50 ദിവസം കൊണ്ട് ബോഡി ട്രാൻസ്ഫോർമേഷൻ, 'ഡിസി'യിൽ കത്തികയറി ലോകേഷ്, ഫിറ്റ്നസ് സീക്രട്ട്
തുടക്കത്തിൽ എളുപ്പമായിരുന്നില്ലെങ്കിലും ആ പ്രക്രിയയിലൂടെ കടന്നു പോകാൻ പൂർണമായും തയ്യാറാടെത്തിരുന്നുവെന്ന് ലോകേഷ് പറയുന്നു.

സംവിധായകനിൽ നിന്ന് നടനിലേക്കുള്ള ലോകേഷ് കനകരാജിന്റെ മാറ്റം നൂറു ശതമാനവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ലോകേഷ് നായകനായി എത്തിയ ഡിസി തിയറ്ററുകളിൽ രണ്ടാഴ്ചക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ബോക്സ് ഓഫീസിൽ ചിത്രം വിജയക്കുതിപ്പ് തുടരുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ലോകേഷ് ഡിസിക്ക് വേണ്ടി നടത്തിയ ബോഡി ട്രാൻസ്ഫോർമേഷനാണ്.
WHAT TO READ NEXT

അവിയൽ, തോരൻ, സാമ്പാർ; ബാക്കിവന്ന ഓണവിഭവങ്ങൾ സൂക്ഷിക്കേണ്ട വിധം
ശരീരത്തിന്റെ ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന ഒരു കഥാപാത്രമായിരുന്നു ഡിസിയിലേതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടക്കത്തിൽ എളുപ്പമായിരുന്നില്ലെങ്കിലും ആ പ്രക്രിയയിലൂടെ കടന്നു പോകാൻ പൂർണമായും തയ്യാറാടെത്തിരുന്നുവെന്ന് ലോകേഷ് പറയുന്നു. 50 ദിവസത്തിൽ 90 വർക്ക് ഔട്ട് സെഷനുകളാണ് കഥാപാത്രത്തിന്റെതായ രൂപത്തിലെത്താൻ ചെയ്തത്.
'രാവിലെയും വൈകുന്നേരവും ദിവസേന രണ്ട് നേരം ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുക എന്നത് അത്ര ലളിതമായ കാര്യമല്ല. രാവിലെ ജിമ്മിൽ കഠിനാധ്വാനം ചെയ്ത്, അതേ ഊർജത്തോടെയും മടുപ്പില്ലാതെയുമാണ് അടുത്ത ദിവസത്തെയും സെഷനായി ഞാൻ തയാറെടുത്തിരുന്നത്. അത്രയധികം കഷ്ടപ്പെട്ടാണ് ഈ രൂപത്തിലേക്ക് എത്തിയത്-’ ലോകേഷ് പറയുന്നു.
കഴിഞ്ഞ ദിവസം ലോകേഷിൻ്റെ ജിം വർക്ക്ഔട്ട് വിഡിയോ പുറത്തു വന്നിരുന്നു. ചിട്ടയായ വ്യായാമവും അർപ്പണബോധവും ശരിയായ ഡയറ്റമാണ് ലോകേഷിൻ്റെ ബോഡി ട്രാൻസ്ഫോമേഷന് പിന്നിലെ രഹസ്യമെന്ന് അദ്ദേഹത്തിൻ്റെ പരിശീലകൻ പറയുന്നു.
പൊലീസിന്റെ ക്രൂരതക്കും അതിക്രമങ്ങൾക്കും ഇരയാകുന്ന ഒരു സാധാരണ കുടുംബത്തെ സംരക്ഷിക്കാൻ രംഗത്തിറങ്ങുന്ന 'ദേവദാസ്' എന്ന ശക്തമായ കഥാപാത്രത്തെയാണ് ലോകേഷ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കേവലം അടിപിടി രംഗങ്ങൾ മാത്രമുള്ള ഒരു ചിത്രമെന്നതിലുപരി, അതിജീവനത്തിന്റെയും നീതിക്കായുള്ള പോരാട്ടത്തിന്റെയും പശ്ചാത്തലത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ചിത്രത്തിലെ ലോകേഷിന്റെ സ്ക്രീൻ പ്രസൻസിനും ആക്ഷൻ രംഗങ്ങളിലെ പ്രകടനത്തിനും തിയറ്ററുകളിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്.
ലോകേഷിന്‍റെ പ്രകടനത്തിനൊപ്പം തന്നെ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പ്രകടനവും വലിയ രീതിയിൽ പ്രശംസിക്കപ്പെടുന്നുണ്ട്. ലോകേഷിനൊപ്പം വാമിഖ ഗബി, സഞ്ജന കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ പ്രകടനവും ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.ആടുകളം നരേൻ, തലൈവാസൽ വിജയ്, കസ്തൂരി രാജ തുടങ്ങിയ പ്രഗത്ഭരായ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ആവേശവും ഗൗരവവും വർധിപ്പിക്കുന്നുണ്ട്. മുകേഷ് ജി യുടെ കാമറയും, സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരന്റെ നിർമാണവും ചിത്രത്തിന് വലിയ ദൃശ്യഭംഗി നൽകുന്നുണ്ട്.
WHAT TO READ NEXT

വെള്ളം നിന്നുകൊണ്ട് കുടിക്കാൻ പാടില്ല, ശാസ്ത്രം പറയുന്നതിങ്ങനെ
WHAT TO READ NEXT

മുള വന്ന ഉരുളക്കിഴങ്ങ് ഉപയോഗിക്കാമോ?
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Lokesh Kanakaraj Body transformation in Movie DC. 90 Workout sessions in 50 days
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


