
ശ്വാസമെടുക്കാൻ പ്രയാസം...ഹൃദയമിടിപ്പ് കൂടി, വേനൽച്ചൂട് ഉത്കണ്ഠയെ ട്രിഗർ ചെയ്യുന്നതിങ്ങനെ
ചൂടുകൂടുമ്പോൾ ശരീരത്തിലെ മെലറ്റോണിൻ്റെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ ദൈനംദിന സർക്കാഡിയൻ താളത്തെ താറുമാറാക്കും.

കാലാവസ്ഥ മാറ്റങ്ങൾ നമ്മെ ശാരീരികമായും മാനസികമായും വലിയരീതിയിൽ ബാധിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത്. ചിലരിൽ ഈ കഠിനമായ വേനൽച്ചൂട് ഉത്കണ്ഠയെ ട്രിഗർ ചെയ്യാമെന്ന് വിദഗ്ധർ പറയുന്നു. 'സമ്മർ ആങ്സൈറ്റി' എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.
എന്താണ് സമ്മർ ആങ്സൈറ്റി?
പേരുപോലെ ചൂടാണ് പ്രശ്നം.., ചൂടുകൂടുന്നത് ഹോർമോണുകളെ ഉൾപ്പെടെ ശരീരത്തിലെ പല പ്രവർത്തനങ്ങളുടെയും താളം തെറ്റിക്കും. ഇത് ശാരീരികമായി ക്ഷീണവും മാനസികമായി സമ്മർദവും ഉണ്ടാക്കാം. ഇത് ഉത്കണ്ഠയെ ട്രിഗർ ചെയ്യാനും കാരണമാകും.
സമ്മർ ആങ്സൈറ്റിയെ ട്രിഗർ ചെയ്യുന്ന ചില ഘടകങ്ങൾ
ചൂടുകൂടുമ്പോൾ ശരീരത്തിലെ മെലറ്റോണിൻ്റെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ ദൈനംദിന സർക്കാഡിയൻ താളത്തെ താറുമാറാക്കും. ഉറക്കം കൂടുതൽ പ്രയാസമുള്ളതാക്കുന്നു.
മാത്രമല്ല, ചൂടു കൂടുന്നത് സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവു കൂട്ടുന്നു. ഇത് വർധിച്ച ഹൃദയമിടിപ്പ്, ഓക്കാനം, ക്ഷീണം, ഉറക്കപ്രശ്നങ്ങൾ എന്നിവയക്ക് കാരണമാകാം. ഈ ലക്ഷണങ്ങൾ ഒരു പാനിക് അറ്റാക്ക് പോലെ ചിലരിൽ അനുഭവപ്പെടാറുണ്ട്. വേനൽക്കാലത്ത് ഉണ്ടാകുന്ന നിർജ്ജലീകരണം, അലർജി രോഗങ്ങൾ എന്നിവ ശ്വാസതടസം, നെഞ്ചിടിപ്പ്, അസ്വസ്ഥത എന്ന ഉണ്ടാക്കും, ഇതും ഉത്കണ്ഠ കൂട്ടും.
ശാരീരിക ഘടകങ്ങൾക്കപ്പുറം സാമൂഹിക സമ്മർദങ്ങളും ചിലരിൽ മാനസിക സമ്മർദത്തിന് കാരണമാകാം. വേനൽക്കാലത്ത് പകലുകളുടെ ദൈർഘ്യം കൂടുതലായതിനാൽ സാമൂഹിക ഇടപെടൽ വർധിപ്പിക്കും. സോഷ്യൽ ആങ്സൈറ്റി, അഗോറാഫോബിയ പോലുള്ള അവസ്ഥകളുള്ളവരിൽ ഇത്തരം ഒത്തുകൂടലുകളും സമ്മർദം ഉണ്ടാക്കും. ഇത് ഉത്കണ്ഠ പ്രശ്നങ്ങൾ വർധിപ്പിക്കുന്നു.
കൂൾ ആകൂ!
ഈർപ്പമുള്ളവും ചൂടുള്ളതുമായി അന്തരീക്ഷത്തിൽ ശ്വാസതടസങ്ങളും നിർജ്ജലീകരണവും അനുഭവപ്പെടാം. ശ്വാസതടസം ഉത്കണ്ഠ അനുഭവപ്പെടാൻ കാരണമാകാറുണ്ട്. വേനൽക്കാലത്ത് ശ്വസനരീതികൾ പരിശീലിക്കുന്നത് നമ്മുടെ ശ്വസനം സാവധാനത്തിലും ആഴത്തിലാക്കാനും സഹായിക്കും. ഇത് ഉത്കണ്ഠ കുറയ്ക്കും.
വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് നിർജ്ജലീകരണത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ ലഘൂകരിക്കും. പകൽ സമയങ്ങളിൽ ധാരാളം വെള്ളം കുടിക്കുക.
ഉത്കണ്ഠയും ചൂടും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.
വേനൽക്കാലത്ത് മദ്യം ഒഴിവാക്കുന്നത് നിർജ്ജലീകരണം കുറയ്ക്കാൻ സഹായിക്കും.
ചൂട് ഉത്കണ്ഠയുടെ ലക്ഷണങ്ങൾ വഷളാക്കുമെന്ന് അറിയുന്നത് വേനൽക്കാലത്തുണ്ടാകുന്ന ഉത്കണ്ഠ ലക്ഷണങ്ങൾ തിരിച്ചറിയാനും നിരീക്ഷിക്കാനും നമ്മെ സഹായിക്കും.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Summer and anxiety
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




