യൂറിക് ആസിഡ് കുറയ്ക്കാൻ എന്ത് കഴിക്കണം? ഡയറ്റിൽ വരുത്തേണ്ട മാറ്റങ്ങൾ

ശരിയായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിലൂടെ യൂറിക് ആസിഡ് കുറയ്ക്കാനും ഗൗട്ട് സാധ്യത കുറയ്ക്കാനും കഴിയും.

Uric Acid Symptoms
Uric Acid SymptomsSource by : Pinterest
Last Updated :6 July 2026, 7:27 pm IST

ജീവിതശൈലി രോ​ഗങ്ങൾ വർധിക്കുന്ന സാഹര്യത്തിൽ യൂറിക് ആസി‍ഡ് ഉയരുന്നത് ഒരു സാധാരണ ആരോ​ഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോൾ അത് സന്ധികളിൽ ക്രിസ്റ്റലുകളായി അടിഞ്ഞുകൂടി ഗൗട്ട് (Gout), കടുത്ത സന്ധിവേദന, ശരീര വീക്കം, ചുവപ്പ് എന്നിവയ്ക്ക് കാരണമാകാം. ചിലരിൽ വൃക്കകളിലെ കല്ലിനും (Kidney Stones) സാധ്യത വർധിപ്പിക്കും.

യൂറിക് ആസിഡ് നിയന്ത്രിക്കാൻ മരുന്നുകൾ ആവശ്യമാണ്. അതിനൊപ്പം ശരിയായ ഭക്ഷണക്രമവും ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. ശരിയായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിലൂടെ യൂറിക് ആസിഡ് കുറയ്ക്കാനും ഗൗട്ട് സാധ്യത കുറയ്ക്കാനും കഴിയും.

എന്താണ് യൂറിക് ആസിഡ്?

ചില ഭക്ഷണങ്ങളിലും ശരീരത്തിലെ കോശങ്ങളിലും അടങ്ങിയിരിക്കുന്ന പ്യൂറിൻ (Purines) എന്ന ഘടകം വിഘടിക്കുമ്പോൾ അവശേഷിക്കുന്ന മാലിന്യമാണ് യൂറിക് ആസിഡ്. സാധാരണയായി വൃക്കകൾ ഇത് മൂത്രത്തിലൂടെ ഇവ പുറന്തള്ളുകയാണ് ചെയ്യുക. എന്നാൽ, ശരീരത്തിൽ യൂറിക് ആസിഡ് അമിതമായി ഉൽപാദിപ്പിക്കുകയോ വൃക്കകൾക്ക് അത് ശരിയായി പുറന്തള്ളാൻ കഴിയാതിരിക്കുകയോ ചെയ്താൽ രക്തത്തിൽ യൂറിക് ആസിഡ് ഉയരും.

യൂറിക് ആസിഡ് കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ധാരാളം വെള്ളം കുടിക്കുക

  • ശരീരത്തിൽ ജലാംശം കുറയുമ്പോൾ യൂറിക് ആസിഡ് പുറത്തുപോകുന്നത് ബുദ്ധിമുട്ടാകും.

  • ദിവസവും 2.5–3 ലിറ്റർ വെള്ളം കുടിക്കാൻ ശ്രമിക്കുക.

  • വേനൽക്കാലത്തും വ്യായാമത്തിന് ശേഷവും കൂടുതൽ വെള്ളം ആവശ്യമാണ്.

ചെറിപ്പഴം

ചെറിപ്പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഗൗട്ട് സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

കൊഴുപ്പ് കുറഞ്ഞ പാൽ ഉൽപ്പന്നങ്ങൾ

  • സ്കിംഡ് മിൽക്ക്

  • ലോ-ഫാറ്റ് തൈര്

  • മോര്, എന്നിവ യൂറിക് ആസിഡ് കുറയ്ക്കാൻ സഹായകമായ ഭക്ഷണങ്ങളാണ്.

വിറ്റാമിൻ സി ധാരാളമുള്ള പഴങ്ങൾ

വിറ്റാമിൻ സി ശരീരത്തിലെ യൂറിക് ആസിഡ് പുറത്താക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

  • ഓറഞ്ച്

  • നാരങ്ങ

  • നെല്ലിക്ക

  • കിവി

  • പേരയ്ക്ക

പച്ചക്കറികൾ

  • വെള്ളരിക്ക

  • കാരറ്റ്

  • തക്കാളി

  • കാബേജ്

  • ബ്രോക്കോളി

  • ചീര

മുഴുധാന്യങ്ങൾ

  • ഓട്സ്

  • ബ്രൗൺ റൈസ്

  • ഗോതമ്പ്

  • റാഗി ഇവ ശരീരഭാരം നിയന്ത്രിക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും.

