
കണ്ണു ചൊറിഞ്ഞാൽ വെള്ളമൊഴിച്ചു കഴുകരുത്, കാഴ്ചയെ വരെ ബാധിക്കാം
കണ്ണുനീര്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന കണ്ണുനീര്‍ കണ്ണുകളെ അണുബാധയടക്കമുള്ളവയില്‍ നിന്ന് സംരക്ഷിക്കുന്നു.

എന്തെങ്കിലും ഒരു അസ്ഥസ്വത തോന്നിയാൽ കണ്ണുകൾ വെള്ളമൊഴിച്ചു കഴുകുന്ന അല്ലെങ്കിൽ കണ്ണുകൾ തിരുമ്മുന്ന ശീലം പലർക്കുമുണ്ട്. പുറമേ അത്ര പ്രശ്നമുള്ളതായി തോന്നില്ലെങ്കിലും ഇത് കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് നേത്രരോഗ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കണ്ണുകളിലേക്ക് വെള്ളം ശക്തിയായി തളിക്കുമ്പോൾ കണ്ണുകളിലെ ഈര്‍പ്പം നിലനിര്‍ത്തുന്ന കണ്ണുനീര്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കുകയും കണ്ണുകള്‍ വരണ്ടതാകാന്‍ കാരണമാവുകയും ചെയ്യുന്നു.
കണ്ണുനീര്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന കണ്ണുനീര്‍ കണ്ണുകളെ അണുബാധയടക്കമുള്ളവയില്‍ നിന്ന് സംരക്ഷിക്കുന്നു. കണ്ണുകള്‍ ഇത്തരത്തില്‍ കഴുകുന്നതോടെ കണ്ണുനീര്‍ കുറയുന്നതിലേക്കും കണ്ണുകള്‍ വരണ്ടതാകുന്നതിലേക്കും നയിച്ചേക്കാം. മൂന്ന് പാളികളാണ് കണ്ണുനീര്‍ ദ്രാവകത്തില്‍ അടങ്ങിയിരിക്കുന്നത്. ജലം പാളി, മ്യൂസിന്‍ പാളി, ലൈസോംസൈം, ലൈക്ലോഫെറിന്‍, ലിപ്പോകാലിന്‍, ലാക്ടോഫെറിന്‍, ഇമ്യൂണോഗ്ലോബുലിന്‍, ഗ്ലൂക്കോസ്, യൂറിയ, സോഡിയം, പൊട്ടാസ്യം തുടങ്ങിയ പദാര്‍ത്ഥങ്ങളടങ്ങിയ ലിപിഡ് പാളി. ഇവ കണ്ണുകളെ അണുബാധയില്‍ നിന്ന് സംരക്ഷിക്കുന്നു.
കൂടാതെ കണ്ണുകള്‍ കഴുകാനെടുക്കുന്ന വെള്ളത്തില്‍ ദോഷകരമായ മാലിന്യങ്ങള്‍ അടങ്ങിയിരിക്കാം. ഇത് കണ്ണിന്‍റെ അതിലോലമായ കലകളെ ബാധിക്കാം. പൈപ്പ് വെള്ളത്തില്‍ കണ്ണുകള്‍ കഴുകുമ്പോള്‍ അതില്‍ ബാക്ടീരിയ, വൈറസുകൾ, പരാദങ്ങൾ എന്നിവയുൾപ്പെടെ വിവിധ സൂക്ഷ്മാണുക്കള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഈ സൂക്ഷ്മാണുക്കൾ അകാന്തമീബ കെരാറ്റിറ്റിസിന് കാരണമാകും, ഇത് കാഴ്ച വൈകല്യത്തിനോ അന്ധതയ്‌ക്കോ പോലും കാരണമാകുന്ന ഗുരുതരമായ നേത്ര അണുബാധയാണ്.
കണ്ണുകളിലെ അസ്വസ്ഥത കുറയ്ക്കാൻ
ഡോക്ടറുടെ നിര്‍ദേശ പ്രകാരം കാർബോക്സിമീഥൈൽ സെല്ലുലോസ് അടങ്ങിയ ഐ ഡ്രോപ്പുകൾ ഉപയോഗിക്കാവുന്നതാണ്. ഇത് കണ്ണുകള്‍ ഡ്രൈ ആകാതെ സംരക്ഷിക്കും. ഇത് പൂർണമായും അണുവിമുക്തമാണ്. അതിനാൽ മറ്റ് മാലിന്യങ്ങളൊന്നും കണ്ണുകളിൽ പ്രവേശിക്കില്ല.
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന് കൊമ്പത്തി'നെക്കുറിച്ച് സോണിയ

Summary
eye health: don't wash eyes with water
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




