
വിളമ്പുന്നതിന് മുൻപ് തുടയ്ക്കണം, സദ്യ കഴിഞ്ഞാൽ ഇല ഉള്ളിലേക്ക് മടക്കണം; വാഴയില ഇടുന്നതിനുമുണ്ട് ചിട്ട
വിളമ്പുന്നതിന് മുൻപ് ഇലയിൽ അൽപം വെള്ളം കുടഞ്ഞു തുടയ്ക്കുന്നത് മിക്കവാറും കാണാറുള്ള രീതിയാണ്.

വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പാൻ വാഴയിലയാണ് എടുക്കാറ്. ഉപ്പ്, ഉപ്പേരി, തൊടുകറി അങ്ങനെ ക്രമത്തിൽ ഇടത്തു നിന്ന് വിളമ്പിത്തുടങ്ങുന്ന സദ്യ, ഒടുവിൽ ഇലയുടെ മധ്യത്തിൽ ആവി പാറുന്ന ചോറും അതിന് മുകളിൽ പരിപ്പും നെയ്യും ഒഴിച്ചാൽ ഊണ്ണാൻ തുടങ്ങാം. തറയിൽ ചമ്രം പടിഞ്ഞിരുന്ന് വാഴയിലയിൽ സദ്യ കഴിക്കുന്നത് വെറും എയ്സ്ത്തെറ്റിക് വൈബിന് വേണ്ടിയാണെന്ന് കരുതരുത്. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്.
WHAT TO READ NEXT

ഓണം ഇങ്ങ് എത്തി, ഇലയിൽ 'അവിയൽ' എപ്പോൾ വിളമ്പണം
വാഴയിലയില്‍ കഴിക്കുന്ന ചോറിന് ഒരു പ്രത്യേക രുചിയാണെന്ന് തോന്നാറില്ല, അത് യാദൃച്ഛികമല്ല, വാഴയിലയുടെ പുറമെയുള്ള പ്രകൃതിദത്തമായ വാക്സ് കോട്ട് ആണ് കാരണം. ചൂടു ചോറ് വാഴയിലയില്‍ വിളമ്പുമ്പോള്‍ ഈ വാക്സ് കോട്ട് ഉരുകും. ഇത് ചോറിന് രുചിയും മണവും കൂട്ടും. കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾ മികച്ച ഒരു ആന്റി-ഓക്സിഡന്റ് ആണ്. ഇത് ഭക്ഷണത്തിന്റെ പോഷക മൂല്യം വർധിപ്പിക്കും.
വാഴയിലയ്ക്ക് ആന്റി-ബാക്ടീരിയൽ ഗുണങ്ങളുണ്ട്. നല്ല ചൂടു ചോറു വാഴയിലയിലേക്ക് പകരുമ്പോൾ ആ ചൂടു വാഴയിലയിലെ ആന്റി-ബാക്ടീരിയൽ സംയുക്തങ്ങളെ സജീവമാക്കുകയും ഇത് ഭക്ഷണത്തിലെ ദോഷകരമായ ബോക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, പ്ലാസ്റ്റിക് പോലുള്ളവ പരിസ്ഥിതിക്ക് വലിയ തോതിൽ ദോഷം ഉണ്ടാക്കുമ്പോൾ വാഴയില തികച്ചും പരിസ്ഥിതിയ്ക്ക് അനുയോജ്യമാണെന്നും ഓര്‍ക്കണം.
ചൂടിനെ പ്രതിരോധിക്കാനും വാഴയിലയാണ് ബെസ്റ്റ്. എത്ര ചൂടുള്ള ഭക്ഷണം വാഴയിലയിൽ വിളമ്പിയാലും അവ സുരക്ഷിതമായിരിക്കും. എന്നാല്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂട് തട്ടിയാല്‍ അവ ഉരുകാനും കെമിക്കലുകൾ ഉൽപാദിപ്പിക്കാനും കാരണമാകും. ഇത് ഭക്ഷണത്തിലൂടെ നമ്മുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാം.
സദ്യയ്ക്ക് ശേഷം ഇല മടക്കുന്നതിനുമുണ്ട് രീതി
ഓണസദ്യയ്ക്ക് തൂശനില ഇടുമ്പോള്‍ അഗ്രഭാഗം (തലഭാഗം) ഇരിക്കുന്ന ആളുടെ ഇടത് വശത്തും മുറിച്ച ഭാഗം വലത് ഭാഗത്തും വരണം. വിളമ്പുന്നതിന് മുൻപ് ഇലയിൽ അൽപം വെള്ളം കുടഞ്ഞു തുടയ്ക്കുന്നത് മിക്കവാറും കാണാറുള്ള രീതിയാണ്. ഇത് ഇല വൃത്തിയാക്കാനാണെന്ന് തോന്നുമെങ്കിലും ഈ ശീലം പരമ്പരാഗതമായി ആതിഥേയനോട് ബഹുമാനം കാണിക്കുന്നതിനു കൂടിയാണ്. ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ, ഇല ഉള്ളിലേക്കാണ് മടക്കേണ്ടത് (നിങ്ങളുടെ നേരെ). ഇത് ഭക്ഷണത്തോടുള്ള സംതൃപ്തി, നന്ദി എന്നിവ സൂചിപ്പിക്കാനാണത്രെ.
WHAT TO READ NEXT

ഓണസദ്യ കെങ്കേമം! പക്ഷെ കലോറി എത്രയുണ്ടെന്ന് അറിയാമോ?
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Sadhya in Vazhayila (Banana leaf) health benefits
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


