'വഴിയില്‍ കാണുന്നതൊന്നും വാങ്ങി കഴിക്കരുത്!', വേനല്‍ക്കാലത്ത് സ്ട്രീറ്റ് ഫുഡ് വേണ്ട; കാരണമിത് 

സ്ട്രീറ്റ് ഫുഡ് പല കാരണങ്ങള്‍ക്കൊണ്ടും രോഗത്തെ ക്ഷണിച്ചുവരുത്താറുണ്ട്, പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. ഇതിന്റെ കാരണങ്ങളറിയാം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:19 am IST
Edited by :migrator

വഴിയില്‍ കാണുന്നതൊന്നും കഴിക്കരുതെന്ന അമ്മമാരുടെ സ്‌നേഹം കലര്‍ന്ന ഉപദേശം കേള്‍ക്കാത്ത മക്കളുണ്ടാകില്ല. ചെറുപ്പത്തില്‍ ഇത് കേള്‍ക്കുന്നത് അത്ര ഇഷ്ടമല്ലായിരുന്നെങ്കിലും വലുതായപ്പോള്‍ ആ ഉപദേശത്തില്‍ കാര്യമുണ്ടായിരുന്നെന്ന് പലര്‍ക്കും മനസ്സിലായിട്ടുണ്ട്. സ്ട്രീറ്റ് ഫുഡ് പല കാരണങ്ങള്‍ക്കൊണ്ടും രോഗത്തെ ക്ഷണിച്ചുവരുത്താറുണ്ട്, പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. ഇതിന്റെ കാരണങ്ങളറിയാം. 

വേനല്‍ക്കാലത്ത് സ്ട്രീറ്റ് ഫുഡ് ഒഴിവാക്കണം എന്ന് പറയുന്നതിന്റെ 4 കാരണങ്ങള്‍

► വഴിയരികിലെ കടകളിലൊക്കെ ഭക്ഷണം തുറന്നുവച്ചിരിക്കുന്നതടക്കം പല അനാരോഗ്യകരമായ കാഴ്ച്ചകളും കാണറുണ്ട്. വേനല്‍ക്കാലത്ത്, അന്തരീക്ഷത്തിലെ ഈര്‍പ്പം മൂലം ഭക്ഷണത്തില്‍ രോഗാണുക്കള്‍ വേഗത്തില്‍ വളരാന്‍ കാരണമാകും. ഇത് ഭക്ഷ്യവിഷബാധ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂട്ടും.

► സമൂസ, ചാട്ട്, പക്കോഡ തുടങ്ങിയവ കച്ചവടം ചെയ്യുന്ന പല കടകളിലും ഫ്രിഡ്ജ് പോലുള്ള സൗകര്യങ്ങളൊന്നും ഉണ്ടാകാറില്ല. പുറത്ത് നല്ല ചൂട് കാലാവസ്ഥ ആയതുകൊണ്ടുതന്നെ ഭക്ഷണം പെട്ടെന്ന് കേടാകാനുള്ള സാധ്യതയുമുണ്ട്. ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കും ഫലം. 

► വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് നല്‍കുന്ന ഭക്ഷണമാണ് അഭികാമ്യം. പക്ഷെ നമ്മുടെ നാട്ടിലെ സ്ട്രീറ്റ് ഫുഡ്ഡുകളില്‍ ഏറെയും എണ്ണയും മസാലകളുമൊക്കെ ചേര്‍ന്നതായിരിക്കും. ഇവ പലതും വയറിന് പ്രശ്‌നമാകാറുണ്ട്. ദഹനക്കേട്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും. 

► എരിവുകൂടിയ സ്ട്രീറ്റ് ഫുഡ് ശരീരത്തെ കൂടുതല്‍ ചീടാക്കും. ഇതുമൂലം ശരീരത്തിലെ ജലാംശം കുറയുന്നതടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. 

വേനല്‍ക്കാലത്ത് എളുപ്പത്തില്‍ ദഹിക്കാവുന്ന ഫ്രഷ് ആയിട്ടുള്ള ഭക്ഷണം ആണ് നല്ലത്. ഒരുപാട് ഭക്ഷണം ഒന്നിച്ച് കഴിക്കാതെ ചെറിയ അളവില്‍ പല സമയങ്ങളിലായി കഴിക്കുന്നതാണ് നല്ലത്. ശരീരത്തിന് ആവശ്യമുള്ള വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതിനായി ധാരാളം വെള്ളം കുടിക്കുകയും വെള്ളമടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുകയും വേണം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now