8,000 mAh ബാറ്ററി, വില 27,000 രൂപ മുതല്‍; ഓപ്പോ എഫ്33 സീരീസ് ലോഞ്ച് അടുത്ത ആഴ്ച

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ, തങ്ങളുടെ മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വിപണി പുതുക്കുന്നതിനായി എഫ്33 സീരീസ് പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

F31 5G series in India
F31 5G series in IndiaIMAGE CREDIT: OPPO
Edited by :dhanojam
Last Updated :8 ഏപ്രിൽ 2026, 1:44 pm IST

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ, തങ്ങളുടെ മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ വിപണി പുതുക്കുന്നതിനായി എഫ്33 സീരീസ് പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ സീരീസില്‍ പ്രധാനമായും രണ്ട് മോഡലുകള്‍ ഉണ്ടാകാനാണ് സാധ്യത: എഫ്33, കൂടുതല്‍ ഫീച്ചറുകളുള്ള എഫ്33 പ്രോ. കമ്പനി ഔദ്യോഗിക വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ലെങ്കിലും ഏപ്രില്‍ 14ന് എഫ്33 സീരീസ് ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും. 27,000 രൂപ മുതല്‍ 35000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

എഫ്33 ഫീച്ചറുകള്‍ താഴെ:

ഡിസ്പ്ലേ: 6.67-ഇഞ്ച് Full-HD AMOLED, 120Hz റിഫ്രഷ് റേറ്റ്.

പ്രോസസ്സര്‍: MediaTek Dimensity 7300

ബാറ്ററി: 7,500 mAh (90W സൂപ്പര്‍ ഫ്‌ലാഷ് ചാര്‍ജിംഗ് സഹിതം)

മെമ്മറി: 8GB RAM, 256GB സ്റ്റോറേജ്

കാമറ: 50MP + 2MP ഡ്യുവല്‍ റിയര്‍ കാമറ, 32MP മുന്‍ കാമറ

മറ്റ് ഫീച്ചറുകള്‍: IP69K റേറ്റിങ് (പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാനുള്ള ശേഷി), Android 16 ലാണ് ഇത് പ്രവര്‍ത്തിക്കുക.

എഫ്33 പ്രോ ഫീച്ചറുകള്‍

ഡിസ്പ്ലേ: 6.67-ഇഞ്ച് FHD+ AMOLED, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 1400 നിറ്റ്സ് ബ്രൈറ്റ്നസ്

പ്രോസസ്സര്‍: MediaTek Dimensity 8300

ബാറ്ററി: 8,000 mAh (90W ഫാസ്റ്റ് ചാര്‍ജിങും 10W റിവേഴ്‌സ് വയര്‍ഡ് ചാര്‍ജിങ്ങും)

മെമ്മറി: 12GB വരെ RAM, 256GB സ്റ്റോറേജ്.

കാമറ: 50MP മെയിന്‍ സെന്‍സര്‍ + 2MP ഡെപ്ത് ലെന്‍സ്, 50MP വൈഡ് ആംഗിള്‍ സെല്‍ഫി കാമറ.

സോഫ്റ്റ്വെയര്‍: Android 16 അടിസ്ഥാനമാക്കിയുള്ള ColorOS 16ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

News Now

Summary

Oppo F33 Pro and Oppo F33 launch date

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates