
കരുത്തുറ്റ 7200എംഎഎച്ച് ബാറ്ററി, 23,000 രൂപയില്‍ താഴെ വില; വിവോ ടി5എക്സ് ഫൈവ്ജി ലോഞ്ച് മാര്‍ച്ച് 17ന്
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ ഫോണായ വിവോ ടി5എക്സ് ഫൈവ്ജി അടുത്തയാഴ്ച ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് കമ്പനി

മുംബൈ: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ ഫോണായ വിവോ ടി5എക്സ് ഫൈവ്ജി അടുത്തയാഴ്ച ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് കമ്പനി. 2025 മാര്‍ച്ചില്‍ അവതരിപ്പിച്ച വിവോ ടി4എക്സ് ഫൈവ്ജിയുടെ പിന്‍ഗാമിയായിട്ടാണ് ഇത് അവതരിപ്പിക്കുക. മീഡിയടെക് ഡൈമെന്‍സിറ്റി 7400 ടര്‍ബോ ചിപ്സെറ്റ് ആയിരിക്കും ഇതിന് കരുത്തുപകരുക.
മാര്‍ച്ച് 17ന് പുറത്തിറക്കുന്ന ഫോണില്‍ 7200എംഎഎച്ച് ബാറ്ററിയാണ് ഉണ്ടാവുക. സെഗ്മെന്റിലെ ഏറ്റവും വലിയ ബാറ്ററിയാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ചൈന ആസ്ഥാനമായുള്ള കമ്പനിയുടെ ഇന്ത്യയിലെ ടി-സീരീസ് നിരയിലെ ഏറ്റവും പുതിയതാണിത്. ലോഞ്ച് ചെയ്തതിന് ശേഷം ഫ്ലിപ്പ് കാര്‍ട്ട്, വിവോ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോര്‍, ഇന്ത്യയിലുടനീളമുള്ള അംഗീകൃത ഓഫ്ലൈന് റീട്ടെയില്‍ ഔട്ട്ലെറ്റുകള് എന്നിവയിലൂടെ ഫോണ്‍ ലഭ്യമാക്കും.
സ്ട്രീമിംഗ്, ഗെയിമിംഗ്, ബ്രൗസിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സുഗമമമായി നിര്‍വഹിക്കാന്‍ കഴിയുന്ന തരത്തില്‍ കരുത്തുറ്റ ബാറ്ററിയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 44W ഫാസ്റ്റ് ചാര്‍ജിംഗിനെ ഫോണ്‍ പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP68, IP69 റേറ്റിംഗുകള്‍ അവതരിപ്പിക്കും. 23,000 രൂപയില്‍ താഴെയായിരിക്കും വില എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6ലാണ് ഹാന്‍ഡ്സെറ്റ് പ്രവര്‍ത്തിക്കുക.
WHAT TO READ NEXT

വരുന്നു വണ്‍പ്ലസിന്റെ പുതിയ മോഡല്‍, '15T'; അറിയാം ഫീച്ചറുകളും വിലയും
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Vivo T5x 5G to launch in India on March 17th
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


