
ഒരു ലെമണ്‍ ടീ പറയട്ടേ? അതിനുമുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
ചായയില്‍ ടാനില്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് ദഹനപ്രശ്നങ്ങള്‍ക്കും അസിഡിറ്റിക്കും കാരണമാകും. നാരങ്ങയും അസിഡിക് ആയതിനാല്‍ ഇവ രണ്ടും ചേരുമ്പോള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും

കട്ടന്‍ ചായയിലേക്ക് നാരങ്ങ പിഴിഞ്ഞൊഴിച്ച് തയ്യാറാക്കുന്ന ലെമണ്‍ ടീ പലരുടെ ഫേവറേറ്റ് ഡ്രിങ്ക് ആണ്. വയറ് നിറച്ച് ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ ഒരു ഗ്ലാസ് ലെമണ്‍ ടീ ചോദിക്കുന്നവരാണ് ഏറെയും. എന്നാല്‍ സംഗതി ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന കാര്യം അറിയാമോ? ഇല്ലെങ്കില്‍ ഇനി ലെമണ്‍ ടീ കുടിക്കുന്നതിന് മുമ്പ് കുറച്ചുകാര്യങ്ങള്‍ അറിഞ്ഞിരിക്കാം.
ചായയില്‍ ടാനില്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് ദഹനപ്രശ്നങ്ങള്‍ക്കും അസിഡിറ്റിക്കും കാരണമാകും. നാരങ്ങയും അസിഡിക് ആയതിനാല്‍ ഇവ രണ്ടും ചേരുമ്പോള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ആയുര്‍വേദമനുസരിച്ച് ഒരേ ഗുണങ്ങളുള്ള രണ്ട് ചേരുവകള്‍ ഒന്നിക്കുമ്പോഴുണ്ടാകുന്ന പ്രതിപ്രവര്‍ത്തനം ശരീരത്തിന്റെ വാദ, പിത്ത, കഫ സന്തുലിതാവസ്ഥയെ തകര്‍ക്കും.
ദഹനപ്രശ്നങ്ങള്‍
ചായയിലേക്ക് നാരങ്ങനീരി പിഴിഞ്ഞൊഴിക്കുന്നതിലൂടെ ആസിഡിന്റെ അളവ് കൂടും. ഇത് ശരീരത്തിന്റെ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കും. നെഞ്ചെരിച്ചില്‍ അസിഡിക് റിഫ്ളെക്സ്, വയറിളക്കം, മലബന്ധം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ക്ക് ഇത് കാരണമായേക്കാം.
നിര്‍ജ്ജലീകരണം
ശരീരത്തിലെ ഉയര്‍ന്ന ആസിഡ് നിസ മെറ്റബോളിസത്തെ തടസ്സപ്പെടുത്തുകയും ശരീരത്തില്‍ നിന്ന് അമിതമായി വെള്ളം നഷ്ടപ്പെടാന്‍ കാരണമാകുകയും ചെയ്യും. അങ്ങനെ നിര്‍ജ്ജലീകരണം ഉണ്ടാകും. ഇത് പല അനുബന്ധ പ്രശ്നങ്ങള്‍ക്കും കാരണമാകും. അതുകൊണ്ടാണ് അമിതമായ അളവില്‍ ലെമണ്‍ ടീ കുടിക്കുമ്പോള്‍ തലവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുന്നത്.
ദന്താരോഗ്യം
നാരങ്ങയിലെ ആസിഡ് നില പല്ലിന്റെ ഇനാമലിന് ഭീഷണി ഉയര്‍ത്തും. ചായയും നാരങ്ങയും ചേരുമ്പോള്‍ അസിഡിറ്റി ലെവല്‍ ഉയരുന്നതിനാല്‍ അതനുസരിച്ച് ദന്തപ്രശ്നങ്ങളും വര്‍ദ്ധിക്കും. ചിലര്‍ക്ക് ലെമണ്‍ ടീ കുടിക്കുമ്പോള്‍ പല്ലുകള്‍ക്കും മോണകള്‍ക്കും അതിയായ വേദനയും സെന്‍സിറ്റിവിറ്റിയും അനുഭവപ്പെട്ടേക്കാം.
എല്ലുകളുടെ ആരോഗ്യം
നാരങ്ങയുടെ ഉപയോഗം മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്ന കാല്‍സ്യത്തിന്റെ അളവ് കൂടാന്‍ കാരണമാകും. ഇത് ചായയില്‍ അടങ്ങിയിരിക്കുന്ന അലുമിനിയം ആഗിരണം ചെയ്യാന്‍ ശരീരത്തെ പ്രേരിപ്പിക്കും. അതുവഴി ശരീരത്തിലെ ടോക്സിന് അളവ് ഉയരുകയും അസ്ഥികളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുകയും ചെയ്യും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'സന്തോഷം, കാലത്തിന്റെ കാവ്യനീതി'; 'പിണറായി കേസില്‍' മാത്യു കുഴല്നാടന്

Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബംഗാളിൽ BJP ലീഡ്

45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു
'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന് വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

Related News


Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബംഗാളിൽ BJP ലീഡ്
45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു
