ആർത്തവ വേദനയ്‌ക്കൊപ്പം വയറു വീർക്കൽ, ക്ഷീണം, തലവേദന, മാനസികാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയ മറ്റ് ലക്ഷണങ്ങളും ഉണ്ടാകാം.

Pineapple
PineappleSource by : Pexels
Last Updated :1 January 2026, 5:50 pm IST

News Now

ആർത്തവ വേദന പലർക്കും ഒരു പേടി സ്വപ്നമായിരിക്കാം. വേദന കുറയ്ക്കാൻ പല മാർ​ഗ്ഗങ്ങൾ പരീക്ഷിക്കുന്നവരുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു മാർ​ഗമാണ് പൈനാപ്പിൾ. പൈനാപ്പിളിൽ അടങ്ങിയ ബ്രോമെലൈൻ എന്ന എൻസൈം ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുള്ളതാണ്. ഇത് ആർത്തവ വേദന ല​ഘൂകരിക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ബ്രോമെലൈൻ പ്രോട്ടീനുകളെ തകർക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ആർത്തവ സമയത്ത്, പ്രോസ്റ്റാഗ്ലാൻഡിനുകളുടെ (ഗർഭാശയ സങ്കോചത്തിന് കാരണമാകുന്ന സംയുക്തങ്ങൾ) അളവ് വർധിക്കുന്നതാണ് മലബന്ധത്തിനും അസ്വസ്ഥതയ്ക്കും കാരണമാകും. പൈനാപ്പിളിലെ ബ്രോമെലൈൻ ഈ പ്രോസ്റ്റാഗ്ലാൻഡിനുകളെ കുറയ്ക്കാൻ സഹായിക്കുന്നു. അതുവഴി മലബന്ധത്തിന്റെ തീവ്രതയും ആർത്തവ വേദനയും നിയന്ത്രിക്കും.

എന്താണ് ആർത്തവ വേദന?

ആർത്തവത്തിന് തൊട്ടു മുൻപുള്ള ദിവസങ്ങളിലോ ആർത്തവ സമയത്തോ നേരിയതും കഠിനവുമായി വേദന അനുഭവപ്പെടാം. ഡിസ്മനോറിയ എന്നും ആർത്തവ വേദനയെ വിളിക്കുന്നു. ഗർഭാശയത്തിന്റെ താത്ക്കാലിക ആവരണം പൊട്ടുന്നതിനെ തുടർന്നാണ് വേദന ഉണ്ടാകുന്നത്. അടിവയറിലും പുറകിലും തുടയിലും വേദന അനുഭവപ്പെടാം. ആർത്തവ വേദനയ്‌ക്കൊപ്പം വയറു വീർക്കൽ, ക്ഷീണം, തലവേദന, മാനസികാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയ മറ്റ് ലക്ഷണങ്ങളും ഉണ്ടാകാം.

ആർത്തവ അസ്വസ്ഥതകൾ ലഘൂകരിക്കാൻ പൈനാപ്പിൾ

ആന്റി-ഓക്സിഡന്റുകൾ നിരവധി പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയ വിറ്റാമിൻ സിയും മാം​ഗനീസും ഗർഭാശയ പേശികളിലും കലകളിലുമുളഅള വീക്കവും അസ്വസ്ഥതയും കുറയ്ക്കാൻ സഹായിക്കുന്നു. ആർത്തവ വേദന മാത്രമല്ല, ആർത്തവ സമയത്ത് വയറു വീർക്കുന്നതും തടയാൻ പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ്. പൈനാപ്പിളിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശരീരത്തെ അധിക ദ്രാവകങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.

പൈനാപ്പിൾ കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ

ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം ഉള്ളവർ പൈനാപ്പിൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. കാരണം അസിഡിറ്റി, നെഞ്ചെരിച്ചിൽ പോലുള്ള ലക്ഷണങ്ങൾ ഇത് വർധിപ്പിക്കും. ഇതിൽ ഉയർന്ന അളവിൽ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയും അളവു പെട്ടെന്ന് കൂടാൻ സാധ്യതയുണ്ട്.

Summary

Can Pineapple reduce Periods Pain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates