
നോൺ-വെജ്ജ് വിഭവങ്ങളിൽ നാരങ്ങനീര് ഒഴിക്കുന്നത് എന്തിന്?
പലർക്കും ഈ രുചി ഇഷ്ടപ്പെട്ടിട്ടാണ് ഈ ആചാരം ആവർത്തിക്കുന്നത്.

റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ നോൺവെജ്ജ് വിഭവങ്ങളിൽ നാരങ്ങ നീര് പിഴിഞ്ഞൊഴിക്കാനായി ഒരു കഷ്ണം നാരങ്ങ കൂടി നൽകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? എന്നാൽ എന്തിനാണ് നാരങ്ങ നീര് ഇത്തരത്തിൽ നോൺവെജ് വിഭവത്തിൽ ഒഴിക്കുന്നതെന്ന് അറിയാമോ? അതിന് പിന്നിൽ ഒരു ശാസ്ത്രമുണ്ട്.
പലർക്കും ഈ രുചി ഇഷ്ടപ്പെട്ടിട്ടാണ് ഈ ആചാരം ആവർത്തിക്കുന്നത്. വിഭവങ്ങളുടെ ഫ്ലേവർ കൂട്ടാനും രുചി ബാലൻസ്ഡ് ആകാനും നാരങ്ങ ചേർക്കുന്നത് നല്ലതാണ്. എന്നാൽ രുചിക്ക് വേണ്ടി മാത്രമല്ല, നോൺവെജ് വിഭവങ്ങൾ ദഹിക്കാൻ പാടുള്ളതു കൊണ്ട് തന്നെ നാരങ്ങ നീര് ഇതിനൊപ്പം ചേർക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
WHAT TO READ NEXT

ചൂടുവെള്ളം കുടിച്ചാൽ കൊളസ്ട്രോൾ കുറയുമോ?
നാരങ്ങാനീര് ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം വേഗത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ നാരങ്ങാനീരിന്റെ അസിഡിറ്റി ആമാശയത്തിലെ ആസിഡിനെ സന്തുലിതമാക്കാനും ഭക്ഷണത്തോടൊപ്പം കഴിക്കുമ്പോൾ ദഹനക്കേട്, വയറു വീർക്കൽ എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.
WHAT TO READ NEXT

ഏലയ്ക്ക ചായ കുടിച്ചാൽ അസിഡിറ്റി കുറയുമോ?
കൂടാതെ നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഊർജ്ജനില നൽകാനും സഹായിക്കും. കട്ടിയുള്ള നോൺവെജ്ജ് ഭക്ഷണങ്ങൾ കഴിച്ചാലും ക്ഷീണം തോന്നില്ല. നിർജ്ജലീകരണം തടയാനും ഇത് സഹായിക്കും.
News Now
ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

Summary
Why adding lemon juice to non veg dishes
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

