ഒരു നെല്ലിക്ക 20 ഓറഞ്ചിന് തുല്യം! ​ഗുണങ്ങൾ അറിയണ്ടേ

നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷ്യനാരുകൾ നെല്ലിക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

amla health benefits
amla health benefitsPinterest
Edited by :അഞ്ജു സി വിനോദ്‌
Last Updated :18 ഓഗസ്റ്റ് 2026, 3:21 pm IST

'നാട്ടിൽ അഞ്ചു രൂപയ്ക്ക് കിട്ടുന്ന നെല്ലിക്കയ്ക്ക് കുറഞ്ഞത് 50 ​ഗുണങ്ങളുണ്ട്'- ​ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ആയ ഡോ. മാധവ് വാധവൻ അടുത്തിടെ ഇൻസ്റ്റ​ഗ്രാമിൽ നെല്ലിക്കയെ കുറിച്ച് ചെയ്ത വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിലും വൈറലാവുകയാണ്. ഇതിൽ അടങ്ങിയ വിറ്റാമിൻ സിയുടെ അളവു 20 ഓറഞ്ചിന് തുല്യമാണെന്നാണ് അദ്ദേഹം പറയുന്നത്.

നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷ്യനാരുകൾ നെല്ലിക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കുന്നു. കൂടാതെ ഗാലിക് ആസിഡ്, എല്ലാജിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ ഇതിലടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് നിങ്ങളുടെ കരളിനെ സംരക്ഷിക്കുന്നു.

ഇതിലടങ്ങിയിരിക്കുന്ന ഫൈബർ കുടലിലെ നല്ല ബാക്ടീരിയകൾക്കുള്ള ഭക്ഷണമാണ്. ഇത് മലബന്ധം അകറ്റാനും സഹായിക്കുന്നു. ഡയറ്റിൽ ദിവസവും രണ്ട് നെല്ലിക്ക വീതം ഉൾപ്പെടുത്തൂ, വ്യത്യാസം മനസ്സിലാക്കാമെന്നും അദ്ദേഹം പറയുന്നു.

കരളിന്റെയും കുടലിന്റെയും ആരോ​ഗ്യത്തിന് നെല്ലിക്ക ​ഗുണം ചെയ്യുമെന്ന് പറയുന്ന വിവിധ പഠനങ്ങളുണ്ട്. എന്നാൽ ഇതൊരു ഒറ്റമൂലി ചികിത്സയായി ഉപയോഗിക്കുന്നതിനേക്കാൾ അനുബന്ധ ഭക്ഷണമായി ഉപയോഗിക്കുമ്പോഴാണ് കൂടുതൽ ഫലപ്രദമെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, പോളിഫെനോളുകൾ എന്നിവയുൾപ്പെടെ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ, ഫാറ്റി ലിവർ രോഗത്തിനും കരളിനുണ്ടാകുന്ന കേടുപാടുകൾക്കും കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസും വീക്കവും കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് പഠനങ്ങൾ പറയുന്നു.

അതേസമയം, പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവർ ജാഗ്രത പാലിക്കണം. പ്രമേഹ മരുന്നുകൾ കഴിക്കുന്നവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിരീക്ഷിക്കണം, കാരണം നെല്ലിക്ക ഈ മരുന്നുകളുടെ രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാനുള്ള ശേഷി വർധിപ്പിച്ചേക്കാം.

News Now

Summary

Health Benefits of indian gooseberry, Amla

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates