
താരന് ഷാംപൂ ഉപയോഗിക്കേണ്ട വിധം, ഈ നാല് കാര്യങ്ങൾ അവഗണിക്കരുത്
താരനെ പ്രതിരോധിക്കുന്ന ഷാംപൂകൾ പ്രവർത്തിക്കാൻ സമയമെടുക്കും.

തലയിലെ താരൻ മിക്കയാളുകളും നേരിടുന്ന ഒരു പ്രശ്നമാണ്. എത്ര ഷാംപൂ ഉപയോഗിച്ചാലും ചിലർക്ക് താരന് കുറവുണ്ടാകില്ല. ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞു പോകുന്ന അവസ്ഥയാണ് താരൻ. ശിരോചർമത്തിൽ അടിഞ്ഞു കൂടുന്ന അഴുക്കും പൊടിയുമാണ് താരൻ ഉണ്ടാക്കുന്നതെന്ന് പലരും വിചാരിക്കാറുണ്ട്, എന്നാൽ നമ്മുടെ ദൈനംദിന ശീലങ്ങളും തലയോട്ടിയുടെ ആരോഗ്യവും നിലവിലുള്ള ആരോഗ്യ അവസ്ഥകളുമാണ് ഇതിന് പിന്നിൽ.
താരൻ ഉണ്ടാകുന്നതിന്റെ മൂലകാരണം മനസിലാക്കുകയാണ് പ്രധാനം. താരൻ വീട്ടുമാറാതെ നിൽക്കാനുള്ള പ്രധാനപ്പെട്ട നാല് കാരണങ്ങൾ ഇതാണ്.
ചികിത്സ
താരൻ ഒരു രോഗമാണ്. രോഗത്തിന് ചികിത്സ ആവശ്യമാണ്. പലരും ചൊറിൽ കുറഞ്ഞു തുടങ്ങുമ്പോൾ തന്നെ ചികിത്സ നിർത്തും. സ്ഥിരമായ ശ്രദ്ധ ഇതിന് ആവശ്യമാണ്. നേരത്തെ ചികിത്സ നിർത്തുന്നത് താരൻ വീണ്ടും വരാൻ ഇടയാക്കിയേക്കും. തലയോട്ടിയുടെ അടിസ്ഥാന പ്രശ്നം കണ്ടെത്തി പൂർണമായും സുഖപ്പെടുന്നതു വരെ ചികിത്സ നിർത്താൻ പാടില്ല.
ഷാംപൂവിന്റെ ഉപയോഗം
താരനെ പ്രതിരോധിക്കുന്ന ഷാംപൂകൾ പ്രവർത്തിക്കാൻ സമയമെടുക്കും. സമയമെടുത്ത് വേണം ഷാംപൂ കഴുകിക്കളയാൻ. കുറഞ്ഞത് നാല് അല്ലെങ്കിൽ അഞ്ച് മിനിറ്റുകൾ തലയിൽ വെച്ചതിന് ശേഷം വേണം അവ കഴുകി കളയാൻ. ഇത് ഫംഗസ് കുറയ്ക്കാനും അസ്വസ്ഥത കുറയ്ക്കാനും സഹായിക്കും.
അമിതമായ എണ്ണ ഉപയോഗം
മുടിയിൽ എണ്ണ പുരട്ടുന്നത് ശരിയായ രീതിയിൽ അല്ലെങ്കിലും താരൻ ഉണ്ടാകാം. തല മസാജ് ചെയ്യാൻ മാത്രമായിരിക്കണം എണ്ണ ഉപയോഗിക്കേണ്ടത്. രാത്രി മുഴുവൻ തലയോട്ടിയിൽ എണ്ണ പുരട്ടി വയ്ക്കുന്നതു പോലുള്ള ശീലം പൊടി അടിഞ്ഞുകൂടാനും തലയോട്ടിയിൽ സെബം ഉൽപാദിപ്പിക്കാനും കാരണമാകും. കഴുകുന്നതിന് രണ്ട് അല്ലെങ്കിൽ മൂന്ന് മണിക്കൂർ മുമ്പ് മുടിയിൽ എണ്ണ തേക്കുന്നതാണ് നല്ലത്.
WHAT TO READ NEXT

തോളുകൾ അയഞ്ഞു കിട്ടാൻ, ഒരു സിപിംൾ വ്യായാമം
ആരോഗ്യപരമായ അവസ്ഥകൾ
താരൻ വേഗത്തിൽ പടരുകയോ കഠിനമായ ചൊറിച്ചിലിന് കാരണമാകുകയോ ചെയ്താൽ ശ്രദ്ധവേണം. ഇത് seborrhoeic dermatitis, eczema, psoriasis പോലുള്ള അവസ്ഥയാകാൻ സാധ്യതയുണ്ട്. അത്തരം സന്ദർഭങ്ങളിൽ, അടിസ്ഥാനപരമായ കാരണം കണ്ടെത്താനും ഫലപ്രദമായ ചികിത്യ്ക്കും ഒരു ഡോക്ടറെ കാണേണ്ടതാണ്.
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്

Summary
Dandruff Remedies: What are the four main reasons behind dandruff in hair.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ആന്‍ജിയോപ്ലാസ്റ്റി: രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം തകര്‍ക്കും, മുഖ്യമന്ത്രി തിരുത്തണം'

വിട്ടുമാറാതെ വയറുവേദനയും ഛര്‍ദിയും, പരിശോധനയില്‍ ഒൻപത് വയസുകാരിയുടെ വയറ്റില്‍ ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ

