
സെർവിക്കൽ കാൻസർ എങ്ങനെ തിരിച്ചറിയാം; അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങൾ
എച്ച്പിവി വൈറസ് മൂലമാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നത്.

സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രണ്ടാമത്തെ കാൻസർ ആണ് ഗർഭാശയമുഖ അർബുദം അല്ലെങ്കിൽ സെർവിക്കൽ കാൻസർ. ഗര്‍ഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന സെര്‍വിക്‌സിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ കോശവളർച്ചയാണിത്. വിവിധ ഹ്യൂമൻ പാപ്പിലോമ വൈറസുകളാണ് സെർവിക്കൽ കാൻസറിന് കാരണമാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ സാധാരണയായി പകരുന്ന അണുബാധയാണിത്.
ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ സെർവിക്കൽ കാൻസർ രോഗികളുണ്ടാകുന്നത്. പ്രാരംഭലക്ഷണങ്ങൾ പലപ്പോഴും മറ്റ് രോഗങ്ങളാണെന്ന് തെറ്റിദ്ധിരിക്കുകയോ തിരിച്ചറിയാതെ പോവുകയോ ചെയ്യുന്നതാണ് വെല്ലുവിളിയാകുന്നത്. നേരത്തെ കണ്ടെത്തിയാൽ സെർവിക്കൽ കാൻസർ പൂർണമായും ഭേദമാക്കാൻ സാധിക്കും. 80 ശതമാനം സ്ത്രീകളും രോഗാവസ്ഥ വഷളായ ശേഷമാണ് ചികിത്സ തേടുന്നത്. ഇത് കാന്‍സര്‍ ചികിത്സയ്ക്ക് വെല്ലുവിളിയാണ്.
സെര്‍വിക്കല്‍ കാന്‍സര്‍; അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍
എച്ച്പിവി അണുബാധ
എച്ച്പിവി വൈറസ് മൂലമാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു സാധാരണ അണുബാധയാണിത്. വൈറസ് ബാധ സര്‍വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. എന്നാല്‍ എല്ലാ എച്ച്പിവി അണുബാധകളും സ്ത്രീകളിൽ കാൻസറിലേക്ക് നയിക്കുന്നില്ല.
14 തരം എച്ച്പിവി വൈറസുകളാണ് അപകടം. അവ ഗര്‍ഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാന്‍സര്‍ ഉണ്ടാക്കുന്നു. എച്ച്പിവി 16, 18 എന്നിവയാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്.
പതിവ് പരിശോധന
80 ശതമാനത്തോളം സ്ത്രീകളും പതിവ് കാന്‍സര്‍ പരിശോധനകളെ അവഗണിക്കാറുണ്ട്. എന്നാൽ പരിശോധനകൾ ജീവൻ രക്ഷിക്കാനും കാൻസർ നേരത്തേ കണ്ടെത്താനും സഹായിക്കും. പതിവ് സ്ക്രീനിങ്ങിലൂടെ സെര്‍വിക്കല്‍ കോശങ്ങളിലുണ്ടാകുന്ന മാറ്റം തിരിച്ചറിയാനും ഇത് കാന്‍സര്‍ കോശങ്ങളായി വളരുന്നത് തടയാനും സഹായിക്കും.
പാപ് സ്മിയർ, എച്ച്പിവി ടെസ്റ്റുകൾ തുടങ്ങിയ പതിവ് പരിശോധനകള്‍ സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കും. 21 വയസ്സിനു മുകളിലുള്ള സ്ത്രീകൾ സെർവിക്കൽ കാൻസർ സ്ക്രീനിങ് നടത്തേണ്ടത് പ്രധാനമാണ്.
WHAT TO READ NEXT

വെറും വയറ്റിൽ നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കഴിക്കാറുണ്ടോ?
പ്രാരംഭ ലക്ഷണങ്ങൾ
സെർവിക്കൽ കാന്‍സറിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍ പലപ്പോഴും പ്രകടമാകണമെന്നില്ല. എന്നാല്‍ ചില സൂചനകള്‍ അവഗണിക്കരുത്.
ലൈംഗിക ബന്ധത്തിന് ശേഷം അസാധാരണമായ രക്തസ്രാവം
അമിതമായ പെൽവിക് വേദന
പതിവ് ഡിസ്ചാർജ്
യോനിയിൽ ചൊറിച്ചിലും പുകച്ചിലും
ഇടയ്ക്കിടെയുള്ള മൂത്രശങ്ക
വയറു കമ്പിക്കൽ
പുറംവേദനയും വയറുവേദനയും
ക്ഷീണം എന്നിവയാണ് സെർവിക്കൽ കാൻസറിന്റെ ചില ലക്ഷണങ്ങൾ
ജീവിതശൈലി തിരഞ്ഞെടുപ്പുകൾ
ജീവിതശൈലിയും ശീലങ്ങളും സെർവിക്കൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. പുകവലി രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും എച്ച്പിവി അണുബാധയെ ചെറുക്കാനുള്ള കഴിവിനെ കുറയ്ക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇത് കാന്‍സറായി രൂപപ്പെടാനും കാരണമാകുന്നു. സുരക്ഷിതമായ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സെര്‍വിക്കല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കും.
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി

Summary
Cervical cancer early symptoms
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