കാപ്പി (മിതമായ അളവിൽ)

പഞ്ചസാര ചേർക്കാത്ത കാപ്പി ചിലരിൽ യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കാമെന്ന് പഠനങ്ങൾ പറയുന്നു.

നട്സ്

  • ബദാം

  • വാൾനട്ട്

  • പിസ്ത, എന്നിവ മിതമായ അളവിൽ കഴിക്കുന്നത് യൂറിക് ആസിഡിൻ്റെ അളവു കുറയ്ക്കാൻ സഹായിക്കും.

യൂറിക് ആസിഡ്; ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ഓർഗൻ മീറ്റ്

  • കരൾ

  • കിഡ്നി

  • ബ്രെയിൻ, ഇവയിൽ പ്യൂറിൻ വളരെ കൂടുതലാണ്.

ചില മത്സ്യങ്ങൾ

  • സാർഡിൻ

  • ആഞ്ചോവി

  • മാക്കറൽ

  • ഹെറിംഗ്, ഇവയും പ്യൂറിൻ കൂടുതലുള്ളവയാണ്.

റെഡ് മീറ്റ്

  • ബീഫ്

  • മട്ടൻ

  • പോർക്ക്, ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തണം.

മദ്യപാനം

പ്രത്യേകിച്ച് ബിയർ, ഹാർഡ് ലിക്കർ എന്നിവ യൂറിക് ആസിഡ് ഉയർത്തുകയും ഗൗട്ട് ആക്രമണത്തിന് കാരണമാകുകയും ചെയ്യും.

പഞ്ചസാര ചേർത്ത പാനീയങ്ങൾ

  • സോഫ്റ്റ് ഡ്രിങ്കുകൾ

  • സോഡ

  • എനർജി ഡ്രിങ്കുകൾ

  • പാക്കറ്റ് ഫ്രൂട്ട് ജ്യൂസുകൾ, എന്നിവയിൽ ഫ്രക്ടോസ് കൂടുതലായതിനാൽ യൂറിക് ആസിഡ് വർധിപ്പിക്കാം.

അമിത മധുരപലഹാരങ്ങൾ

  • കേക്ക്

  • പേസ്ട്രി

  • മിഠായികൾ, പരമാവധി കുറയ്ക്കുക.

പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ

  • സോസേജ്

  • സലാമി

  • ബേക്കൺ

  • പാക്കറ്റ് സ്നാക്കുകൾ, ഇവ ആരോഗ്യകരമല്ല.

അമിത പ്രോട്ടീൻ ഡയറ്റുകൾ

ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദേശമില്ലാതെ ഹൈ-പ്രോട്ടീൻ ഡയറ്റ് പിന്തുടരരുത്.

യൂറിക് ആസിഡ്; ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ

  • ശരീരഭാരം ക്രമേണ കുറയ്ക്കുക.

  • ദിവസവും കുറഞ്ഞത് 30 മിനിറ്റ് നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുക.

  • മതിയായ ഉറക്കം ഉറപ്പാക്കുക.

  • ഉപവാസവും അമിത ഭക്ഷണവും ഒഴിവാക്കുക.

  • വെള്ളം കുടിക്കുന്ന ശീലം വർധിപ്പിക്കുക.

  • പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ നിയന്ത്രണത്തിലാക്കുക.

യൂറിക് ആസിഡ് നിയന്ത്രിക്കുന്നത് മരുന്നുകളിലൂടെ മാത്രമല്ല, ശരിയായ ഭക്ഷണക്രമം, മതിയായ വെള്ളം, ആരോഗ്യകരമായ ശരീരഭാരം, സ്ഥിരമായ വ്യായാമം എന്നിവയിലൂടെയും സാധ്യമാണ്. പ്യൂറിൻ കൂടുതലുള്ള ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുകയും പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, കുറഞ്ഞ കൊഴുപ്പുള്ള പാൽ ഉൽപ്പന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്താൽ യൂറിക് ആസിഡ് നിയന്ത്രിക്കാൻ സഹായിക്കും.

News Now

Summary

What foods should you eat or avoid to lower uric acid?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates