
രാത്രി ഇടയ്ക്കിടെ ഉറക്കം വിട്ടെഴുന്നേൽക്കാറുണ്ടോ? കരൾ പരിശോധിക്കാൻ നേരമായെന്ന് സൂചന
കരൾ രോഗങ്ങളുള്ള 60 മുതൽ 80 ശതമാനം രോഗികളിലും ഇൻസോമിയ, ഉറക്കക്കുറവ്, പകൽ ഉറക്കം പോലുള്ള ലക്ഷണങ്ങൾ പ്രകടമാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു.

കരളിന്റെ പ്രവർത്തനം തകരാറിലാകുന്നത് ശരീരത്തെ പലതരത്തിൽ ബാധിക്കാം. കരൾ രോഗികളിൽ പ്രധാനമായും കണ്ടുവരുന്ന ഒരു ലക്ഷണമാണ് രാത്രിയിലെ ഉറക്കക്കുറവും ഉറക്കം നിലനിര്‍ത്താനുള്ള ബുദ്ധിമുട്ടുകളും. പകൽ സമയത്ത് ഇവർക്ക് അമിതമായ ഉറക്കം അനുഭവപ്പെടുകയും ചെയ്യാം.
കരൾ രോഗങ്ങളുള്ള 60 മുതൽ 80 ശതമാനം രോഗികളിലും ഇൻസോമിയ, ഉറക്കക്കുറവ്, പകൽ ഉറക്കം പോലുള്ള ലക്ഷണങ്ങൾ പ്രകടമാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇത് തിരിച്ചും സംഭവിക്കാം. അതായത്, അമിതമായി ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ കരൾ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കാം.
കരള്‍ രോഗികളില്‍ ഉറക്കം കുറയാനുള്ള ഘടകങ്ങള്‍
ഹെപ്പാറ്റിക് എൻസെഫലോപ്പതി (എച്ച് ഇ): കരളിന്റെ പ്രവർത്തനം തകരാറിലാകുന്നതോടെ വിഷവസ്തുക്കൾ പുറന്തള്ളപ്പെടാതാവുകയും തലച്ചോറിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നതാണ് ഈ അവസ്ഥ.
മെലറ്റോണിൻ മെറ്റബോളിസം: കരൾ രോഗമുള്ളവർക്ക് ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം, മെലറ്റോണിൻ എന്ന ഹോർമോൺ ആണ്. കരൾ രോഗമുള്ളവരിൽ മെലറ്റോണിന്റെ ഉൽപാദനം വ്യത്യാസപ്പെട്ടിരിക്കാം ഇത് ശരീരത്തിന്റെ സ്ലീപ് സൈക്കിൾ തകരാറിലാകും.
തെർമോൺഗുലേഷൻ മാറ്റങ്ങൾ: കരൾ രോഗികൾക്ക് പലപ്പോഴും ശരീര താപനില ക്രമീകരിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്, ഇത് സാധാരണ ഉറക്ക രീതികളെ തടസ്സപ്പെടുത്തും.
ശരീര വീക്കം: കരൾ രോഗവുമായി ബന്ധപ്പെട്ട ശരീര വീക്കം ഉറക്ക-ഉണർവ് ചക്രത്തെ തടസപ്പെടുത്താം.
WHAT TO READ NEXT

ചീരയോ മല്ലിയിലയോ ഇനി വാടില്ല, ദിവസങ്ങളോളം സൂക്ഷിക്കാം
കരൾ രോഗമുള്ള രോഗികളിൽ ഉറക്ക തകരാറുകൾ പരിശോധിക്കേണ്ടത് പ്രധാനമാണ്.
ഉറക്കക്കുറവിനെ എങ്ങനെ നേരിടാം
ഉറങ്ങാന്‍ കൃത്യ സമയം പാലിക്കാം
ഇരുണ്ട മുറിയില്‍ ഉറങ്ങാന്‍ ശ്രമിക്കുക.
ഉറങ്ങുന്നതിന് കുറഞ്ഞത് അരമണിക്കൂര്‍ മുന്‍പ് മൊബൈല്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാറ്റിവയ്ക്കുക.
മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനുള്ള ടെക്നിക്കുകള്‍ പരിശീലിക്കുക.
വൈകുന്നേര സമയങ്ങളില്‍ കാപ്പി, ചായ പോലെ കഫീന്‍ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുക.
മദ്യപാനം, പുകവലി എന്നിവ പരിമിതപ്പെടുത്തുക.
News Now
അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ

Summary
Liver cirrhosis: Studies show a strong and bidirectional link between liver disease and sleep disturbance
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


