
40 കഴിഞ്ഞാൽ സ്ട്രെങ്ത്ത് ട്രെയിനിങ് നിർബന്ധം, തുടക്കക്കാർക്ക് ചെയ്യാവുന്ന വ്യായാമങ്ങൾ
സ്ട്രെങ്ത്ത് ട്രെയിനിങ് എന്ന് കേൾക്കുമ്പോൾ ഡംബെല്ലുകൾ പൊക്കി ജിമ്മിൽ മണിക്കൂറുകളോളം വർക്ക്ഔട്ട് എന്ന് ചിന്തിച്ചുകളയരുത്.

നാൽപ്പതു കഴിഞ്ഞാൽ ശരീരത്തിൽ പല സ്വാഭാവിക മാറ്റങ്ങളും ആരംഭിക്കും. പേശി നഷ്ടം, എല്ലുകളുടെ ബലം കുറഞ്ഞുവരിക, മെറ്റബോളിസം മന്ദഗതിയിലാവുക, ശരീരഭാരം വർധിപ്പിക്കുക എന്നിവയാണ് ചിലത്. ഈ മാറ്റങ്ങളുടെ വേഗത കുറയ്ക്കാനും ആരോഗ്യകരമായ വാർദ്ധക്യം ഉറപ്പാക്കാനും ഏറ്റവും ഫലപ്രദമായ മാർഗമാണ് സ്ട്രെങ്ത്ത് ട്രെയിനിങ്.
സ്ട്രെങ്ത്ത് ട്രെയിനിങ് എന്ന് കേൾക്കുമ്പോൾ ഡംബെല്ലുകൾ പൊക്കി ജിമ്മിൽ മണിക്കൂറുകളോളം വർക്ക്ഔട്ട് എന്ന് ചിന്തിച്ചുകളയരുത്. മസിലുകൾക്ക് പ്രതിരോധം (Resistance) നൽകുന്ന ഏതൊരു വ്യായാമവും സ്ട്രെങ്ത്ത് ട്രെയിനിങ് ആണ്.
WHAT TO READ NEXT

