ഓണത്തിന് ഓട്ടും ആരോഗ്യം കളയണ്ട, വൈകിനേരം ചായയ്ക്ക് ഹെൽത്തി സ്നാക്സ് റെസിപ്പി
പരമ്പരാഗത രുചി നഷ്ടപ്പെടുത്താതെ എണ്ണയും പഞ്ചസാരയും കുറച്ച് കൂടുൽ പോഷകസമൃദ്ധമായ ഓണസ്നാക്കുകൾ പരീക്ഷിച്ചാലോ?

ഓണക്കാലമായാൽ ആഘോഷത്തിന്റെയും വിഭവസമൃദ്ധമായ ഭക്ഷണങ്ങളുടെയും കൂടി സമയമാണ്. സദ്യ, പായസം, പലഹാരങ്ങൾ എന്നിവയില്ലാതെ ഓണാഘോഷം പൂർത്തിയാകില്ല. എന്നാൽ സ്ഥിരമായി വറുത്തതും മധുരം കൂടുതലുള്ളതുമായ പലഹാരങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര സുരക്ഷിതമായിരിക്കണമെന്നില്ല. അതുകൊണ്ട് ഇത്തവണ പരമ്പരാഗത രുചി നഷ്ടപ്പെടുത്താതെ എണ്ണയും പഞ്ചസാരയും കുറച്ച് കൂടുൽ പോഷകസമൃദ്ധമായ ഓണസ്നാക്കുകൾ പരീക്ഷിച്ചാലോ?
ശർക്കര ചേർത്ത അട
ഓണക്കാലത്ത് തയ്യാറാക്കാൻ പറ്റുന്ന പലഹാരങ്ങളിൽ ഒന്നാണ് ശർക്കര അട. അരിപൊടി ഉപയോഗിച്ച് തയ്യാറാക്കുന്ന അടയിൽ ശർക്കര, തേങ്ങ ചിരകിയത്, ഏലയ്ക്ക എന്നിവ ചേർക്കാം. പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് സ്വാഭാവിക മധുരം നൽകും.
പഴം-ഓട്സ് ഉണ്ണിയപ്പം
നന്നായി പഴുത്ത നേന്ത്രപ്പഴം, ഓട്സ് പൊടിച്ചത്, ശർക്കര, തേങ്ങ ചിരകിയത് എന്നിവ ചേർത്ത് തയ്യാറാക്കാവുന്ന രുചികരമായ പലഹാരമാണ് ഓട്സ് ഉണ്ണിയപ്പം. സാധാരണ ഉണ്ണിയപ്പത്തിൽ ഉപയോഗിക്കുന്ന മൈദ ഒഴിവാക്കി ഓട്സ് ഉപയോഗിക്കുന്നത് ഫൈബറിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും. ആഴത്തിൽ എണ്ണയിൽ വറുക്കുന്നതിന് പകരം അപ്പച്ചട്ടിയിൽ കുറച്ച് എണ്ണ ഉപയോഗിച്ച് വേവിക്കാം.
റാഗി ഉണ്ട
റാഗി ഉപയോഗിച്ച് ഓണക്കാലത്ത് ഹെൽത്തി സ്നാക്ക് ഉണ്ടാക്കാം. റാഗി പൊടി, ശർക്കര, തേങ്ങ ചിരകിയത്, അല്പം നെയ്യ് എന്നിവ ചേർത്ത് ചെറിയ ഉണ്ടകളാക്കി ആവിയിൽ വേവിച്ചെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നൽകാവുന്ന ഒരു പോഷകസമൃദ്ധമായ ഓണപലഹാരമാണിത്.
ഈന്തപ്പഴം-നട്സ് ലഡു
ഈന്തപ്പഴം ഉപയോഗിച്ച് ലഡു തയ്യാറാക്കാം. ഈന്തപ്പഴത്തിനൊപ്പം ബദാം, കശുവണ്ടി, വാൾനട്ട്, നിലക്കടല, എള്ള് എന്നിവ ചേർക്കാം. ഇവ ചെറിയ അളവിൽ കഴിക്കുന്നത് വിശപ്പടക്കാനും ശരീരത്തിന് ഊർജം നൽകാനും സഹായിക്കും. എന്നാൽ നട്സിൽ കലോറി കൂടുതലായതിനാൽ അളവ് നിയന്ത്രിക്കണം.
