പതിനായിരം രൂപയില്‍ താഴെ വില, കേടു വന്നാല്‍ വീട്ടിലെത്തി സര്‍വീസ്; ബജറ്റ് ഫോണുമായി ലാവ

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലാവ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി

Lava Smart 4 Plus launched in India
Lava Smart 4 Plus launched in Indiasource: lava
Edited by :Dhanoj AM
Last Updated :29 ജൂൺ 2026, 8:57 pm IST

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലാവ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. ലാവ സ്മാര്‍ട്ട് 4 പ്ലസ് എന്ന പേരില്‍ പുറത്തിറക്കിയ ഫോണിന് പതിനായിരം രൂപയില്‍ താഴെയാണ് വില.

4 ജിബി റാമും 64 ജിബി സ്റ്റോറേജ് ഉള്ള ഏക വേരിയന്റിന് 9,999 രൂപ ആണ് വില. നീലഗിരി ബ്ലൂ , ഹിമാലയന്‍ സില്‍വര്‍ എന്നി നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തിയത്. ഉപഭോക്താക്കള്‍ക്ക് സര്‍വീസ് സെന്ററില്‍ പോകാതെ തന്നെ വീട്ടില്‍ വന്ന് സര്‍വീസ് ചെയ്തു നല്‍കുന്ന 'ഡോര്‍സ്റ്റെപ്പ് ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ്' ലാവ ഇതിനോടൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.

6.75 ഇഞ്ച് HD+ ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ് എന്നിവ ഉള്ള ഫോണിന് കരുത്തുപകരുന്നത് ഒക്ടാ-കോര്‍ Unisoc 9863A ചിപ്സെറ്റ് ആണ്. ആന്‍ഡ്രോയിഡ് 15 ഗോ എഡിഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ രണ്ട് വര്‍ഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും കമ്പനി ഉറപ്പുനല്‍കുന്നു. 13MP പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്ന ഡ്യുവല്‍ കാമറ സെറ്റപ്പ് ആണ് ഫോണിലുള്ളത്. സെല്‍ഫികള്‍ക്കായി ഫൈവ് എംപി കാമറ ഉണ്ട്. 5,000mAh ബാറ്ററി, USB Type-C പോര്‍ട്ട് വഴി 10W ചാര്‍ജിങ് സപ്പോര്‍ട്ട് എന്നിവയാണ് മറ്റു ഫീച്ചറുകള്‍. കുറഞ്ഞ വിലയില്‍ വലിയ ഡിസ്പ്ലേ, മികച്ച ബാറ്ററി ലൈഫ്, നല്ല ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ് എന്നിവ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഫോണ്‍ തെരഞ്ഞെടുക്കാവുന്നതാണ് എന്ന് കമ്പനി അവകാശപ്പെടുന്നു.

News Now

Summary

Lava Smart 4 Plus launched in India with 5,000mAh battery under Rs 10,000

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates