
എസ്‌ബിഐ എസ്‌സിഒ റിക്രൂട്ട്‌മെന്റ് 2026, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് തസ്തികകളിൽ 116 ഒഴിവുകൾ; മാർച്ച് 15 വരെ അപേക്ഷിക്കാം
അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (ഐഎസ് ഓഡിറ്റ്),ഡെപ്യൂട്ടി മാനേജർ (ഐഎസ് ഓഡിറ്റ്),ഡെപ്യൂട്ടി മാനേജർ (ചാർട്ടേഡ് അക്കൗണ്ടന്റ് - ഇന്റേണൽ ഓഡിറ്റ്) എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.
ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ- SBI)യിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (എവിപി) തസ്തികകളിൽ ഒഴിവുകൾ നികത്തുന്നതിനായാണ് അപേക്ഷ ക്ഷണിച്ചത്. ഇന്ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം 116 ഒഴിവുകളാണ് ഈ തസ്തികളിലായി ഉള്ളത്.
ഡെപ്യൂട്ടി മാനേജർ ലെവലിൽ രണ്ട് തസ്തികകളിലും എവിപി തസ്തികയിലുമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് മുതൽ (ഫെബ്രുവരി 23) മുതൽ ഓൺലൈനായി അപേക്ഷ നൽകാം. മാർച്ച് 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസം. sbi.bank.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (ഐഎസ് ഓഡിറ്റ്),ഡെപ്യൂട്ടി മാനേജർ (ഐഎസ് ഓഡിറ്റ്),ഡെപ്യൂട്ടി മാനേജർ (ചാർട്ടേഡ് അക്കൗണ്ടന്റ് - ഇന്റേണൽ ഓഡിറ്റ്) എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ഇതിൽ ഡെപ്യൂട്ടി മാനേജർ തസ്തികകളിലേത് സ്ഥിര നിയമനത്തിലുള്ള ഒഴിവുകളാണ്. എവിപി തസ്തികയിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
തസ്തികയുടെ പേര്,ഒഴിവുകളുടെ എണ്ണം, യോഗ്യത ശമ്പളം പ്രായപരിധി എന്നിവ അറിയാം.
അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (ഐഎസ് ഓഡിറ്റ്)
ആകെ ഒഴിവുകളുടെ എണ്ണം : 12
യോഗ്യത : കമ്പ്യൂട്ടർ സയൻസ്/ഐടി/ഇലക്‌ട്രോണിക്‌സ് എന്നിവയിൽ ഏതെലെങ്കിലും ബിഇ/ബിടെക്/ബിഎസ്‌സി (കുറഞ്ഞത് 50% മാർക്കോടെ ) അല്ലെങ്കിൽ ബിസിഎ/എംസിഎ അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലകളിൽ എംടെക്/എംഎസ്‌സി (കുറഞ്ഞത് 50% മാർക്കോടെ ).
മുൻഗണനാ സർട്ടിഫിക്കേഷനുകൾ: CISA, CISSP, CISM, DISA, ISO 27001 LA, CEH, GIAC.
പ്രായപരിധി : 27-45 വയസ്സ്
ശമ്പളം : പ്രതിവർഷം 50 ലക്ഷം രൂപ (സിടിസി)
നിയമന രീതി: കരാർ അടിസ്ഥാനത്തിൽ
ഡെപ്യൂട്ടി മാനേജർ (ഐഎസ് ഓഡിറ്റ്)
ആകെ ഒഴിവുകളുടെ എണ്ണം : 43
യോഗ്യത : കമ്പ്യൂട്ടർ സയൻസ്/ഐടി/ഇലക്‌ട്രോണിക്‌സ് എന്നിവയിൽ ഏതെലെങ്കിലും ബിഇ/ബിടെക്/ബിഎസ്‌സി (കുറഞ്ഞത് 50% മാർക്കോടെ ) അല്ലെങ്കിൽ ബിസിഎ/എംസിഎ അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലകളിൽ എംടെക്/എംഎസ്‌സി (കുറഞ്ഞത് 50% മാർക്കോടെ ).
മുൻഗണനാ സർട്ടിഫിക്കേഷനുകൾ: CISA, CISSP, CISM, DISA, ISO 27001 LA, CEH, GIAC.
പ്രായപരിധി : 25-35 വയസ്സ്
ശമ്പളം : പ്രതിമാസം 64,820 - 93,960 രൂപ സ്കെയിലിൽ ( ഡിഎ,എച്ച് ആർ എ, മെഡിക്കൽ തുടങ്ങിയ ആനുകൂല്യങ്ങൾ പുറമെ)
നിയമന രീതി: സ്ഥിരം നിയമനം
WHAT TO READ NEXT
ഫെഡറൽ ബാങ്കിൽ അസോസിയേറ്റ് ഓഫീസർമാരാകാം, ബിരുദമുള്ളവർക്ക് അവസരം
ഡെപ്യൂട്ടി മാനേജർ (ചാർട്ടേഡ് അക്കൗണ്ടന്റ് - ഇന്റേണൽ ഓഡിറ്റ്)
ആകെ ഒഴിവുകളുടെ എണ്ണം : 61
യോഗ്യത: സജീവ ICAI അംഗത്വമുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് (CA).
മുൻഗണന: CISA, DISA.
പ്രായ പരിധി : 21-35 വയസ്സ്
ശമ്പളം:പ്രതിമാസം 64,820 - 93,960 രൂപ സ്കെയിലിൽ ( ഡിഎ,എച്ച് ആർ എ, മെഡിക്കൽ തുടങ്ങിയ ആനുകൂല്യങ്ങൾ പുറമെ)
നിയമന രീതി:സ്ഥിരം നിയമനം
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: മാർച്ച് 15
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Job Alert: State Bank of India (SBI) has announced 116 SCO vacancies for Deputy Manager and Assistant Vice President posts. Apply online before March 15.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



