
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ് ചെമ്പരത്തി. തലമുടിയും സ്കാൽപ്പും വൃത്തിയാക്കുന്നതിന് ചെമ്പരത്തി താളി ഉപയോഗിച്ച് ആഴ്ചയിൽ രണ്ട് തവണയെങ്കിലും കഴുകുന്നത് നല്ലതാണ്. എന്നാൽ താളി മാത്രമല്ല, ചെമ്പരത്തി പൂ ഇട്ട് കാച്ചിയ എണ്ണയും മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്.
മുടി വളരാനുള്ളത് ഇതിലുണ്ട്
മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്കു സഹായിക്കുന്ന വിറ്റാമിൻ എയും സിയും, അമിനോ ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ചെമ്പരത്തി എണ്ണയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളരാനും താരനെ അകറ്റാനും അകാലനരയ്ക്കും ഫലപ്രദമാണ്. മുടിക്ക് നല്ല കണ്ടീഷനിങ് കിട്ടുന്നതിനും മിനുസമുള്ളതാക്കുന്നതിനും ചെമ്പരത്തിയിട്ട് കാച്ചിയ എണ്ണ നല്ലതാണ്.
WHAT TO READ NEXT

താരനെ പമ്പ കടത്തും, പരീക്ഷിക്കാം ഈ ഉലുവ മാജിക്
കൂടാതെ ഇത് മുടിയുടെ വേരിൽ നിന്ന് തന്നെ അതിനെ ശക്തിപ്പെടുത്തി മുടി പൊട്ടിപോകുന്നത് തടയുന്നു. മുടിയിഴകൾ തമ്മിൽ പിണഞ്ഞ് പൊട്ടിപ്പോകുന്നതും മുടിയുടെ അഗ്രം പിളരുന്നതും തടയാനും സഹായിക്കും.
WHAT TO READ NEXT

മുടി തഴച്ചു വളരാൻ, സിംപിൾ നെല്ലിക്ക ഹെയർ പാക്കുകൾ
ചെമ്പരത്തി എണ്ണ ഉപയോഗിക്കുമ്പോൾ
ചെമ്പരത്തി എണ്ണ ഉപയോഗിക്കുന്നതിന് മുൻപ് ഡബിൾ ബോയിൽ ചെയ്യുന്നത് നല്ലതാണ്. കുളിക്കുന്നതിന് 30-40 മിനിറ്റുകൾക്ക് മുൻപ് ചെറുചൂടോടെ എണ്ണ സ്കാൽപ്പിലും തലമുടിയിലും പുരട്ടി മസാജ് ചെയ്യാവുന്നതാണ്. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകിയെടുക്കാം. കുളി കഴിഞ്ഞ് സിറം പോലെയും ചെമ്പരത്തി എണ്ണ പുരട്ടാവുന്നതാണ്. നനഞ്ഞ മുടിയിലേക്ക് രണ്ട്-രണ്ട് തുള്ളി മാത്രമെടുത്ത് പുരട്ടുക. ഇത് മുടിക്ക് തിളക്കം നൽകും.
Summary
Hair care tips: Chemparathi oil for hair growth
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



