ഷു​ഗർ ഉള്ളവർക്ക് കരിക്ക് കുടിക്കാമോ?

പ്രമേഹ രോഗികള്‍ക്കും മനസ്സോടെ ഇളനീര്‍ കുടിക്കാം. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം.

tender coconut
ഷു​ഗർ ഉള്ളവർക്ക് കരിക്ക് കുടിക്കാമോ?
Last Updated :3 May 2025, 6:04 pm IST

വേനൽക്കാലത്ത് ഏറ്റവുമധികം ചെലവാകുന്ന പ്രകൃതിദത്ത പാനീയമാണ് ഇളനീർ അഥവാ കരിക്കിൻവെള്ളം. എന്നാല്‍ പ്രമേഹ രോഗികള്‍ പൊതുവെ ഇളനീരിനോട് അല്‍പം അകലം പാലിക്കാറുണ്ട്. ഇളനീര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കൂട്ടുമെന്നാണ് പ്രചാരം.

എന്നാല്‍ പ്രമേഹ രോഗികള്‍ക്കും മനസ്സോടെ ഇളനീര്‍ കുടിക്കാം. മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. വിറ്റാമിന്‍ സി, റൈബോഫ്‌ളാബിന്‍, കാല്‍സ്യം, സോഡിയം എന്നിവ കൊണ്ടെല്ലാം സമ്പന്നമാണ് ഇളനീര്‍. ഇതില്‍ പ്രകൃതിദത്ത പഞ്ചസാരയും കലോറിയും കൂടുതലായതിനാല്‍ ഇളനീര്‍ കുടിക്കുമ്പോള്‍ പ്രമേഹ രോഗികള്‍ ബദാം, കടല പോലുള്ള പ്രോട്ടീൻ അല്ലെങ്കിൽ ഫാറ്റ് റിച്ച് ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം ദിവന്തോറും വര്‍ധിച്ചു വരികയാണ്. ലോകത്തെ പ്രമേഹ രോഗികളില്‍ ആറില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. ആകെ കണക്കെടുത്താല്‍ 7.7 കോടി വരും ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണം. ജീവിത ശൈലീ രോഗമായതിനാല്‍ തന്നെ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ വഴി ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാനാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now