ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം ചാര്‍ജര്‍ പ്ലഗില്‍ നിന്ന് മാറ്റാറുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കാം

ഇങ്ങനെ ചെയ്യുമ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്താലും ഇല്ലെങ്കിലും, വൈദ്യുതി ഉപഭോഗം തുടര്‍ന്നുകൊണ്ടേയിരിക്കും

Do you unplug the charger after charging your phone? Let's take note of this.
പ്രതീകാത്മക ചിത്രം
Edited by :Amal Joy
Last Updated :30 ജൂൺ 2026, 12:42 pm IST

സ്മാര്‍ട്ട്‌ഫോണിന്റെ ചാര്‍ജ് ചെയ്ത ശേഷം ചാര്‍ജര്‍ പ്ലഗില്‍ നിന്ന് മാറ്റാതെ മടങ്ങുന്നവരാണോ നിങ്ങള്‍? എന്നാല്‍ കേട്ടോ, ചാര്‍ജര്‍ അവിടെത്തന്നെ പ്ലഗ് ഇന്‍ ചെയ്ത് വയ്ക്കുന്നതിലൂടെ ഗണ്യമായ വൈദ്യുതി നഷ്ടത്തിന് ഇടയാക്കും.

ഇങ്ങനെ ചെയ്യുമ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്താലും ഇല്ലെങ്കിലും, വൈദ്യുതി ഉപഭോഗം തുടര്‍ന്നുകൊണ്ടേയിരിക്കും. ആവശ്യമില്ലാതെ ചാര്‍ജര്‍ പ്ലഗ് ഇന്‍ ചെയ്തിരിക്കുമ്പോള്‍, അത് വളരെ ചെറിയ അളവില്‍ മാത്രമേ വൈദ്യുതി ഉപയോഗിക്കുന്നുള്ളൂവെങ്കിലും വൈദ്യുതി പാഴായി പോകുകയാണ്. ഇതിനെ വാമ്പയര്‍ പവര്‍ അല്ലെങ്കില്‍ ഫാന്‍ഡം ലോഡ് എന്ന് വിളിക്കുന്നു. ഈ ഉപഭോഗം നിസ്സാരമാണെന്ന് തോന്നുമെങ്കിലും, പലരും ഇത്തരത്തില്‍ ചെയ്യുമ്പോള്‍ വൈദ്യുതി നഷ്ടം ഗണ്യമായി വര്‍ധിക്കുന്നു.

ഇങ്ങനെ വൈദ്യുതി നഷ്ടമാകുന്നതിനെ 'ഗോസ്റ്റ് പവര്‍' എന്നും വിളിക്കാറുണ്ട്. വൈദ്യുത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്താലും ഉപകരണങ്ങള്‍ വലിച്ചെടുക്കുന്ന വൈദ്യുതിയെയാണ് ഇത് സൂചിപ്പിക്കുന്നത്. സെറ്റ്-ടോപ്പ് ബോക്‌സുകള്‍, വൈ-ഫൈ റൂട്ടറുകള്‍, ടിവി, ഗെയിമിങ് കണ്‍സോളുകള്‍, ചാര്‍ജറുകള്‍ എന്നിവ ഇത്തരത്തില്‍ നിശബ്ദമായി വൈദ്യുതി ഉപയോഗിക്കും.

News Now

Summary

Do you unplug the charger after charging your phone? Let's take note of this.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates