
ഒരിക്കൽ തൂക്കിയാൽ പിന്നെ തിരിഞ്ഞുനോക്കില്ല, വീട്ടിലെ കർട്ടൻ വൃത്തിയാക്കാൻ ഈസി ടിപ്സ്
ജനലുകളും വാതിലുകളും വഴി കടക്കുന്ന പൊടി, അലർജിക്ക് കാരണമാകുന്ന കണങ്ങൾ എന്നിവ കർട്ടനുകളിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.

നമ്മുടെ വീടിനുള്ളിലെ ഭംഗി കൂട്ടുന്നതിൽ കർട്ടനുകൾക്ക് വലിയ പങ്കുണ്ട്. വിവിധ പാറ്റേണുകളിലുള്ള കർട്ടനുകൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. മുറിയുടെ ഭംഗിക്കനുസരിച്ച് കർട്ടനുകൾ തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ ഒരിക്കൽ തൂക്കിയ കർട്ടൻ ആരും പിന്നെ തിരിഞ്ഞു നോക്കാറില്ലെന്നതാണ് മറ്റൊരു സത്യം.
ജനലുകളും വാതിലുകളും വഴി കടക്കുന്ന പൊടി, അലർജിക്ക് കാരണമാകുന്ന കണങ്ങൾ എന്നിവ കർട്ടനുകളിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. മാത്രമല്ല, കർട്ടനുകൾ വൃത്തിഹീനമായ ഇടമായി കർട്ടനുകൾ മാറിയേക്കാം.
ശരിയായി വൃത്തിയാക്കി ഉണക്കിയില്ലെങ്കിൽ, കർട്ടനുകൾ വേഗം ചീത്തയാകാനും നിറം മങ്ങാനും സാധ്യതയുണ്ട്. കർട്ടനുകൾ എളുപ്പത്തിൽ വൃത്തിയാക്കാനും പുതിയതു പോലെ തിളങ്ങാനും ചില എളുപ്പവഴികൾ പരിശോധിക്കാം.
കഴുകുന്നതിന് മുൻപ് പൊടി തട്ടിക്കളയാം
കർട്ടൻ അഴിക്കുന്നതിന് മുമ്പ് വാക്വം ക്ലീനർ ഉപയോഗിച്ച് പൊടി നീക്കം ചെയ്യുക. വാക്വം ഇല്ലെങ്കിൽ മൃദുവായ ബ്രഷ് ഉപയോഗിച്ചോ കർട്ടൻ പുറത്തെടുത്ത് നന്നായി കുടഞ്ഞോ പൊടി കളയാം.
ലേബൽ പരിശോധിക്കുക
കർട്ടൻ മെഷീനിൽ കഴുകാമോ, കൈകൊണ്ട് മാത്രം കഴുകണമോ എന്നറിയാൻ കെയർ ലേബൽ പരിശോധിക്കുക. ചില കർട്ടനുകൾ ഡ്രൈ ക്ലീനിങ് മാത്രമായിരിക്കും.
മെഷീനിൽ കഴുകുമ്പോൾ ശ്രദ്ധിക്കുക
മെഷീൻ വാഷ് ചെയ്യാവുന്ന കർട്ടനുകൾക്ക് മൃദുവായ ഡിറ്റർജന്റും ജെന്റിൽ സൈക്കിളും തിരഞ്ഞെടുക്കുക. വളരെ ചൂടുള്ള വെള്ളം ഒഴിവാക്കുന്നത് നല്ലതാണ്.
WHAT TO READ NEXT

താരൻ അകറ്റാൻ കറിവേപ്പില, വീട്ടിൽ തന്നെ ചെയ്യാവുന്ന ഹെയർ മാസ്ക്
കറകൾ ആദ്യം നീക്കം ചെയ്യുക
ഭക്ഷണത്തിന്റെ പാടുകൾ, എണ്ണക്കറ തുടങ്ങിയവ കണ്ടാൽ മുഴുവൻ കർട്ടൻ കഴുകുന്നതിന് മുമ്പ് ആ ഭാഗം പ്രത്യേകം വൃത്തിയാക്കുക. ഡിറ്റർജന്റ് നേരിട്ട് ഉപയോഗിക്കുന്നതിന് മുമ്പ് കർട്ടന്റെ കാണാത്ത ഭാഗത്ത് ചെറിയൊരു സ്ഥലത്ത് പരീക്ഷിക്കുക.
കർട്ടന്റെ തരം മനസ്സിലാക്കണം
കർട്ടനുകൾ സിൽക്ക് അല്ലെങ്കിൽ മറ്റ് മൃദുവായ തുണിത്തരങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെങ്കിൽ, ഒരിക്കലും വാഷിങ് മെഷീനിൽ കഴുകരുത്. വെള്ളത്തിൽ നേരിയ ഡിറ്റർജന്റ് ഉപയോഗിച്ച് മുക്കിവയ്ക്കുക, ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം പതുക്കെ ഉരച്ച് വൃത്തിയാക്കുക.
കഠിനമായ വെയിലത്ത് കർട്ടനുകൾ ഉണക്കരുത്, എന്നാൽ സൂര്യപ്രകാശം അത്യവശ്യവുമാണ്. ശക്തമായ സൂര്യപ്രകാശം കർട്ടന്റെ നിറം മങ്ങാൻ കാരണമാകും.
ദുർഗന്ധത്തിന് വായുസഞ്ചാരം സഹായിക്കും
കർട്ടനിൽ ചെറിയ മണം മാത്രമാണെങ്കിൽ ഉടൻ കഴുകുന്നതിനു പകരം കുറച്ച് മണിക്കൂർ വെയിലോ നല്ല വായുസഞ്ചാരമുള്ള സ്ഥലത്തോ വിരിച്ചിടാം. എന്നാൽ കനത്ത ഈർപ്പമുള്ള കാലാവസ്ഥയിൽ ദീർഘനേരം നനവോടെ വയ്ക്കരുത്.
കർട്ടൻ പൂർണ്ണമായി ഉണക്കുക
കഴുകിയ ശേഷം കർട്ടൻ പൂർണ്ണമായി ഉണക്കണം. ഈർപ്പം ബാക്കിയുണ്ടെങ്കിൽ പൂപ്പൽ വളരാനും ദുർഗന്ധം ഉണ്ടാകാനും സാധ്യതയുണ്ട്.
കഴുകിയ ഉടൻ തന്നെ തൂക്കാം
കർട്ടൻ അല്പം നനവുള്ളപ്പോൾ തന്നെ ശരിയായി തൂക്കിയാൽ ചുളിവുകൾ കുറയാൻ സഹായിക്കും. കട്ടിയുള്ള കർട്ടനുകൾ ആണെങ്കിൽ പൂർണ്ണമായി ഉണങ്ങുന്നുവെന്ന് ഉറപ്പാക്കുക.
പതിവായി വൃത്തിയാക്കുക
വീട്ടിൽ കൂടുതൽ പൊടി അടിയുന്നുണ്ടെങ്കിൽ കർട്ടൻ ആഴ്ചയിൽ ഒരിക്കൽ വാക്വം ചെയ്യാം. സാധാരണയായി ഏതാനും മാസത്തിലൊരിക്കൽ കർട്ടൻ ആഴത്തിൽ വൃത്തിയാക്കുന്നത് സഹായകരമാണ്.
ഒഴിവാക്കേണ്ട ചില കാര്യങ്ങൾ
കെയർ ലേബൽ പരിശോധിക്കാതെ കർട്ടൻ മെഷീനിൽ ഇടരുത്.
വളരെ ചൂടുവെള്ളം ഉപയോഗിക്കരുത്.
നിറം പോകാൻ സാധ്യതയുള്ള കർട്ടനുകളിൽ ശക്തമായ ബ്ലീച്ച് ഉപയോഗിക്കരുത്.
കഴുകിയ കർട്ടൻ ഈർപ്പത്തോടെ മടക്കി വയ്ക്കരുത്.
പ്രത്യേകിച്ച് മഴക്കാലത്ത്, കർട്ടനുകളിൽ ഈർപ്പം പിടിക്കാതിരിക്കാൻ ജനലുകൾക്ക് സമീപം നല്ല വായുസഞ്ചാരം ഉറപ്പാക്കുന്നത് പ്രധാനമാണ്.
WHAT TO READ NEXT

ഒരു തലയണ എത്ര നാൾ ഉപയോഗിക്കാം? എപ്പോൾ മാറ്റണം?
WHAT TO READ NEXT

മഴക്കാലത്ത് പൊറോട്ടയും ബീഫും കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം...
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Easy tips to clean curtains
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



