
'മനസു കൊണ്ട് ജെൻ സി ആവുക; അല്ലെങ്കിൽ നമുക്ക് ഈ കാലത്ത് ജീവിച്ച് പോകാൻ വലിയ പാടാ'
വേറൊന്നും കൊണ്ടല്ല, നമ്മൾ അന്യരായി പോകും

കൊച്ചി: പ്രായം നമ്മുടെ മനസിന് വരരുതെന്ന് നടൻ മമ്മൂട്ടി. കൊച്ചിയിൽ ഞാറ്റുവേല വാട്സ്ആപ് ഗ്രൂപ്പിൻ്റെ പരിപാടിയിൽ പങ്കെടുക്കവേയാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തും പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. "പ്രായം നമ്മുടെ മനസിന് വരരുത്. ശരീരത്തിന് വന്നോട്ടെ. അതൊക്കെ നമുക്ക് ഡൈ ഒക്കെയിട്ട് ശരിയാക്കാം.
മനസിന് വരരുത്. മനസിന് വന്ന് കഴിഞ്ഞാൽ നമ്മൾ പോകും. നമ്മൾ മനസു കൊണ്ട് ജെൻ സി-കൾ ആവുക എന്നേ എനിക്ക് പറയാനുള്ളൂ. അല്ലെങ്കിൽ നമുക്ക് ഈ കാലത്ത് ജീവിച്ച് പോകാൻ വലിയ പാടാ. വേറൊന്നും കൊണ്ടല്ല, നമ്മൾ അന്യരായി പോകും". - മമ്മൂട്ടി പറഞ്ഞു.
ചിങ്ങം ഒന്നിന് ആരാധകർക്ക് ആശംസകൾ അറിയിച്ചു കൊണ്ടും മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. 'എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ'- എന്നാണ് മമ്മൂട്ടി തന്റെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. പേട്രിയറ്റ് ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
അടൂർ ഗോപാലകൃഷ്ണന്റെ പദയാത്രയാണ് മലയാളത്തിൽ മമ്മൂട്ടിയുടേതായി ഒരുങ്ങുന്ന ചിത്രം. ധനുഷിനൊപ്പം ഓം എന്നൊരു തമിഴ് സിനിമയുടെ തിരക്കുകളിലാണിപ്പോൾ അദ്ദേഹം. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിൽ കാരിക്കാമുറി ഷൺമുഖൻ എന്ന അതിഥി വേഷത്തിലും മമ്മൂട്ടി എത്തുന്നുണ്ട്. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Mammootty talks about age.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




