6,500 mAh ബാറ്ററി, വിവോയുടെ പുതിയ ഫാൻ എഡിഷൻ; എക്സ്300 എഫ്ഇ ലോഞ്ച് മെയിൽ

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ തങ്ങളുടെ പുതിയ 'ഫാൻ എഡിഷൻ' ഫോണായ വിവോ എക്സ്300 എഫ്ഇ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു

Vivo X300
Vivo X300source: vivo
Edited by :dhanojam
Last Updated :7 ഏപ്രിൽ 2026, 6:21 pm IST

ന്യൂഡൽഹി: ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ തങ്ങളുടെ പുതിയ 'ഫാൻ എഡിഷൻ' ഫോണായ വിവോ എക്സ്300 എഫ്ഇ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. എക്സ്300 പ്രോ, എക്സ്300, എക്സ്300 അൾട്രാ എന്നി നിരയിലേക്കാണ് പുതിയ മോഡൽ വരുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ എക്സ്200 എഫ്ഇയെ അപേക്ഷിച്ച് വലിയ മാറ്റങ്ങളാണ് ഇതിൽ പ്രതീക്ഷിക്കുന്നത്.

ഫോൺ മെയ് ആദ്യവാരം ഇന്ത്യയിൽ പുറത്തിറങ്ങിയേക്കും. ബ്ലാക്ക്, പർപ്പിൾ, ഗ്രീൻ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമായേക്കും. വിവോ ഇന്ത്യ ഇ-സ്റ്റോർ വഴിയും മറ്റ് ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയും ഫോൺ വാങ്ങാം.

സവിശേഷതകൾ:

ഡിസ്പ്ലേ: 6.31-ഇഞ്ച് 1.5K അമലോഡ് (AMOLED) പാനൽ, 120Hz റിഫ്രഷ് റേറ്റ്.

പ്രോസസ്സർ: സ്നാപ്ഡ്രാഗൺ 8 ജെൻ 5 (Snapdragon 8 Gen 5) ചിപ്‌സെറ്റ്.

മെമ്മറി: 16GB റാം, 512GB വരെ സ്റ്റോറേജ്.

ബാറ്ററി: 6,500 mAh ബാറ്ററി, 90W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്.

ഒഎസ്: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 6. 4 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ലഭിച്ചേക്കാം.

കാമറ: ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഇതിൽ പ്രതീക്ഷിക്കുന്നത്.

പ്രൈമറി കാമറ: 50 എംപി

ടെലിഫോട്ടോ ലെൻസ്: 50എംപി

അൾട്രാവൈഡ് കാമറ: 8MP

മുന്നിൽ സെൽഫി കാമറയും ഉണ്ടായിരിക്കും.

അടിസ്ഥാന മോഡലിന് ഇന്ത്യയിൽ ഏകദേശം 54,999 രൂപ വില വന്നേക്കാം. ലോഞ്ച് സമയത്ത് മാത്രമേ കൃത്യമായ വില അറിയാൻ സാധിക്കൂ.

News Now

Summary

Vivo X300 FE India launch next month

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates