കൈകൾ കൊണ്ട് കണ്ണുകൾ തിരുമ്മുന്നത് ബാക്ടീരിയൽ അണുബാധയ്ക്കും കാരണമായേക്കാം.

rubbing eyes
rubbing eyesSource by : Pinterest
Last Updated :9 April 2026, 6:57 pm IST

News Now

കണ്ണുകൾ തിരുമ്മുന്ന സ്വഭാവമുണ്ടോ? എങ്കിൽ സൂക്ഷിക്കണം, നിസാരമെന്ന് തോന്നുന്ന ഈ ശീലം ഭാവിയിൽ കാഴ്ച നഷ്ടപ്പെടാൻ വരെ കാരണമായേക്കാം. കണ്ണുകൾ അമർത്തി തിരുമ്മുമ്പോൾ‌ നേർത്ത കോശങ്ങൾ നാശിക്കാനും നേത്രപടലത്തിന്‍റെ ആകൃതിമാറ്റം അഥവാ 'കെരാട്ടോകോണസ്' എന്ന രോഗാവസ്ഥയിലേക്കും പിന്നീട് അന്ധതയിലേക്കും നയിക്കാം.

കൂടാതെ കണ്ണുകൾ ശക്തമായി തിരുമ്മുന്നത് കണ്ണിലെ ചെറിയ രക്തധമനികൾ പൊട്ടാനും കണ്ണ് ചുവക്കുക, ചൊറിച്ചിൽ എന്നിവയിലേക്കും നയിക്കാം. കൈകൾ കൊണ്ട് കണ്ണുകൾ തിരുമ്മുന്നത് ബാക്ടീരിയൽ അണുബാധയ്ക്കും കാരണമായേക്കാം.

കൈകൾ കണ്ണിൽ തൊടുന്നതിന് മുൻപ് വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. കണ്ണിന് ചുറ്റും അല്ലെങ്കിൽ വശങ്ങളിൽ മൃദുവായി തടവുക മാത്രേ ചെയ്യാന്‍ പാടുള്ളൂ. ഒരിക്കലും കണ്ണുകൾ നേരിട്ട് തിരുമ്മാൻ പാടില്ല. ചൊറിച്ചിലോ അസ്വസ്ഥതയോ അനുഭവപ്പെട്ടാൽ തണുത്തവെള്ളത്തിൽ കണ്ണുകൾ കഴുകുന്നതുമാണ് ശരിയായ രീതി.

കണ്ണുകളുടെ വശങ്ങളിൽ മസാജ് പോലുള്ളത് ചെയ്യുന്നതും ഒഴിവാക്കണം. മസാജ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സമ്മർദം കണ്ണുകളുടെ ഘടനമാറ്റിയേക്കാം. കണ്ണുകൾ ഡ്രൈ ആകുന്നത് ഒഴിവാക്കാൻ ഐ ഡ്രോപ്സ് ഉപയോ​ഗിക്കുന്നതാണ് ഫലപ്രദമെന്നും വിദ​ഗ്ധർ പറയുന്നു.

Summary

Rubbing eye may cause serious health issues

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates