സന്ധിവാതം ചെറുക്കാൻ കഴിക്കാം ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ

സന്ധിവാതം മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ ലഘൂകരിക്കാൻ ഡയറ്റിൽ ചേർക്കാൻ ആന്‍റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ.

arthritis
സന്ധിവാതം ചെറുക്കാൻ കഴിക്കാം ആന്‍റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ
Last Updated :15 August 2024, 7:30 pm IST
Edited by :Anju

സന്ധിയെ ബാധിക്കുന്ന നീർക്കെട്ടാണ് ആർത്രൈറ്റിസ് എന്നു പറയുന്നത്. സന്ധികൾക്ക് വേദനയും ചലനശേഷിക്ക് പരിമിതി നേരിടുന്നതുമാണ് സന്ധിവാതത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. സന്ധിവാതം മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ ലഘൂകരിക്കാൻ ഡയറ്റിൽ ചേർക്കാൻ ആന്‍റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ.

1മഞ്ഞള്‍

Listicle image

മഞ്ഞളില്‍ അടങ്ങിയ കുര്‍ക്കുമിന് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കും.

2ഇഞ്ചി

Listicle image

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളിന് ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുമുണ്ട്. ഇവ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ സഹായിക്കും.

3വെളുത്തുള്ളി

Listicle image

വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'ഡയാലില്‍ ഡൈസള്‍ഫൈഡ്‌' എന്ന സംയുക്തം സന്ധിവാതത്തെ ചെറുക്കാൻ സഹായിക്കും.

4ഒലീവ് ഓയില്‍

Listicle image

പാചകത്തിന് വെളിച്ചെണ്ണയ്ക്കു പകരം ഒലീവ് ഓയിൽ ശീലമാക്കിയാൽ അസ്ഥികളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

5ഗ്രീന്‍ ടീ

Listicle image

ദിവസവും ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് സന്ധിവാതമുള്ളവര്‍ക്ക്‌ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ അസ്ഥികൾക്ക് ബലം നൽകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now