വെയിലത്ത് കയ്യിൽ കരുതാം സ്കാഫ്, വേനൽക്കാലത്ത് മുടിയുടെ സംരക്ഷണം ഇങ്ങനെ
വെയിലു കഠിനമാകുമ്പോൾ സൂര്യപ്രകാശം നേരിട്ടടിച്ച് മുടിയിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാകാനും മുടി പെട്ടെന്ന് പൊട്ടിപോകാനും കാരണമാകുന്നു.

കഠിനമായ വേനൽചൂട് ശരീരത്തിനെന്ന പോലെ മുടിയുടെ ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. സൂര്യപ്രകാശത്തിൽ നിന്നുള്ള മാരകമായ യുവി രശ്മികൾ, വിയർപ്പ്, പൊടി, ഈർപ്പം എന്നിവ മുടി കൊഴിച്ചിലിനും മുടി വരണ്ടുപോകുന്നതിനും കാരണമാകുന്നുണ്ട്. എന്നാൽ ചില ശീലങ്ങളിലൂടെ വേനലിലും മുടിയുടെ തിളക്കം നീണ്ടുനിർത്താൻ സാധിക്കും.
വെയിലു കഠിനമാകുമ്പോൾ സൂര്യപ്രകാശം നേരിട്ടടിച്ച് മുടിയിലെ സ്വാഭാവിക എണ്ണമയം ഇല്ലാതാകാനും മുടി പെട്ടെന്ന് പൊട്ടിപോകാനും കാരണമാകുന്നു. തലയോട്ടിയിലെ വിയർപ്പും മറ്റ് പൊടിപടലങ്ങളും സുഷിരങ്ങൾ അടയാനും അതുമൂലം താരൻ, ചൊറിച്ചിൽ എന്നിവ ഉണ്ടാവുകയും ചെയ്യുന്നു.
വേനൽക്കാലത്ത് മുടിയുടെ സംരക്ഷണത്തിന്
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. വിയർപ്പും അഴുക്കും നീക്കം ചെയ്യാൻ ഇത് അനിവാര്യമാണ്.
വേനൽക്കാലത്ത് മുടിയിൽ കടുപ്പമുള്ള എണ്ണകൾക്ക് പകരം വെളിച്ചെണ്ണയോ ബദാം എണ്ണയോ പോലുള്ള ലൈറ്റായ എണ്ണകൾ ഉപയോഗിക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ തല മസാജ് ചെയ്യണം. തലയിലെ രക്തയോട്ടം വർധിക്കാൻ ഇത് സഹായിക്കും.
ഓരോ തവണ ഷാംപൂ ഉപയോദഗിച്ച ശേഷവും കണ്ടീഷണർ പുരട്ടാൻ മറക്കരുത്. ആഴ്ചയിലൊരിക്കൽ തൈര്, കറ്റാർവാഴ അല്ലെങ്കിൽ തേൻ എന്നിവ ഉപയോഗിച്ചുള്ള ഹെയർ പാക്കുകൾ മുടിയുടെ മൃദുത്വം നിലനിർത്താൻ സഹായിക്കും.
പുറത്തിറങ്ങുമ്പോൾ തൊപ്പി, സ്കാർഫ് അല്ലെങ്കിൽ ദുപ്പട്ട എന്നിവ ഉപയോഗിച്ച് മുടി മറയ്ക്കുക. വെയിൽ കൊള്ളാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഹെയർ ഡ്രയർ, സ്ട്രെയ്റ്റനർ എന്നിവയുടെ ഉപയോഗം വേനൽക്കാലത്ത് പരമാവധി കുറയ്ക്കുക. മുടി മുറുക്കിക്കെട്ടാതെ അയഞ്ഞ രീതിയിലുള്ള ഹെയർസ്റ്റൈലുകൾ പരീക്ഷിക്കുക.
ധാരാളം വെള്ളം കുടിക്കുക. പഴങ്ങൾ, നട്സ്, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടിക്ക് ഉള്ളിൽ നിന്ന് പോഷണം നൽകും. വേനൽക്കാലത്ത് ശരീരത്തിന് നൽകുന്ന പരിചരണവും സംരക്ഷണവും മുടിക്കും അനിവാര്യമാണ്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Summer Hair care: How to reduce damaging hair in extreme hot
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




