
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ഫ്ലാഗ്ഷിപ്പ് ഫൈന്‍ഡ് എക്സ് 10 സീരീസ് നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

News Now
യുപിഐ ആപ്പ് വഴി കൈക്കൂലി: വൈക്കം സിഐ ഷമീര്‍ഖാനെ സസ്പെന്‍ഡ് ചെയ്തു

ഓൺസ്ക്രീനിൽ രജനികാന്തിന്റെ കൊച്ചുമകൻ, ഓഫ്സ്ക്രീനിൽ ബിസിനസുകാരൻ; അതും 13-ാം വയസിൽ, കയ്യടി നേടി റിത്വിക്

ഇ എൻ സുരേഷ് ബാബുവിനെതിരെ വിമർശനം: പെരുമാട്ടി ലോക്കൽ സെക്രട്ടറിയെ മാറ്റി

ഏഷ്യന്‍ പാരാ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; അഭിമാനമായി ആല്‍ഫിയ ജെയിംസ്

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ഫ്ലാഗ്ഷിപ്പ് ഫൈന്‍ഡ് എക്സ് 10 സീരീസ് നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഈ സീരീസിന് കീഴില്‍ സ്റ്റാന്‍ഡേര്‍ഡ് ഫൈന്‍ഡ് എക്സ്10, ഫൈന്‍ഡ് എക്സ്10 പ്രോ മാക്സ് എന്നി മോഡലുകളാണ് ഉണ്ടാവുക. ചൈനയില്‍ അവതരിപ്പിച്ച അതേ മോഡല്‍ തന്നെയാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.
മീഡിയാടെക് ഫ്ലാഗ്ഷിപ്പ് ഡൈമെന്‍സിറ്റി 9600 പ്രോ ചിപ്സെറ്റ് ആണ് സീരീസിന് കരുത്തുപകരുക. ഫൈന്‍ഡ് എക്സ്10 പ്രോ മാക്സില്‍ 200 എംപി ഹാസല്‍ബ്ലാഡ് ബ്രാന്‍ഡഡ് റിയര്‍ കാമറ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. അള്‍ട്രാ വൈഡ് കാമറയില്‍ 1/1.56 ഇഞ്ച് സെന്‍സറും എഫ്/ 2.2 അപ്പര്‍ച്ചറും 124 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂവുമാണ് പ്രതീക്ഷിക്കുന്നത്. പ്രധാന കാമറ എഫ്/1.5 അപ്പര്‍ച്ചറും 17ഇവി സിംഗിള്‍ ഫ്രെയിം ഡൈനാമിക് റേഞ്ചും വാഗ്ദാനം ചെയ്യും. ഉയര്‍ന്ന പിക്സല്‍ ക്വാളിറ്റി ലഭിക്കാന്‍ സഹായകമായ ടെലിഫോട്ടോ ലെന്‍സ് ആയിരിക്കും ഇതില്‍ ഉണ്ടാവുക.
3600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസുള്ള 6.78 ഇഞ്ച് LTPO OLED ഡിസ്പ്ലേയാണ് ഫോണില്‍ പ്രതീക്ഷിക്കുന്നത്. പവര്‍ ഉപഭോഗത്തില്‍ 61 ശതമാന കുറവ് വരുത്തുന്ന രീതിയിലാണ് പ്രോസസര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എഐയുടെ പവര്‍ ഉപഭോഗം 40 ശതമാനം കുറയ്ക്കുന്ന രണ്ടാം തലമുറ സൂപ്പര്‍ എഫിഷ്യന്റ് എന്‍പിയു ആണ് മറ്റൊരു ആകര്‍ഷണം. സ്റ്റാന്‍ഡേര്‍ഡ് മോഡലായ ഫൈന്‍ഡ് എക്സ്10ന് 89,990 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. പ്രോ മാക്സിന് 1,29,990 രൂപ വരുമെന്നാണ് കരുതുന്നത്.
Summary
OPPO Find X10 India Launch Tomorrow
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