ബേക്ക് ചെയ്ത നേന്ത്രക്കായ ചിപ്സ്
ഓണക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് നേന്ത്രക്കായ ചിപ്സ്. എന്നാൽ എണ്ണയിൽ വറുത്ത ചിപ്സിന് പകരം നേന്ത്രക്കായ നേർത്തതായി അരിഞ്ഞ് കുറഞ്ഞ എണ്ണയിൽ ബേക്ക് ചെയ്യാം അല്ലെങ്കിൽ എയർ ഫ്രയറിൽ തയ്യാറാക്കാം. മഞ്ഞൾപ്പൊടിയും ഉപ്പും ആവശ്യത്തിന് മാത്രം ചേർത്താൽ രുചികരമായ ഒരു ഹെൽത്തി ചിപ്സ് തയ്യാറാകും.
വാഴപ്പഴം-നിലക്കടല സ്മൂത്തി ബൗൾ
രാവിലെ അല്ലെങ്കിൽ വൈകുന്നേരം കഴിക്കാൻ പറ്റുന്ന ലളിതമായ ഓണസ്നാക്കാണ് ഇത്. പഴുത്ത വാഴപ്പഴം, തൈര് അല്ലെങ്കിൽ പാൽ, അല്പം നിലക്കടല, ഓട്സ് എന്നിവ ചേർത്ത് തയ്യാറാക്കാം. മുകളിൽ പഴക്കഷണങ്ങളും വിത്തുകളും ചേർത്താൽ കൂടുതൽ പോഷകസമൃദ്ധമാകും. പഞ്ചസാര ചേർക്കേണ്ട ആവശ്യമില്ലാതെ തന്നെ പഴത്തിന്റെ സ്വാഭാവിക മധുരം ലഭിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആഴത്തിൽ എണ്ണയിൽ വറുക്കുന്ന പലഹാരങ്ങൾ കുറയ്ക്കുക.
പഞ്ചസാരയ്ക്ക് പകരം ശർക്കരയോ പഴങ്ങളുടെ സ്വാഭാവിക മധുരമോ ഉപയോഗിക്കാം. എന്നിരുന്നാലും ശർക്കരയും മധുരം തന്നെയാണെന്ന് ഓർക്കുക.
മൈദയുടെ ഉപയോഗം കുറച്ച് ഓട്സ്, റാഗി, ഗോതമ്പ്, മട്ട അരി എന്നിവ പരീക്ഷിക്കാം.
എയർ ഫ്രൈ ചെയ്യുകയോ ബേക്ക് ചെയ്യുകയോ ആവിയിൽ വേവിക്കുകയോ ചെയ്യാം.
നട്സ്, തേങ്ങ, നെയ്യ് എന്നിവ പോഷകസമൃദ്ധമാണെങ്കിലും അളവ് നിയന്ത്രിക്കുക.
ഒരേസമയം നിരവധി മധുരപലഹാരങ്ങൾ കഴിക്കുന്നതിന് പകരം ചെറിയ പോർഷനുകൾ തിരഞ്ഞെടുക്കുക.
സ്നാക്സിനൊപ്പം വെള്ളവും മോര് പോലുള്ള ലഘുപാനീയങ്ങളും ഉൾപ്പെടുത്താം.
WHAT TO READ NEXT

പായസം ഫ്രിഡ്ജിൽ എത്ര ദിവസം സൂക്ഷിക്കാം?
WHAT TO READ NEXT

കായ വറുത്തത് ശരിയായില്ലേ? ക്രിസ്പി ആക്കാൻ വഴിയുണ്ട്
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Healthy Onam Snacks recipes
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




