
'പ്രായമായാലും പ്രായമാകില്ല'! പുതിയ ടെക്നിക് കണ്ടെത്തി ഗവേഷകർ
50 വയസിന് മുകളിൽ പ്രായമുള്ള 1,899 ആളുകളിൽ നടത്തിയ പഠനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിലയിരുത്തൽ.

വാർദ്ധക്യ ലക്ഷണങ്ങളെ പിടിച്ചുനിർത്താനുള്ള പരീക്ഷണങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്ന ഒന്നാണ്. ശരീരം എത്രവേഗത്തിൽ പ്രായമാകുന്നവെന്നത് നമ്മുടെ ജീനുകളെ മാത്രമല്ല, ജീവിതശൈലും ഭക്ഷണരീതിയുമൊക്കെ ആശ്രയിച്ചാണെന്ന് പല പഠനങ്ങൾ മുൻപ് കണ്ടെത്തിയതാണ്.
പങ്കാളിക്കൊപ്പം അല്ലെങ്കിൽ സുഹൃത്തുക്കൾക്കൊപ്പം തിയറ്ററിൽ പോയി സിനിമ കാണുന്നതും മ്യൂസിയം സന്ദർശിക്കുന്നതൊക്കെ നമ്മുടെ പ്രായത്തിന് റിവേഴ്സ് ഗിയറിടുമെന്ന് 'ജേണൽ ഓഫ് എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിറ്റി ഹെൽത്തിൽ' പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. സുഹൃത്തുകള്‍ക്കൊപ്പം സിനിമകള്‍ ആസ്വദിക്കുക, സംഗീതകച്ചേരികളിൽ പോയി പാട്ട് കേള്‍ക്കുക, മ്യൂസിയങ്ങൾ സന്ദർശിക്കുക ഒക്കെ പ്രായമാകുന്നത് പതുക്കെയാക്കാൻ സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു.
ഇത്തരക്കാരില്‍ ജീവശാസ്ത്രപരമായ പ്രായം (Biological Age) കുറവായിരിക്കുമെന്ന് പുതിയ പഠനം. സാംസ്കാരികമായി ഇടപെടുന്നത് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും സമ്മർദം കുറയ്ക്കുകയും ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രചോദനം നൽകുകയും ചെയ്യുന്നു. ഇതൊക്കെ ചെയ്യുമ്പോള്‍ പെട്ടെന്ന് വയസ് കുറയുമെന്നല്ല, മറിച്ച് വാർദ്ധക്യത്തിലും യുവത്വത്തിന്‍റെ ഉന്‍മേഷവും മാനസികാരോഗ്യവും നിലനിര്‍ത്താന്‍ ആളുകളെ പ്രാപ്തരാക്കും.
50 വയസിന് മുകളിൽ പ്രായമുള്ള 1,899 ആളുകളിൽ നടത്തിയ പഠനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിലയിരുത്തൽ. ഇത്തരത്തിലുള്ള വിനോദങ്ങളിൽ സ്ഥിരമായി പങ്കാളികളാകുന്നവരുടെ ശരീരത്തിന്റെ ആന്തരിക പ്രായം (Physiological Age) ശരാശരി 66.9 വയസാണ്.
എന്നാൽ ഇത്തരം കാര്യങ്ങളിൽ ഒട്ടും താല്പര്യം കാണിക്കാത്തവരിൽ ഇത് 69.9 വയസായി ഉയർന്നു കാണപ്പെടുന്നു. അതായത്, കലയും സംസ്കാരവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളിൽ സജീവമായി ഇടപെടുന്നത് മനുഷ്യന്റെ വാർധക്യ സഹജമായ ശാരീരിക മാറ്റങ്ങളെ പതുക്കെയാക്കാൻ സഹായിക്കുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.
WHAT TO READ NEXT

ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കുന്നവരാണോ? ആ ശീലം മാറ്റാൻ സമയമായി
WHAT TO READ NEXT

ഒറിജിനലിനെ വെല്ലുന്ന 'വ്യാജൻ'? അനലോഗ് പനീർ എങ്ങനെ തിരിച്ചറിയാം?
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Healthy ageing tips: Watching movies in theaters, visiting Museums may help reduce aging. new study
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





