ആറ് മാസം വരെ പ്രായമായ കുഞ്ഞുങ്ങൾക്ക് വെള്ളം നല്‍കാമോ? എന്താണ് ഹൈപ്പോനാട്രീമിയ

ആറ് മാസവും അതിന് താഴെയുള്ള മുലയൂട്ടുന്ന കുഞ്ഞുങ്ങൾക്ക് മറ്റ് ഭക്ഷണമോ പാനീയമോ ആവശ്യമില്ല

INFANT FOOD
ആറ് മാസം വരെ പ്രായമായ കുഞ്ഞുങ്ങൾക്ക് വെള്ളം നല്‍കാമോ?
Last Updated :21 February 2025, 3:26 pm IST

ഭക്ഷണക്കാര്യത്തില്‍ പത്ത് പേര്‍ക്ക് നൂറ് അഭിപ്രായങ്ങള്‍ ഉണ്ടാകും. കുഞ്ഞുങ്ങളുടെ ഭക്ഷണക്കാര്യത്തിലാകുമ്പോള്‍ അതിന്‍റെ എണ്ണം വീണ്ടും കൂടും. ജനിച്ച് ആറ് മാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കുന്നതാണ് നല്ലത്. അതിനിടെ കുഞ്ഞുങ്ങള്‍ക്ക് വെള്ളം പ്രത്യേകം നല്‍കുന്നത് അവരുടെ ആരോഗ്യത്തിന് ദോഷം ചെയ്യും.

ആറ് മാസവും അതിന് താഴെയുള്ള മുലയൂട്ടുന്ന കുഞ്ഞുങ്ങൾക്ക് മറ്റ് ഭക്ഷണമോ പാനീയമോ ആവശ്യമില്ല. കുഞ്ഞുങ്ങൾക്ക് മുതിർന്നവരുടെ പകുതിയോ അതിൽ കുറവോ വലിപ്പമുള്ള വൃക്കകളാണുള്ളത്. അവ വികസിക്കുന്നുതേ ഉള്ളു. അവയ്ക്ക് സാധാരണ വെള്ളം ഫിൽട്ടർ ചെയ്യാനുള്ള പ്രാപ്തിയുണ്ടാകില്ല.

അധിക വെള്ളം രക്തത്തിലെ ഉപ്പിനെ നേർപ്പിക്കും

മുലപ്പാലിൽ ഏകദേശം 87 ശതമാനവും ഫോർമുല പാലിൽ ഏകദേശം 85 ശതമാനവും വെള്ളമാണ്. ഇവ രണ്ടിലും പോഷകങ്ങളുെ ഇലക്ട്രോലൈറ്റുകളും നിയന്ത്രിത അളവിൽ വെള്ളത്തിൽ കലർത്തിയിരിക്കുകയാണ്. ഇത് കുഞ്ഞിന് തീർത്തും സുരക്ഷിതമാണ്.

എന്നാൽ ഫോർമുല പാൽ അമിതമായ നേർപ്പിക്കുന്നോ കുഞ്ഞുങ്ങൾ പ്രത്യേകം വേറെ വെള്ളം നൽകുന്നതോ അവരുടെ രക്തത്തിലെ ഉപ്പ് നേർപ്പിക്കാൻ കാരണമാകും. കുഞ്ഞുങ്ങളിൽ രക്തത്തിലെ ഉപ്പ് നേർത്തു പോകുന്നത് ഹൈപ്പോനാട്രീമിയം എന്ന അവസ്ഥയിലേക്ക് നയിക്കും. ഇത് തലച്ചോറിന്റെ വീക്കം, അപസ്മാരം കൂടാതെ വാട്ടർ ഇൻടോക്സിക്കേഷൻ മൂലം മരണത്തിന് വരെ കാരണമാകാം.

കൂടാതെ വെള്ളം കുടിക്കുന്നത് കുഞ്ഞുങ്ങൾക്ക് പെട്ടെന്ന് വയറു നിറയാനും പാൽ കുടിക്കാനുള്ള താൽപര്യം കുറയുകയും ചെയ്യുന്നു. ഇത് പോഷകക്കുറവിലേക്കും ഊർജ്ജമില്ലായ്മയിലേക്കും നയിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now