
ചർമത്തിൽ ഐസ് ക്യൂബ്സ് നേരിട്ടു പ്രയോഗിക്കരുത്; എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം
വൃത്തിയുള്ള ഐസ് ക്യൂബ്സ് വേണം ചർമത്തിൽ പ്രയോഗിക്കാൻ.

പലരുടെയും സ്കിൻ കെയർ ദിനചര്യയിൽ ഐസ് ക്യൂബ്സ് ഒരു സ്ഥിര സാന്നിധ്യമായിരിക്കും. ഐസ് ചർമത്തിൽ ഉപയോഗിക്കുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചർമത്തിൽ ഓക്സിജൻ വിതരണം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് ചർമം കൂടുതൽ തിളക്കമുള്ളതും യുവത്വമുള്ളതുമാക്കും.
ഐസ് ക്യൂബ്സ് ഉപയോഗം പൊതുവെ ഗുണകരവും സുരക്ഷിതവുമാണെന്നാണ് കരുതപ്പെടുന്നതെങ്കിലും ചര്‍മത്തില്‍ നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ദീര്‍ഘനേരം ഐസ് ചര്‍മത്തില്‍ ഉപയോഗിക്കുന്നതും നന്നല്ലെന്ന് വിദഗ്ധർ പറയുന്നു.
ഐസ് ക്യൂബ്സ് ചർമത്തിൽ പ്രയോഗിക്കുമ്പോൾ
വൃത്തിയുള്ള ഐസ് ക്യൂബ്സ് വേണം ചർമത്തിൽ പ്രയോഗിക്കാൻ. സ്‌കിന്‍ കെയറിന് വേണ്ടി പ്രത്യേകമുള്ള ഐസ് റോളറുകൾ ഉപയോഗിക്കുന്നതും നല്ലതാണ്. ചര്‍മത്തിലേക്ക് നേരിട്ട് പ്രയോഗിക്കുന്നതിന് പകരം വൃത്തിയുള്ള ഒരു തുണിയില്‍ പൊതിഞ്ഞ് ഉപയോഗിക്കുന്നതാണ് നല്ലത്.
ഇത് അമിതമായി തണുപ്പേറ്റുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. വളരെ മൃദുലമായി വൃത്താകൃതിയില്‍ വേണം ഐസ് ചര്‍മത്തില്‍ ഉപയോഗിക്കാന്‍. അമിതമായി ബലം പ്രയോഗിക്കുന്നത് ഒഴിവാക്കണം കാരണം ഇത് ചര്‍മത്തെ പ്രകോപിപ്പിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ഐസ് ഉപയോഗിച്ചുകഴിഞ്ഞയുടന്‍ മോയിസ്ച്ചറൈസര്‍ തേക്കണം. ഇത് ചര്‍മത്തില്‍ ജലാംശം ഉറപ്പാക്കുകയും വരണ്ടു പോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
സെന്‍സിറ്റീവ് ചര്‍മമോ ഏന്തെങ്കിലും അസ്വസ്ഥത ഉള്ള അവസ്ഥയോ ആണെങ്കില്‍ വിദഗ്ധ നിര്‍ദേശം തേടിയ ശേഷം മാത്രമേ ഇത്തരം പൊടികൈകള്‍ ചെയ്യാവൂ. നിങ്ങളുടെ ചര്‍മത്തിന് അനുയോജ്യമാണോ എന്ന് ഉറപ്പാക്കിയ ശേഷം ഇത്തരം ശീലങ്ങള്‍ പിന്തുടരുന്നതാണ് അഭികാമ്യം.
ചര്‍മത്തില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളപ്പോള്‍ ഐസ് ഉപയോഗിക്കുന്നത് അത് കൂടുതല്‍ വഷളാകാന്‍ ഇടയാക്കും. ഐസിങ് മാത്രമാണ് ചര്‍മ സംരക്ഷണത്തിലേ ഏക മാര്‍ഗ്ഗം എന്ന് ചിന്തിക്കരുത്. ഇതുവഴി താൽക്കാലിക മാറ്റങ്ങള്‍ മാത്രമേ ഉണ്ടാകൂ. ക്ലെന്‍സിങ്, മോയ്ച്ചറൈസിങ്, സണ്‍സ്‌ക്രീന്‍ ഉപയോഗം എന്നിവ പതിവാക്കാന്‍ മറക്കരുത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Skin Care Routine: Is Ice cube safe to the skin
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




