
200എംപി കാമറ, എഐ ഫീച്ചറുകള്‍; ഓപ്പോയുടെ പുതിയ ഫോള്‍ഡബിള്‍ ഫോണിന്റെ ലോഞ്ച് മാര്‍ച്ച് 17ന്
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ തങ്ങളുടെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ ശ്രേണി വിപുലീകരിക്കാന്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ തങ്ങളുടെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ ശ്രേണി വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. മാര്‍ച്ച് 17 ന് ആഗോളതലത്തില്‍ അടുത്ത തലമുറ ഓപ്പോ ഫൈന്‍ഡ് എന്‍6 സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഓപ്പോ ഫൈന്‍ഡ് എന്‍5ന്റെ പിന്‍ഗാമിയായ ഈ സ്മാര്‍ട്ട്ഫോണിന് അള്‍ട്രാ ഫ്ലാറ്റും ഫ്ളെക്സിബിളുമായിട്ടുള്ള ഡിസൈന്‍ ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മികച്ച ഡിസ്പ്ലേ അനുഭവത്തിന് പുതിയ തലമുറ ടൈറ്റാനിയം അലോയ് ഡോം ഹിഞ്ച് ഇതില്‍ ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതോടൊപ്പം, ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണില്‍ ഒരു ഇന്ററാക്ടീവ് ഒഎസ് അനുഭവവും ഓപ്പോ എഐ സ്റ്റൈലസും ഉണ്ടായിരിക്കും.
ഗോള്‍ഡന്‍ ഓറഞ്ച്, ഒറിജിനല്‍ ടൈറ്റാനിയം എന്നി രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 12GB+256GB, 16GB+512GB, 16GB+1TB എന്നി മൂന്ന് വേരിയന്റുകളില്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ എത്തുമെന്നും കമ്പനി അറിയിച്ചു. 200എംപി ഹാസല്‍ബ്ലാഡ് കാമറയാണ് മറ്റൊരു ആകര്‍ഷണം. 8.12 ഇഞ്ച് 2K എല്‍ടിപിഒ മെയിന്‍ ഡിസ്പ്ലേയും 6.62 ഇഞ്ച് സെക്കന്‍ഡറി സ്ക്രീനുമാണ് ഫോണിന്റെ മറ്റു ഫീച്ചറുകള്‍. സ്മാര്‍ട്ട്ഫോണിന് ഒക്ടാ-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റ് കരുത്തുപകരും.
200 എംപി ഹാസല്‍ബ്ലാഡ് മെയിന്‍ കാമറയ്ക്കൊപ്പം 50 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും 2 എംപി മള്‍ട്ടിസ്പെക്ട്രല്‍ ലെന്‍സുള്ള 50 എംപി പെരിസ്കോപ്പ് ടെലിഫോട്ടോ ലെന്‍സും ഈ സ്മാര്‍ട്ട്ഫോണില്‍ ഉണ്ടായിരിക്കും. മടക്കാവുന്ന സ്മാര്‍ട്ട്ഫോണിന്റെ മുന്‍വശത്ത് 20 എംപി ഫ്രണ്ട് കാമറ ഉണ്ടാകുമെന്നും കരുതുന്നു. 80W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6000mAh ബാറ്ററിയായിരിക്കും ഫോണിന് കരുത്തുപകരുക.
WHAT TO READ NEXT

വരുന്നു വണ്‍പ്ലസിന്റെ പുതിയ മോഡല്‍, '15T'; അറിയാം ഫീച്ചറുകളും വിലയും
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
next-generation Oppo Find N6 smartphone globally on March 17
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കരുത്തുറ്റ 8000 എംഎഎച്ച് ബാറ്ററി, 50 എംപി സെല്‍ഫി കാമറ; ഓപ്പോ എഫ്35 സീരീസ് ലോഞ്ച് ഒക്ടോബര്‍ അഞ്ചിന്

20,000 രൂപയില്‍ താഴെ വില, 7000 എംഎഎച്ച് ബാറ്ററി; ഓപ്പോയുടെ പുതിയ ഫോണ്‍ ലോഞ്ച് ബുധനാഴ്ച

