'ആ ഭക്ഷണക്രമം എന്‍റെ കാഴ്ചപ്പാട് മാറ്റി', നയന്‍താരയുടെ ഫിറ്റ്നസ് രഹസ്യം

നമ്മുടെ തനത് നാടന്‍ ഭക്ഷണങ്ങളാണ് തന്‍റെ സൗന്ദര്യ രഹസ്യമെന്ന് പറയുകയാണ് നയന്‍താര.

Nayantara birthday
Nayanthara birthdaySource by : Instagram
Last Updated :18 November 2025, 11:04 am IST

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാറിന് ഇന്ന് 41-ാം പിറന്നാള്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന ചിത്രത്തിലൂടെയാണ് നയന്‍താര വെള്ളിത്തരയിലെത്തുന്നത്. അവിടെ നിന്ന് തെന്നിന്ത്യയിലെ താരറാണിയായി നയന്‍സ് ഉയര്‍ന്നതിന് പിന്നില്‍ കഠിനാധ്വാനവും പരിശ്രമവും ധാരാളമുണ്ട്.

ഇപ്പോഴിതാ, തന്‍റെ ചര്‍മത്തിന്‍റെ തിളക്കത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. നമ്മുടെ നാട്ടില്‍ കിട്ടാത്ത ആരോഗ്യകരമായ ഭക്ഷണത്തിന് പിന്നാലെയാണ് മിക്കയാളുകളും. എന്നാല്‍ നമ്മുടെ തനത് നാടന്‍ ഭക്ഷണങ്ങളാണ് തന്‍റെ സൗന്ദര്യ രഹസ്യമെന്ന് പറയുകയാണ് നയന്‍താര.

വീട്ടിലുണ്ടാക്കുന്ന നാടന്‍ ഭക്ഷണങ്ങളും സീസണല്‍ പഴങ്ങളും ഉള്‍പ്പെടുത്തിയുള്ള ഭക്ഷണക്രമമാണ് ആരോഗ്യത്തിന് എപ്പോഴും നല്ലത്. താന്‍ അതാണ് ഇപ്പോള്‍ പിന്തുടരുന്നതെന്നും താരം പങ്കുവെച്ച ഒരു വിഡിയോയില്‍ പറയുന്നു. ഇത് നമ്മുടെ ചര്‍മത്തിനും മുടിയുടെ ആരോഗ്യത്തിനും ഏറ്റവും നല്ലതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഭക്ഷണശീലത്തിന് പുറമെ, ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യവും താരം ചൂണ്ടിക്കാണിക്കുന്നു.

ഭക്ഷണം കഴിക്കുമ്പോള്‍ കുറ്റബോധമല്ല സന്തോഷമാണ് തനിക്ക് തോന്നുന്നത്. ജങ്ക് ഫുഡ് കഴിക്കാന്‍ ഇപ്പോള്‍ തോന്നാറില്ലെന്നും നയന്‍താര വ്യക്തമാക്കുന്നുണ്ട്. ഭക്ഷണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറിയിരിക്കുകയാണ്. നമ്മള്‍ എന്തോണോ കഴിക്കുന്നത് അത് നമ്മുടെ മൊത്തത്തിലുള്ള സൗഖ്യത്തിനെ ബാധിക്കുമെന്നും താന്‍ വിശ്വസിക്കുന്നുവെന്നും നയന്‍താര പറയുന്നു.

News Now

Summary

Nayanthara birthday; Nayantara beauty and fitness secrete

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates