
ആറി തണുത്ത ചായ പാമ്പിൻ വിഷത്തെക്കാൾ അപകടം!
പത്ത് അല്ലെങ്കിൽ 15 മിനിറ്റ് വരെയാണ് ഒരു ചായയുടെ കാലാവധി.

ചൂടു ചായ ഊതി ഊതി കുടിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി വളരെ വലുതാണ്. എന്നാൽ മറ്റു ചിലരുണ്ട്, ചായ ആറി തണുത്ത ശേഷം കുടിക്കുന്നവർ. ഈ ശീലം ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കാം. കഴിഞ്ഞ ദിവസം എക്സിൽ പ്രത്യക്ഷപ്പെട്ട ഒരു മുന്നറിയിപ്പ് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.
പത്ത് അല്ലെങ്കിൽ 15 മിനിറ്റ് വരെയാണ് ഒരു ചായയുടെ കാലാവധി. അതിനപ്പുറം പോയാൽ അത് പഴകിയ ചായ ആകും. പഴകിയ ചായ ബാക്ടീരിയകളുടെ വിളനിലമായിരിക്കുമെന്നാണ് പോസ്റ്റിൽ പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വഷളാക്കും. പഴയകിയ ചായ ആദ്യം ബാധിക്കുക ഗാസ്‌ട്രോ ഇന്റസ്റ്റീനിയൽ സിസ്റ്റത്തെയാണ്, പ്രത്യേകിച്ച് കരളിനെ.
WHAT TO READ NEXT

ചോറ് ഇങ്ങനെയായിരുന്നോ വേവിക്കേണ്ടിരുന്നത്!
സാധാരണ താപനിലയിൽ ചായ അധിക നേരം വയ്ക്കുന്നത് ഓക്സിഡേഷൻ സംഭവിക്കാനും ബാക്ടീരിയ പെരുകാനും കാരണമാകും. 24 മണിക്കൂർ കഴിഞ്ഞ ചായ, പാമ്പിൻ്റെ വിഷത്തെ ക്കാൾ അപകടമാണെന്നാണ് ജാപ്പാനിലെ വിശ്വാസം. അതേസമയം ചൈനക്കാർ ഇതിനെ കണക്കാക്കുന്നത് വിഷമായിട്ടാണ്.
പാൽ ചായ ആണെങ്കിൽ പാൽ പെട്ടെന്ന് തന്നെ കേടാവുന്ന വസ്തുവായതിനാൽ, പാൽ ചേർത്തുണ്ടാക്കുന്ന ചായ രണ്ടു മണിക്കൂറിനുള്ളിൽ കുടിച്ചില്ലെങ്കിൽ കളയണം. എയർടൈറ്റ് കണ്ടെയ്‌നറിൽ ഫ്രിഡ്ജിനുള്ളിൽ 40ഡിഗ്രി ഫാരൻഹീറ്റിലാണ് ഇവ സൂക്ഷിക്കുന്നതെങ്കിൽ മൂന്നുദിവസം വരെ ഇത് ഉപയോഗിക്കാം. പാൽ ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് ബാക്ടീരിയയെ ഇല്ലാതാക്കുന്നില്ല. ഇത് അസിഡിറ്റി, ഡീഹൈഡ്രേഷൻ, ഇരുമ്പ് ആഗീരണം കുറയ്ക്കൽ, വണ്ണം വയ്ക്കുക എന്നീ അവസ്ഥ ഉണ്ടാകും.
News Now
ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല് വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍

വിജയ്യുടെയും സുവേന്ദുവിന്റെ 'ജനപ്രീതി' ഇന്നറിയാം; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

Summary
Tea Should drink in between 10-15 minutes
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


