
ഓണസദ്യയിൽ ഓലന് ഉപ്പിടാറില്ലേ? ആ രഹസ്യത്തിന് പിന്നിലൊരു കാര്യമുണ്ട്
നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും ഓലൻ വയ്ക്കാറുണ്ട്.

സദ്യയിലെ വിവിധ വിഭവങ്ങൾക്കിടയിൽ പ്രധാനിയാണ് ഓലൻ. നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും ഓലൻ വയ്ക്കാറുണ്ട്. ഓലന് ഉപ്പിടാറില്ലെന്നതാണ് ഒരു പ്രത്യേകത. സദ്യ കഴിക്കുമ്പോൾ മറ്റു കറികളുടെ രുചി നാവിൽ നിന്ന് മാറാതിരിക്കുവാനാണ് ഉപ്പില്ലാതെ ഓലൻ കഴിക്കുന്നത്.
എന്നാൽ പുതിയ കാലത്ത് രുചിക്ക് അനുസരിച്ച് അൽപ്പം ഉപ്പ് ചേർക്കാറുണ്ട്. പച്ചക്കറികളുടെയും തേങ്ങാപ്പാലിന്റെയും സ്വാഭാവിക രുചി നിലനിർത്താനാണ് ചിലർ ഇത് ഉപ്പില്ലാതെ തയ്യാറാക്കുന്നത്. എങ്ങനെ എളുപ്പത്തിൽ ഓലൻ തയാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ:-
കുമ്പളങ്ങ കനം കുറഞ്ഞു നുറുക്കിയത് - 1 കപ്പ്
പയർ - 1/2 കപ്പ്
പച്ച മുളക് - 4 എണ്ണം
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
കറിവേപ്പില
രണ്ടാം പാൽ - 1 കപ്പ്
ഒന്നാം പാൽ - 1/2കപ്പ്
തയാറാക്കുന്ന വിധം:-
പയർ കുറച്ചു വെള്ളം ഒഴിച്ച് വേവിച്ചു വയ്ക്കുക. ഇതിലേക്ക് കുമ്പളങ്ങയും രണ്ടാം പാലും മുളകും ചേർത്ത് വേവിക്കുക. അതിലേക്ക് കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ഒന്നാം പാലും ചേർത്തിളക്കി തീ അണയ്ക്കുക.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Can salt added to Olan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





