാഗത്തിൽ കുറഞ്ഞത് 6 വർഷത്തെ പരിചയം.

6. എവിപി വെൽത്ത്

  • പ്രായപരിധി: 23 മുതൽ 35 വയസ്സ് വരെ.

  • ശമ്പളം (Annual CTC): പരമാവധി 30.20 ലക്ഷം രൂപ പ്രതിവർഷം.

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാല ബിരുദം.

  • ഫിനാൻസ്/മാർക്കറ്റിങ്/ബാങ്കിങ് പിജി ഉള്ളവർക്കും NISM V-A, XXI-A, CFP / CFA ഉള്ളവർക്കും മുൻഗണന.

  • പ്രവൃത്തിപരിചയം: പ്രമുഖ ബാങ്കുകളിലോ വെൽത്ത് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലോ സെയിൽസ് & മാർക്കറ്റിങ് വിഭാഗത്തിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം.

ഇൻവെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ് (IS)

  • പ്രായപരിധി: 28 മുതൽ 42 വയസ്സ് വരെ.

  • ശമ്പളം (Annual CTC): പരമാവധി 44.50 ലക്ഷം രൂപ പ്രതിവർഷം.

  • വിദ്യാഭ്യാസ യോഗ്യത: Finance / Accountancy / Business Management / Commerce / Economics / Banking / Insurance എന്നിവയിൽ ഏതെങ്കിലും പ്രൊഫഷണൽ പിജി ബിരുദം അല്ലെങ്കിൽ പിജി ഡിപ്ലോമ, അല്ലെങ്കിൽ CA / CFA.

  • പ്രവൃത്തിപരിചയം: വെൽത്ത് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലോ AMC-കളിലോ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർ / കൗൺസിലർ തസ്തികയിൽ കുറഞ്ഞത് 6 വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

News Now

Summary

State Bank of India (SBI) has invited applications for 207 Specialist Cadre Officer vacancies across various categories. Candidates with relevant banking experience can apply, with annual CTC of up to 97 lakh rs. Vacancies are also available in Kerala. The last date to apply is September 25.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics