
വേനൽക്കാലത്ത് ഇറുകിയ ജീൻസ്? ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ
ജീൻസ് കട്ടിയുള്ള വസ്ത്രമായതു കൊണ്ടു തന്നെ ചർമത്തിലേക്ക് വായു സഞ്ചാരം കുറവായിരിക്കും.

ഏറ്റവും സൗകര്യപ്രദമായ ഒരു വസ്ത്രമെന്ന നിലയിലാണ് ജീൻസിനെ മലയാളികൾ കാണുന്നത്. ഫാഷൻ ട്രെൻഡ് മാറുന്നതനുസരിച്ച് ജീൻസിലും മാറ്റങ്ങൾ വരാറുണ്ട്. എന്നാൽ ടൈറ്റ് ജീൻസും സ്കിന്നി ജീൻസുമൊക്കെ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ കാലാവസ്ഥയല്ല നിലവിൽ. പൊള്ളുന്ന ചൂടിൽ ഇത്തരം ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം.
ജീൻസ് കട്ടിയുള്ള വസ്ത്രമായതു കൊണ്ടു തന്നെ ചർമത്തിലേക്ക് വായു സഞ്ചാരം കുറവായിരിക്കും. വേനൽക്കാലത്ത് ചർമത്തിലേക്ക് വായുസഞ്ചാരം ഉറപ്പാക്കിയില്ലെങ്കിൽ വിയർപ്പ് തങ്ങിനിൽക്കാനും ചർമം അമിതമായി ചൂടാകാനും കാരണമാകുന്നു. വിയർപ്പ് ബാഷ്പീകരിക്കാതെ ചർമത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നത് ബാക്ടീരിയകൾക്കും ഫംഗസിനും വളരാൻ സാഹചര്യമൊരുക്കും. ഇത് സ്വകാര്യഭാഗങ്ങളിലടക്കം വ്യാപിക്കാനും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
ഫംഗൽ ഇൻഫെക്ഷൻ: ഇറുകിയ പാന്റ് ധരിച്ച് വിയർക്കുന്നതിലൂടെ തുടയിടുക്കുകളിലും ഇടുപ്പിലും ആ വിയർപ്പ് കെട്ടിക്കിടന്ന് വട്ടച്ചൊറി പോലുള്ള ഫംഗസ് ബാധകൾ ഉണ്ടാകാനും കാലക്രമേണ ഇത് ഗുരുതരമാവുകയും ചെയ്യും. ഇറുകിയ വസ്ത്രങ്ങൾ സ്ത്രീകളിൽ യീസ്റ്റ് ഇൻഫെക്ഷൻ, യൂറിനറി ഇൻഫെക്ഷൻ എന്നിവയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുന്നു.
ചൂടുകുരുവും തടിപ്പും: അമിതമായ ചൂടും ഉരസലും ചർമ്മത്തിൽ അടിഞ്ഞുകൂടുന്നത് തടിപ്പുകളും ചൊറിച്ചിലും ചൂടു കുരുവും ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാക്കുന്നു.
രക്തയോട്ടം കുറയുന്നു: ഇറുകിയ വസ്ത്രം ധരിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് രക്തയോട്ടം കുറയുന്നത്. കാലുകളെ വരിഞ്ഞുമുറുക്കുന്ന തരം ജീൻസുകൾ ധരിച്ചാൽ രക്തയോട്ടം തടസ്സപ്പെടുന്നു. ഇത് കാലുകൾക്ക് വേദന, തരിപ്പ് തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു.
ദഹനപ്രശ്നങ്ങൾ: അരക്കെട്ടിൽ അമിതമായി അമർന്നിരിക്കുന്ന ജീൻസ് വയറിനുള്ളിലെ സമ്മർദ്ദം വർധിപ്പിക്കാൻ കാരണമാകുന്നു. ഇതുമൂലം അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയ ദഹനപ്രശ്നങ്ങൾ ഉണ്ടാവുന്നു.
വേനൽക്കാലത്തെ വസ്ത്രധാരണം
വേനൽക്കാലത്ത് ജീൻസിന് പകരം വായുസഞ്ചാരമുള്ള കോട്ടൺ അല്ലെങ്കിൽ ലിനൻ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
ജീൻസ് നിർബന്ധമാണെങ്കിൽ ഇറുകിയവ ഒഴിവാക്കി ലൂസ് ഫിറ്റ് അല്ലെങ്കിൽ വൈഡ് ലെഗ് ജീൻസുകൾ നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്.
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന് കൊമ്പത്തി'നെക്കുറിച്ച് സോണിയ

Summary
Jeans in summer health risk
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