താരൻ അകറ്റാൻ കറിവേപ്പില, വീട്ടിൽ തന്നെ ചെയ്യാവുന്ന ഹെയർ മാസ്ക്
40 കഴിഞ്ഞവർക്ക് സ്ട്രെങ്ത്ത് ട്രെയിനിങ് എന്തുകൊണ്ട് പ്രധാനമാകുന്നു?
പേശിനഷ്ടം തടയുന്നു
മുപ്പതിന് ശേഷം ഓരോ ദശകത്തിലും മസിലുകളുടെ അളവു കുറയാൻ തുടങ്ങും. ഇത് പ്രായം കൂടുന്തോറും വേഗത്തിലാകുന്നു. സ്ട്രെങ്ത് ട്രെയിനിങ് മസിലുകൾ സംരക്ഷിക്കാനും പുതുതായി വളരാനും സഹായിക്കുന്നു.
അസ്ഥികളുടെ ബലം വർധിപ്പിക്കുന്നു
40 കഴിഞ്ഞാൽ പ്രത്യേകിച്ച് സ്ത്രീകളിൽ അസ്ഥികളുടെ സാന്ദ്രത കുറയാൻ സാധ്യത കൂടുതലാണ്. സ്ഥിരമായ സ്ട്രെങ്ത്ത് ട്രെയിനിങ് അസ്ഥികളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപോറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യും.
ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
കൂടുതൽ മസിലുകൾ ഉള്ളവർ കൂടുതൽ കലോറി ചെലവഴിക്കും. അതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ സ്ട്രെങ്ത്ത് ട്രെയിനിങ് വളരെ സഹായകരമാണ്.
പ്രമേഹ സാധ്യത കുറയ്ക്കാം
മസിലുകൾ ഗ്ലൂക്കോസ് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുന്നതിനാൽ ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടാൻ സഹായിക്കുന്നു.
ബാലൻസ് മെച്ചപ്പെടുത്തുന്നു
വീഴ്ചയും എല്ലൊടിവും പ്രായം കൂടുമ്പോൾ വർധിക്കുന്ന അപകടസാധ്യതകളാണ്. ശക്തമായ കാലുകളും ശരീരത്തിന്റെ മധ്യഭാഗത്തെ (Core) മസിലുകളും ബാലൻസ് മെച്ചപ്പെടുത്തും.
ദൈനംദിന ജോലികൾ എളുപ്പമാക്കുന്നു
പടികൾ കയറുക
സാധനങ്ങൾ ഉയർത്തുക
നിലത്തു നിന്ന് എഴുന്നേൽക്കുക എന്നിവ എളുപ്പമാക്കും.
40ന് ശേഷം ചെയ്യാവുന്ന സ്ട്രെങ്ത്ത് ട്രെയിനിങ്ങുകൾ
Chair Squat
കസേരയിൽ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും പോലെ ചെയ്യുന്ന വ്യായാമം.
ഗുണങ്ങൾ:
തുടകൾ ശക്തമാകും
മുട്ടിന് പിന്തുണ ലഭിക്കും
ബാലൻസ് മെച്ചപ്പെടും
Wall Push-up
ഭിത്തിയിൽ കൈ വെച്ച് ചെയ്യുന്ന Push-up.
ഗുണങ്ങൾ:
നെഞ്ച്
തോളുകൾ
കൈകൾ എന്നിവ ശക്തിപ്പെടുത്തുന്നു.
Glute Bridge
നിലത്ത് കിടന്ന് അര ഭാഗം ഉയർത്തുന്ന വ്യായാമം.
ഗുണങ്ങൾ:
അര
പിൻഭാഗം
കാലുകൾ എന്നിവ ശക്തമാക്കുന്നു.
Step-up
ചെറിയ പടിയിൽ കയറുകയും ഇറങ്ങുകയും ചെയ്യുക.
ഗുണങ്ങൾ:
കാലുകൾ ശക്തമാകും
ഹൃദയാരോഗ്യത്തിനും നല്ലതാണ്.
Bird Dog
കൈയും എതിർകാലും ഒരേസമയം നീട്ടുന്ന വ്യായാമം.
ഗുണങ്ങൾ:
കോർ മസിലുകൾ
പിൻഭാഗം
ബാലൻസ് മെച്ചപ്പെടുത്തുന്നു.
വ്യായാമത്തിന് മുമ്പ് വാംഅപ്പ് പ്രധാനം
വേഗത്തിൽ നടക്കുക
കൈകൾ വട്ടത്തിൽ ചുറ്റുക
തോൾ ചലിപ്പിക്കുക
കാലുകൾ നീട്ടുക
ലഘു സ്ട്രെച്ചിങ്
വ്യായാമത്തിന് ശേഷം Cool-down
ഹാംസ്ട്രിംഗ് സ്ട്രെച്ച്
ക്വാഡ്രിസെപ്‌സ് സ്ട്രെച്ച്
ചെസ്റ്റ് സ്ട്രെച്ച്
ആഴത്തിൽ ശ്വാസോച്ഛ്വാസം
സ്ട്രെങ്ത്ത് ട്രെയിനിങ് ചെയ്യുന്നവർ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്
പ്രോട്ടീൻ കൂടുതലായി ഉൾപ്പെടുത്തുക
മുട്ട
മത്സ്യം
ചിക്കൻ
പാൽ
തൈര്
പനീർ
പരിപ്പ്
കടല
സോയ
കാൽസ്യം
പാൽ
തൈര്
എള്ള്
റാഗി
വിറ്റാമിൻ D
രാവിലെ സൂര്യപ്രകാശം
ഡോക്ടർ നിർദേശിച്ചാൽ സപ്ലിമെന്റുകൾ
വെള്ളം
തുടക്കക്കാർ ചെയ്യുന്ന അബദ്ധങ്ങൾ
ആദ്യ ദിവസം തന്നെ കൂടുതൽ ഭാരം എടുക്കുക.
വാം അപ്പ് ഒഴിവാക്കുക.
തെറ്റായ ഫോമിൽ വ്യായാമം ചെയ്യുക.
ദിവസവും ഒരേ മസിലുകൾക്ക് പരിശീലനം നൽകുക.
ഉറക്കക്കുറവ്.
പ്രോട്ടീൻ കുറവുള്ള ഭക്ഷണം.
വേദനയുണ്ടായിട്ടും തുടർന്നും വ്യായാമം ചെയ്യുക.
ആഴ്ചയിൽ രണ്ട് മുതൽ മൂന്ന് ദിവസം വരെ പ്രധാന മസിൽ ഗ്രൂപ്പുകൾ ഉൾപ്പെടുത്തി സ്ട്രെങ്ത്ത് ട്രെയിനിങ് ചെയ്യാം. ഓരോ സെഷനും തമ്മിൽ കുറഞ്ഞത് 48 മണിക്കൂർ വിശ്രമം നൽകുന്നത് മസിലുകളുടെ പുനരുജ്ജീവനത്തിന് സഹായകരമാണ്.
WHAT TO READ NEXT

മഴക്കാലത്ത് പൊറോട്ടയും ബീഫും കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണം...
WHAT TO READ NEXT
പുറമെ മാന്യത ചമഞ്ഞ് അകമെ.., ജോർജ് സാറുമാരെ എങ്ങനെ തിരിച്ചറിയാം
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന് കാമറ; വണ്പ്ലസ് 16 ലോഞ്ച് ഒക്ടോബര് 12ന്

Summary
Strength Training for Beginners Over 40
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


പ്രീ-വർക്ക്ഔട്ട് ഫുഡ് ഒഴിവാക്കിയാൽ എന്തു സംഭവിക്കും? വർക്ക്ഔട്ടിന് മുൻപ് കഴിക്കാവുന്ന 7 ഭക്ഷണങ്ങൾ

'കുറേക്കാലമായി ഒന്നു കൂടണമെന്ന് വിചാരിച്ചിട്ട്', അടച്ചുപൂട്ടിയ വികാരങ്ങളെ പറഞ്ഞുതീർക്കാം .., എന്താണ് 'എംറ്റി ചെയർ ടെക്നിക്ക്'




