
25,000 രൂപയില്‍ താഴെ വില, കരുത്തുറ്റ ബാറ്ററി; വിവോയുടെ പുതിയ ഫോണ്‍ ലോഞ്ച് നാളെ, അറിയാം വൈ400 ഫൈവ് ജി സവിശേഷതകള്‍
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ആയ വിവോ വൈ400 ഫൈവ് ജി നാളെ( തിങ്കളാഴ്ച) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ആയ വിവോ വൈ400 ഫൈവ് ജി നാളെ( തിങ്കളാഴ്ച) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. കഴിഞ്ഞ മാസം കമ്പനി ഇന്ത്യയില്‍ വൈ400 പ്രോ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സ്മാര്‍ട്ട്ഫോണ്‍. മിഡ്- റേഞ്ച് സെഗ്മെന്റ് ലക്ഷ്യമിട്ടാണ് പുതിയ ഫോണ്‍.
ഗ്ലാം വൈറ്റ്, ഒലിവ് ഗ്രീന്‍ എന്നി രണ്ട് നിറങ്ങളില്‍ വൈ400 ഫൈവ്ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് വിവോ സ്ഥിരീകരിച്ചു. വളഞ്ഞ പിന്‍ഭാഗം, വെര്‍ട്ടിക്കല്‍ കാമറ ലേഔട്ട്, ഡ്യുവല്‍ കാമറ സജ്ജീകരണം എന്നിവയുള്ള വൈ400 പ്രോയ്ക്ക് സമാനമായ രൂപകല്‍പ്പനയാണ് വിവോയുടെ പുതിയ ഫോണിലും പ്രതീക്ഷിക്കുന്നത്. 2400 x 1080 പിക്സല്‍ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയായിരിക്കാം ഫോണില്‍ ഉണ്ടാവുക. ഫോണിന് 1800 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസ് പായ്ക്കും ഉണ്ടാവാന്‍ സാധ്യതയുണ്ട്.
50MP സോണി IMX852 പ്രൈമറി ഷൂട്ടറും 2MP ബൊക്കെ സെന്‍സറും ഉള്ള ഡ്യുവല്‍ കാമറ സജ്ജീകരണം ഫോണില്‍ പ്രതീക്ഷിക്കാം. മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 32MP ഷൂട്ടര്‍ ഉണ്ടായിരിക്കാം. പുതിയ ഫോണിന് സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 പ്രോസസര്‍ ആയിരിക്കാം കരുത്തുപകരുക. 8 ജിബി റാം/128 ജിബി സ്റ്റോറേജ്, 8 ജിബി റാം/256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാകും.
വൈ400 ഫൈവ്ജിക്ക് വൈ400 പ്രോയേക്കാള്‍ വലിയ ബാറ്ററി ഉണ്ടായിരിക്കാം. ഫോണിന് 90W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയോടെ 6,000mAh ബാറ്ററി സജ്ജീകരണം ലഭിക്കുമെന്നാണ് സൂചന. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 15ലായിരിക്കാം ഫോണ്‍ പ്രവര്‍ത്തിക്കുക. അണ്‍ലോക്ക് ചെയ്യുന്നതിനായി ഡിസ്പ്ലേയ്ക്ക് കീഴില്‍ ഒരു സ്റ്റീരിയോ സ്പീക്കര്‍ സജ്ജീകരണവും ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും പ്രതീക്ഷിക്കുന്നുണ്ട്. വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്ന് പ്രതിരോധം നല്കുന്ന സംവിധാനം ഇതില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഇതിന് IP68, IP69 റേറ്റിങ്ങും ലഭിച്ചേക്കും. 25000 രൂപയില്‍ താഴെയായിരിക്കാം വില. 21,999 രൂപ മുതല്‍ 23,999 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Vivo Y400 5G to launch in India on 4 August, 6.67-inch AMOLED display, Snapdragon 4 Gen 2 processor, and a 6,000mAh battery, with a price expected under 25,000.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




