എന്തെങ്കിലും കഴിച്ചാൽ പോര! കുട്ടികളിൽ ഈ 5 വിറ്റാമിനുകളുടെ കുറവ് എങ്ങനെ തിരിച്ചറിയാം

കുട്ടികൾ എന്തെങ്കിലും കഴിച്ചാല്‍ പോര, പോഷകങ്ങളുടെ കുറവ് അവരില്‍ ദീർഘകാര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.

children
കുട്ടികളിൽ ഈ 5 വിറ്റാമിനുകളുടെ കുറവ് എങ്ങനെ തിരിച്ചറിയാം
Last Updated :10 November 2024, 5:11 pm IST
Edited by :Anju

പോഷകങ്ങളുടെ ശരിയായ അനുപാതം ലഭ്യമാകുന്നത് കുട്ടികളുടെ വളർച്ചയും വികാസവും ക്ഷേമവും ഉറപ്പു വരുത്തും. കുട്ടികൾ എന്തെങ്കിലും കഴിച്ചാല്‍ പോര, പോഷകങ്ങളുടെ കുറവ് അവരില്‍ ദീർഘകാര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.

കുട്ടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ 5 വിറ്റാമിനുകളുടെ കുറവ് എങ്ങനെ തിരിച്ചറിയാം

1വിറ്റാമിൻ ഡി

Listicle image

കുട്ടികളിൽ ഏറ്റവും സാധാരണമാണ് വിറ്റാമിൻ ഡിയുടെ അഭാവം. എന്നാല്‍ കുട്ടികളുടെ വളർച്ചയ്ക്കും രോ​ഗപ്രതിരോധ ശേഷിക്കും വിറ്റാമിൻ ഡി ഏറെ പ്രധാനമാണുതാനും . ശരീരത്തിൽ കാൽസ്യത്തിന്റെ ആ​ഗിരണം എളുപ്പമാക്കാൻ വിറ്റാമിൻ ഡി സഹായിക്കുന്നു. എല്ലുകളും ആരോ​ഗ്യം മെച്ചപ്പെടുന്നതിനും വിറ്റാമിൻ ഡി ആവശ്യമാണ്. കുട്ടികളില്‍ തുടരെത്തുടരെ അസുഖങ്ങൾ അല്ലെങ്കിൽ അണുബാധ ഉണ്ടാവുക, അസ്ഥി വേദന, പേശികൾക്ക് ബലക്കുറവ് തുടങ്ങിയവ ഒരുപക്ഷെ വിറ്റാമിന്‍ ഡിയുടെ അഭാവത്തെ തുടര്‍ന്നാകാം. വീടിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികളിൽ വിറ്റാമിൻ ഡിയുടെ കുറവ് സാധാരണമാണ്.

സൂര്യപ്രകാശം, ഫോർട്ടിഫൈഡ് ചെയ്ത് പാൽ, മുട്ട‌, മീൻ തുടങ്ങിയവയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.

2വിറ്റാമിൻ എ

Listicle image

കാഴ്ച ശക്തി, ചർമ സംരക്ഷണം, രോ​ഗപ്രതിരോധ ശേഷി എന്നിവയിൽ വിറ്റാമിൻ എ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇതിന്റെ അഭാവം രാത്രി അന്ധത, വരണ്ട ചർമം, ആവർത്തിച്ചുള്ള അണുബാധ എന്നിവയ്ക്ക് കാരണമാകും. കാരറ്റ്, മധുരക്കിഴങ്ങ്, ചീര തുടങ്ങിയവയിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്.

3വിറ്റാമിൻ സി

Listicle image

ശരീരത്തിലെ ആന്റിഓക്സിഡന്റ് ആണ് വിറ്റാമിൻ സി. ഇത് അണുബാധയോട് പോരാടാനും മുറിവുകൾ ഉണങ്ങാനും വിറ്റാമിൻ സി അനിവാര്യമാണ്. മോണയിൽ രക്തസ്രാവം, വരണ്ട ചർമം, മുറിവുകൾ ഉണങ്ങാൻ സാവധാനത്തിലാവുക എന്നിവ വിറ്റാമിൻ സിയുടെ അഭാവം മൂലമാണ്. ഓറഞ്ച്, സ്ട്രോബെറി, കുരുമുളക് എന്നിവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

4വിറ്റാമിൻ ബി12

Listicle image

തലച്ചോറിൻ്റെ വികാസത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും വിറ്റാമിൻ ബി12 അനിവാര്യമാണ്. ബലഹീനത, അലസത, ഏകാ​ഗ്രത കുറവ്, വിളറിയ ചർമം, നാഡീസംബന്ധമായ പ്രശ്നങ്ങൾ എന്നിവ വിറ്റാമിൻ ബി12ന്റെ അഭാവത്തിന്റെ സൂചനകളാകാം. മാംസം, പാലുൽപ്പന്നങ്ങൾ, മുഴുവൻ ധാന്യങ്ങൾ എന്നിവയിൽ വിറ്റാമിൻ ബി12 അടങ്ങിയിട്ടുണ്ട്. കുട്ടികൾ തളർച്ചയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ അത് പരിശോധിക്കണം.

5വിറ്റാമിൻ ബി9 (ഫോളേറ്റ്)

Listicle image

ആരോഗ്യകരമായ കോശ വളർച്ചയ്ക്ക് ഫോളേറ്റ് അല്ലെങ്കിൽ വിറ്റാമിൻ ബി 9 അത്യാവശ്യമാണ്. ഫോളേറ്റിൻ്റെ അഭാവം മോശമായ വളർച്ചയ്ക്കും ക്ഷീണത്തിനും ക്ഷോഭത്തിനും കാരണമാകും. ശൈശവാവസ്ഥയിലും കൗമാരത്തിലുമുള്ള ദ്രുതഗതിയിലുള്ള വളർച്ചഘട്ടത്തിൽ വിറ്റാമിൻ ബി9 വളരെ പ്രധാനമാണ്. ഇലക്കറികൾ, ബീൻസ്, മുഴുവൻ ധാന്യങ്ങൾ തുടങ്ങിയവ ഫോളേറ്റിന്റെ മികച്ച ഉറവിടങ്ങളാണ്.

ഫോളേറ്റിൻ്റെ അഭാവം കുട്ടികളിൽ വർച്ച മുരടിപ്പും വിളർച്ചയ്ക്കുള്ള സാധ്യതയും വർധിപ്പിക്കും. കുട്ടികളിൽ ഊർജ്ജമില്ലായ്മ, വളർച്ചയിൽ കാലതാമസമുണ്ടാകുന്നുണ്ടെങ്കിൽ ഒരുപക്ഷെ അത് ഫോളേറ്റിന്റെ അഭാവത്തെ തുടർന്നാകാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now