
പായസം കുടിച്ച് മത്ത് പിടിക്കില്ല, ദഹനത്തിനും സൂപ്പർ, സദ്യയ്ക്ക് ശേഷം ഒരു ഗ്ലാസ് മോര്
മോര് കുടിക്കുമ്പോൾ ഭക്ഷണം ദഹിക്കാൻ സഹായിക്കുകയും വയറിന് ആശ്വാസം നൽകുകയും ചെയ്യും.

മോര് കുടിച്ച് വേണം സദ്യ അവസാനിപ്പിക്കാനെന്ന് പഴമക്കാർ പറഞ്ഞു കേൾക്കാറില്ലേ, അതിന് പിന്നിലൊരു ശാസ്ത്രമുണ്ട്. ദഹനമാണ് പ്രധാന ലക്ഷ്യം. ചോറും പലതരം കറികളുമായുള്ള സദ്യ വയറിന് സമ്മർദമുണ്ടാക്കും. ദഹനം ശരിയായ രീതിയിൽ നടക്കണമെന്നില്ല. മോര് കുടിക്കുമ്പോൾ ഭക്ഷണം ദഹിക്കാൻ സഹായിക്കുകയും വയറിന് ആശ്വാസം നൽകുകയും ചെയ്യും. പ്രത്യേകിച്ച് ജീരകം, ഇഞ്ചി, കറിവേപ്പില തുടങ്ങിയവ ചേർത്ത മോര് ദഹനത്തിന് കൂടുതൽ ഗുണകരമാണ്.
ജലാംശം നിലനിർത്തും
ഓണക്കാലത്ത് നിർജ്ജലീകരണ സാധ്യത കൂടുതലുള്ള സമയമാണ്. അതുകൊണ്ട് തന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ മോര് കുടിക്കുന്നത് നല്ലതാണ്. ജലാംശത്തിനൊപ്പം ചില ഇലക്ട്രോലൈറ്റുകളും നൽകുന്നു. അതിനാൽ ചൂടുള്ള ദിവസങ്ങളിൽ ഭക്ഷണശേഷം മിതമായ അളവിൽ മോര് കുടിക്കുന്നത് ഉന്മേഷം നൽകാൻ സഹായിക്കും.
WHAT TO READ NEXT

പ്രമേഹമുണ്ടോ? മധുരം വിടണ്ട; ഡയബറ്റിക് ഫ്രണ്ട്ലി പായസം തയ്യാറാക്കാം
കുടലിന് എനർജി ഡ്രിങ്ക്
മോര് പ്രോബയോട്ടിക് ബാക്ടീരിയകൾ അടങ്ങിയ ഭക്ഷണമാണ്. കുടലിൻ്റെ ആരോഗ്യത്തിന് ഇത് മികച്ചതാണ്. സദ്യയിലെ അച്ചാർ, പുളിഞ്ചി തുടങ്ങിയ വിഭവങ്ങൾ ചിലർക്ക് അസിഡിറ്റിയോ നെഞ്ചെരിച്ചിലോ ഉണ്ടാക്കാൻ സാധ്യതയുണ്ട്. മോര് പലർക്കും താൽക്കാലികമായ ആശ്വാസം നൽകാം. എന്നാൽ സ്ഥിരമായി അസിഡിറ്റി അനുഭവപ്പെടുന്നവർ ഭക്ഷണശീലങ്ങളും ആരോഗ്യപ്രശ്നങ്ങളും പരിഗണിച്ച് ഡോക്ടറുടെ നിർദേശം തേടണം.
പായസത്തിന് ശേഷമുള്ള മധുരം കുറയ്ക്കാൻ സഹായിക്കും
സദ്യയുടെ അവസാനം ഒന്നിലധികം തരത്തിലുള്ള പായസങ്ങൾ കഴിക്കാറുണ്ട്. അധിക മധുരത്തിന് ശേഷം മോര് കുടിക്കുന്നത് വായിൽ ഒരു പുതുമ നൽകുകയും മധുരത്തിന്റെ കനത്ത രുചി കുറയ്ക്കുകയും ചെയ്യും. ഇതും സദ്യയ്ക്ക് ശേഷം മോര് തിരഞ്ഞെടുക്കുന്ന ഒരു കാരണം തന്നെയാണ്.
മോര് ഉണ്ടാക്കുമ്പോൾ
ജീരകം, ഇഞ്ചി, കറിവേപ്പില, പച്ചമുളക്, മല്ലിയില, ആവശ്യത്തിന് മാത്രം ഉപ്പ് എന്നാൽ ഉപ്പ് അമിതമാക്കുന്നത് ഒഴിവാക്കണം. ഉയർന്ന രക്തസമ്മർദമുള്ളവർ പ്രത്യേകിച്ച് ഉപ്പിന്റെ അളവ് ശ്രദ്ധിക്കേണ്ടതാണ്.
WHAT TO READ NEXT

ഭക്ഷണത്തിന് പിന്നാലെ ഉടൻ ചെയ്യരുതാത്ത 5 കാര്യങ്ങൾ
WHAT TO READ NEXT

പാചകം അറിയില്ലേ? ബാച്ചിലേഴ്സിനും ഒരുക്കാം കിടിലൻ ഓണസദ്യ
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Butter Milk after sadhya, Health Benefits
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


